Crime

ജിമ്മിൽവച്ച് മോശമായ രീതിയിൽ സ്ത്രീകളുടെ ചിത്രം പകർത്തിയ 71 വയസ്സുകാരനെ പോലീസ് വെടിവച്ചു കൊന്നു

കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രാദേശിക ജിമ്മിൽ വെച്ച് സ്ത്രീകളുടെ മോശമായ രീതിയിൽ ചിത്രങ്ങൾ പകർത്തിയെന്ന പരാതിയെ തുടർന്ന് ബേൺസിനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയതായിരുന്നു കരോൾട്ടൺ പോലീസ്. പോലീസുകാർ വീട്ടിലെത്തിയപ്പോൾ ബേൺസ് കൈത്തോക്കുമായാണ് പുറത്തേക്ക് വന്നത്. തോക്ക് താഴെയിടാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് Read More…

Featured Fitness

ഉറ്റസുഹൃത്തിന്റെ കല്യാണത്തിന് സുന്ദരിയാകാൻ കഠിനമായ ഡയറ്റ്! ഭാരം കുറഞ്ഞു, പക്ഷേ യുവതി പ്രമേഹത്തിന്റെ വക്കിൽ

തന്റെ ഉറ്റസുഹൃത്തിന്റെ വിവാഹത്തിന് ഏറ്റവും സുന്ദരിയായി എല്ലാവരുടേയും ശ്രദ്ധ നേടണമെന്ന ആഗ്രഹത്താൽ രണ്ടുമാസം കൊണ്ട് 15 കിലോ ഭാരം കുറച്ച യുവതി ഒടുവിൽ എത്തിപ്പെട്ടത് പ്രീ-ഡയബറ്റിസ് (Prediabetes) എന്ന അവസ്ഥയിൽ. യുവതിയുടെ കഠിനമായ ഈ ഡയറ്റ് രീതിയും അതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഹാങ്‌ഷൗവിൽ താമസിക്കുന്ന 26-കാരിയായ സിയാവു (യഥാർത്ഥ പേരല്ല) എന്ന യുവതിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. 160 സെന്റിമീറ്റർ ഉയരമുള്ള സിയാവുവിന്റെ ഭാരം Read More…

Crime

മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി തല ഓടയിലെറിഞ്ഞു, തലയില്ലാത്ത ഉടല്‍ ചാക്കിലാക്കി പാലത്തിന് താഴെ തള്ളി

ആഗ്രയില്‍ കാമുകിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ചാക്കുകളിലാക്കി ഓടയിൽ എറിഞ്ഞ് യുവാവ്. വിനയ് രജ്പുത് എന്ന യുവാവാണ് അതിക്രൂരകൃത്യമായ ഈ നടത്തിയത്. നാല് വർഷത്തോളം ഇയാളുടെ സുഹൃത്തായിരുന്ന മിൻസി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും, വിവാഹത്തിന് വിസമ്മതിച്ചതുമാണ് കൊലപാതകത്തിന് കാരണം. മിന്‍സിയും വിനയ്​യും ഒരു ഓഫീസിലാണ് ജോലി ചെയ്​തിരുന്നത്. കഴിഞ്ഞ ജനുവരി 23-ന് ഷോപ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ വൈകിയിട്ടും മിന്‍സിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി Read More…

Featured Lifestyle

‘മുടി ആകെ നരച്ചു, സൗന്ദര്യമൊക്കെ പോയി’; 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചനം നേടി ഭര്‍ത്താവ്

അസുഖം മൂലം ഭാര്യയുടെ മുടിയാകെ നരയ്ക്കുകയും തുടര്‍ന്ന് കൊഴിഞ്ഞുപോകുകയും ചെയ്തു എന്ന കാരണത്താല്‍ വിവാഹമോചനം നേടി ഭര്‍ത്താവ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള 36 വയസുകാരി ലിയുടെ ജീവിതം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി മാറി. രണ്ട് വർഷം മുമ്പാണ് ലിയുടെ മുടി പെട്ടെന്ന് നരച്ചു തുടങ്ങിയത്. പരിശോധനയിൽ അവർക്ക് വിറ്റിലിഗോ എന്ന ചർമ്മരോഗമാണെന്ന് കണ്ടെത്തി. രോഗം കാരണം ചർമ്മത്തിന്റെയും മുടിയുടെയും സ്വാഭാവിക നിറം നഷ്ടപ്പെടുകയും അവർ പ്രായം കൂടിയവളെപ്പോലെ കാണപ്പെടുകയും ചെയ്തു. ഒരുപാട് പ്രായം തോന്നിക്കുന്നുവെന്ന Read More…

Sports

WPL ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടി നാറ്റ് സിവർ-ബ്രണ്ട്; ആർസിബിയെ 15 റൺസിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്

വുമൺസ് പ്രീമിയർ ലീഗിന്റെ (WPL) നാലാം സീസണിൽ ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ് താരം നാറ്റ് സിവർ-ബ്രണ്ട്. വഡോദരയിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 15 റൺസിനാണ് മുംബൈ വിജയിച്ചത്. ഡബ്ല്യുപിഎൽ ചരിത്രത്തിലെ ആദ്യ സെഞ്ച്വറി എന്ന നേട്ടം ഇംഗ്ലണ്ട് താരം സിവർ-ബ്രണ്ട് സ്വന്തമാക്കി. 90 റൺസുമായി പൊരുതിയ റിച്ച ഘോഷിന്റെ പോരാട്ടം ആർസിബിയെ വിജയത്തിലെത്തിക്കാൻ പര്യാപ്തമായില്ല. പ്ലേ-ഓഫ് സാധ്യത നിലനിർത്താൻ നിർണ്ണായകമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ, സിവർ-ബ്രണ്ടിന്റെ സെഞ്ച്വറി കരുത്തിൽ Read More…

Movie News

L367 പ്രഖ്യാപിച്ച് മോഹൻലാൽ, സംവിധാനം വിഷ്ണു മോഹൻ, ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. “മേപ്പടിയാൻ” എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.   വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള Read More…

Featured Sports

‘ഫാം ഹൗസില്‍ കൊണ്ടുപോയി, വസ്ത്രങ്ങൾ ബലമായി ഊരിമാറ്റി’: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു, പാക്ക് ഇതിഹാസ താരത്തിന്റെ മകൻ അറസ്റ്റില്‍

ലഹോർ∙ പാക്കിസ്ഥാന്‍ ഇതിഹാസ ക്രിക്കറ്റ് താരം അബ്ദുൽ ഖാദിറിന്റെ മകൻ സുലൈമാൻ ഖാദിർ പീഡനക്കേസിൽ അറസ്റ്റിൽ. ഫാം ഹൗസിൽ വച്ച് സുലൈമാൻ ഖാദിർ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുലൈമാന്റെ വീട്ടിൽ ജോലി ചെയ്തിരുന്നതായും ഇയാൾ ബലമായി ഫാം ഹൗസിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നുമാണ് പരാതി. പാക്കിസ്ഥാൻ മുൻ ലെഗ് സ്പിന്നർ അബ്ദുൽ ഖാദിറിന്റെ മകനാണ് 41 വയസ്സുകാരനായ സുലൈമാൻ ഖാദിർ. ഈ മാസം 23നാണ് സംഭവം. സുലൈമാന്റെ വീട്ടിൽ ജോലി ചെയ്യുന്ന Read More…

Featured Spotlight

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി; വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിനുപോയി. അഞ്ചൽ ഇ.എസ്.ഐ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് 18 പേർ വിവാഹത്തിനു പോയതെന്നാണ് ആശുപത്രിയിലെത്തിയവരുടെ ആരോപണം. ആശുപത്രി പൂട്ടി പോയതോടെ രോഗികൾ കഷ്ടത്തിലാവുകയും യുവജന സംഘടനകൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധവുമായെത്തുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ ജില്ലാ കലക്ടടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പുനലൂർ തഹസിൽദാർ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളപ്പിൽശാലയിൽ ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ Read More…

Movie News

മമ്മൂട്ടി -മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പേട്രിയറ്റ്” ഏപ്രിൽ 23ന് തിയേറ്ററുകളില്‍

മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന “പേട്രിയറ്റ്” ന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന  ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 നു ആഗോള റിലീസായി എത്തും. വിജയ് ദേവരകൊണ്ട, ആറ്റ്ലി, കരൺ ജോഹർ എന്നിവരാണ് യഥാക്രമം ചിത്രത്തിന്റെ Read More…