ന്യൂഡല്‍ഹി: വാഹനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ഉറപ്പാക്കാനുള്ള വെഹിക്കിള്‍ ടു വെഹിക്കിള്‍(വി2വി) സാങ്കേതികവിദ്യ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വി2വി ഒരു നെറ്റ്‌വര്‍ക്കിന്റെയും സഹായമില്ലാതെ വാഹനങ്ങളെ പരസ്പരം ആശയവിനിമയം ചെയ്യാന്‍ അനുവദിക്കും. രാജ്യത്തുടനീളം റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണു പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും പിന്നില്‍നിന്ന് അതിവേഗം വരുന്ന വാഹനങ്ങളും മൂലമുള്ള അപകടങ്ങള്‍ തടയുന്നതില്‍ ഈ സാങ്കേതികവിദ്യക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ശൈത്യകാലത്ത് പതിവായി ഉണ്ടാകുന്ന മൂടല്‍മഞ്ഞില്‍ Read More…
Author: ashtagon
‘എന്റെ മോന് തണുക്കും’; കാശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന്റെ പ്രതിമയെ പുതപ്പിച്ച് അമ്മ, മായാത്ത മാതൃസ്നേഹം- വൈകാരിക വീഡിയോ
ജമ്മു: രാജ്യത്തിനായി വീരമൃത്യുവരിച്ച പട്ടാളക്കാരനായ മകന്റെ പ്രതിമയ്ക്കു മുന്നിൽ ഒരിക്കലും വറ്റാത്ത മാതൃസ്നേഹത്തിന്റെ നീരുറവയുമായി ഒരമ്മ. കശ്മീരിലെ കൊടുംതണുപ്പില്‍ മകന്റെ പ്രതിമയ്ക്കു ‘തണുക്കാതിരിക്കാൻ’ പുതപ്പ് ചുറ്റിയിരിക്കുകയാണ് ഈ അമ്മ. ജസ്വന്ത് കൗർ എന്ന അമ്മയ്ക്കു മകൻ ഗുർനം സിങ്ങ് ജോലിക്കിടെ വീരമൃത്യു മരിച്ച സൈനികനല്ല, മറിച്ചു ഇപ്പഴും ജീവനുള്ള ഒരു വ്യക്തിയാണ്. ‘‘ഞാനൊരു അമ്മയാണ്. അസ്ഥി മരവിക്കുന്ന ഈ തണുപ്പിൽ, നമ്മൾ പോലും ശരീരത്തിന് ചൂട് പിടിപ്പിക്കാൻ കഷ്ടപ്പെടുകയാണ്. അപ്പോൾ എന്റെ മകന്റെ പ്രതിമയെ ഈ കൊടും Read More…
‘47 വര്‍ഷമായി ഞാന്‍ മരിച്ചിട്ട്’; വായിലൂടെ ചോരയൊലിപ്പിച്ച് ഇറാനിയന്‍ സ്ത്രീ; വീഡിയോ വൈറല്‍
ഇറാൻ പരമാത്മാവ് ആയത്തുല്ല അലി ഖമനയിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം രൂക്ഷമായ സംഘർഷത്തിലേക്ക് നീങ്ങുന്നു. നാടുകടത്തപ്പെട്ട രാജകുമാരൻ റിസ പഹ്‌ലവിയുടെ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയ പതിനായിരക്കണക്കിന് ആളുകളെ നിയന്ത്രിക്കാൻ സുരക്ഷാസേന പാടുപെടുകയാണ്. ജനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നത് തടയാനായി ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ ഭരണകൂടം റദ്ദാക്കി. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ (HRANA) റിപ്പോർട്ട് പ്രകാരം ഇതുവരെ 41 പേർ കൊല്ലപ്പെടുകയും 2,270-ലധികം ആളുകൾ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക Read More…
വരുന്നു മുട്ടന്‍ പണി ! ലോകകപ്പില്‍ ഇന്ത്യയോട് ഇടഞ്ഞാൽ പെടും; വരുമാനം പോലുമില്ലാതെ ബംഗ്ലാദേശ് വലയും
ധാക്ക: ഇന്ത്യയില്‍ ട്വന്റി20 ലോകകപ്പ് കളിക്കാനില്ലെന്നു ശഠിക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വമ്പന്‍ ബാധ്യത വരുന്നു. ബി.സി.സി.ഐയുമായി തെറ്റിയതിനു പിന്നാലെ ബംഗ്ലാദേശ് താരങ്ങള്‍ക്കു സ്‌പോണ്‍സര്‍മാരെ നഷ്ടപ്പെടാന്‍ സാധ്യത. ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാന്‍ ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചതോടെ അവരുടെ താരങ്ങള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ഒരുങ്ങുന്നതായാണു വിവരം. കായിക മേഖലയിലെ പ്രധാന കമ്പനികളിലൊന്നായ എസ്.ജി. ബംഗ്ലാദേശി ബാറ്റര്‍മാരുമായുള്ള കരാറുകള്‍ റദ്ദാക്കുമെന്നു വ്യക്തമാക്കി. ബംഗ്ലാ നായകന്‍ ലിട്ടണ്‍ ദാസ്, യാസിര്‍ റാബി, മൊമിനുല്‍ ഹഖ് Read More…
അവസാന 4പന്തിൽ വേണ്ടത് 18 റൺസ്! തകർത്തടിച്ച് ജയിച്ച് ആർസിബി, ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈ വീണു- വീഡിയോ
നവി മുംബൈ: ഡി.വൈ. പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ വമ്പന്‍ പോരാട്ടം ജയിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഹർമൻ പ്രീത് കൗർ നയിച്ച മുംബൈ ഇന്ത്യൻസിനെതിരെ മൂന്ന് വിക്കറ്റ് വിജയമാണ് സ്മൃതി മന്ഥനയുടെ ആർസിബി സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യത്തിലേക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ മത്സരത്തിലെ അവസാന പന്തിലാണ് ആർസിബി എത്തിയത്. അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ നദൈൻ ഡി Read More…
കാർഗോഅറയിൽ ഭർത്താവിന്റെ മൃതദേഹം, ഒന്നുമറിയാതെ അതേ വിമാനത്തില്‍ പാവം ഉമ്മ, എല്ലാം ഉള്ളിലൊതുക്കി തൊട്ടടുത്ത സീറ്റില്‍ മകന്‍’ ; നോവും കുറിപ്പ്
നാട്ടിലേക്കുള്ള യാത്ര, ആ യാത്രയില്‍ താന്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ സ്വന്തം ഭർത്താവിന്റെ മൃതദേഹം ഉണ്ടെന്ന് അറിയാതെ യാത്ര ചെയ്ത ഭാര്യ, യു.എ.ഇ.യിലെ സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി സാമൂഹികമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പാണ് ആളുകളുടെ ഉള്ളുലയ്ക്കുന്നത്. അപ്രതീക്ഷിതമായി അസുഖം വന്ന് കിടപ്പിലാക്കുകയും മരണപ്പെടുകയും ചെയ്ത പ്രവാസിയെ കുറിച്ചാണ് നോവും കുറിപ്പ്. അതേസമയം, പെട്ടെന്ന് അസുഖം വന്ന് കിടപ്പിലായ ആ മനുഷ്യനെ കൈവിടാത്ത അറബിയെ കുറിച്ചും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. അഷ്റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് “ഇക്കഴിഞ്ഞ ദിവസം കയറ്റി അയച്ച Read More…
പോറ്റിയെ കേറ്റിയത് തന്ത്രി തന്നെ ! എല്ലാമറിയുന്നവന്‍ കണ്ഠര് രാജീവരെന്ന് എസ്ഐടി കണ്ടെത്തല്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേസില്‍ അതിനിര്‍ണായക നീക്കമാണ് പ്രത്യേക അനേഷണസംഘം നടത്തിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് രണ്ട് പതിറ്റാണ്ടിന്‍റെ ബന്ധമാണുള്ളതെന്ന് എസ്‌ഐടി പറയുന്നു. ശബരിമല സ്വര്‍ണക്കൊള്ള തന്ത്രിയുടെ മൗനാനുവാദത്തോടെയാണ് നടന്നതെന്നും, സ്പോണ്‍സര്‍ഷിപ്പിലെ കള്ളക്കളി തന്ത്രി അറിഞ്ഞു തന്നെയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ക്ഷേത്രത്തില്‍ തുടങ്ങിയ ബന്ധമാണ് തന്ത്രിയും പോറ്റിയും തമ്മിലുള്ളത്, പാളികള്‍ കൊണ്ടുപോയതിനെ തന്ത്രി എതിര്‍ത്തിരുന്നില്ല എന്നതുള്‍പ്പെടെ നിര്‍ണായക കണ്ടെത്തലുകളാണ് എസ്‌ഐടിയുടേത്. കൊച്ചിയിലെ Read More…
‘ചാറ്റ്ജിപിടി ഹെൽത്ത്’ അവതരിപ്പിച്ച് Open AI: ആരോഗ്യ ചോദ്യങ്ങൾക്ക് ഉത്തരം, ഡോക്ടർമാരുടെ സേവനത്തിന് പകരമാവില്ല
ന്യൂഡൽഹി: വ്യക്തികളുടെ മെഡിക്കൽ റെക്കോർഡുകളും വെൽനസ് ആപ്പുകളും സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിനായി പ്രത്യേകമായ ‘ചാറ്റ്ജിപിടി ഹെൽത്ത്’ (ChatGPT Health) ഒപിഎൻഎഐ (OpenAI) അവതരിപ്പിച്ചു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഭീമൻ, 60 രാജ്യങ്ങളിലായി പ്രാക്ടീസ് ചെയ്യുന്ന 260-ലധികം ഡോക്ടർമാരുടെ സഹകരണത്തോടെയാണ് ഈ പുതിയ സേവനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. “മറുപടികൾ കൂടുതൽ കൃത്യവും പ്രസക്തവുമാക്കുന്നതിന്, നിങ്ങളുടെ മെഡിക്കൽ റെക്കോർഡുകളും വെൽനസ് ആപ്പുകളും ഇതിലേക്ക് സുരക്ഷിതമായി ബന്ധിപ്പിക്കാൻ സാധിക്കും. ഡോക്ടർമാരുമായി ചേർന്ന് രൂപകൽപ്പന ചെയ്ത ചാറ്റ്ജിപിടി ഹെൽത്ത്, ആരോഗ്യകാര്യങ്ങൾ Read More…
ഗൂഗിളിൽ ‘6 7’ എന്ന് ടൈപ്പ് ചെയ്താൽ സ്ക്രീൻ തുള്ളിച്ചാടും ! ഈ വൈറൽ മീമിന് പിന്നിലെ കഥയറിയാം
നിങ്ങൾ ഗൂഗിളിൽ ‘6 7’ എന്ന് ടൈപ്പ് ചെയ്ത് എന്റർ അടിക്കുന്നു എന്ന് കരുതുക. സെർച്ച് റിസൾട്ട് വരുന്നതിന് പകരം പെട്ടെന്ന് നിങ്ങളുടെ സ്ക്രീൻ മുകളിലേക്കും താഴേക്കും തുള്ളിച്ചാടാൻ തുടങ്ങുന്നു. വളരെ ചെറിയൊരു ചലനമാണെങ്കിലും സ്ക്രീൻ താളാത്മകമായി ആടുന്നത് നിങ്ങൾക്ക് വ്യക്തമായി കാണാം. ബ്രൗസറിന് എന്തെങ്കിലും തകരാർ പറ്റിയതാണോ അതോ ലാപ്ടോപ്പ് പണിമുടക്കിയതാണോ എന്ന് ഒരു നിമിഷം നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ പേടിക്കേണ്ട, ഒന്നും സംഭവിച്ചിട്ടില്ല. വർഷങ്ങളായി ഇന്റർനെറ്റിൽ തരംഗമായി നിൽക്കുന്ന ഒരു മീമിന് (Meme) ഗൂഗിൾ Read More…









