Healthy Food

അമ്മിഞ്ഞപ്പാലിന്റെ മധുരവും രുചിയും; ‘ബ്രെസ്റ്റ് മില്‍ക്ക് ഐസ്‌ക്രീം’ വിപണിയില്‍

ഐസ്ക്രീം ഉത്പാദനരംഗത്ത് പുതിയൊരു പരീക്ഷണമെന്ന നിലയില്‍ മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീം വരുന്നുവെന്ന വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു.അമേരിക്കയിലെ പ്രമുഖ ബേബി ബ്രാന്‍ഡായ ഫ്രിഡ (Frida) എന്ന കമ്പനിയും ന്യൂയോർക്ക് ആസ്ഥാനമായുള്ള ഓഡ് ഫെല്ലോസ് ഐസ്ക്രീം കമ്പനിയും (OddFellows Ice Cream Co.) ചേർന്ന് ഒരു പുതിയ ഫ്ലേവർ പുറത്തിറക്കി. മുലപ്പാലിന്റെ രുചിയിലുള്ള ഈ ഐസ്ക്രീം ഇന്റനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. “മുലപ്പാൽ ഐസ്ക്രീം” എന്ന് എഴുതിയ ഒരു ട്രക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഇതിന് കൂടുതൽ പ്രചാരം Read More…

Featured Good News

ഇതാണ് നി​ശ്ച​യ​ദാ​ർ​ഢ്യം; രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ അ​മ്മ​യാ​യി തൃ​ശൂ​ർ സ്വ​ദേ​ശിനി, ഉ​യ​രം 3.1 അടി

തൃശൂര്‍: ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്‌ത്രീയായി കണക്കാക്കപ്പെടുന്ന കെ.കെ സിമി തൃശൂരിലെ സൈമര്‍ ആശുപത്രിയില്‍ കുഞ്ഞിനു ജന്മം നല്‍കി. സിമിയുടെ ഉയരം വെറും 95 സെന്റീമീറ്ററും (3.1 അടി) ഗര്‍ഭധാരണത്തിന്‌ മുമ്പുള്ള ഭാരം 34 കിലോഗ്രാമും ആയിരുന്നു. കു​ഞ്ഞി​നെ ഗ​ർ​ഭം ധ​രി​ച്ച ആ​ദ്യ ആ​ഴ്ച​ത​ന്നെ നി​ന്നെ​ക്കൊ​ണ്ട് ഇ​ത് താ​ങ്ങി​ല്ലെ​ന്നും പ​റ​ഞ്ഞ് ചു​റ്റു​മു​ള്ള​വ​ർ സി​മി​യെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി. പ്ര​സ​വ​ചി​കി​ത്സ​ക്ക് സ​മീ​പി​ച്ച ഡോ​ക്ട​ർ​മാ​ർ വ​രെ അ​വ​ളെ മ​ട​ക്കി. ഒ​ര​മ്മ​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റെ വ​ലു​പ്പ​ത്തെ ആ​ർ​ക്കാ​ണ് അ​ള​ന്നെ​ടു​ക്കാ​നാ​കു​ന്ന​ത്. ഒ​ടു​വി​ല്‍ ആ അ​മ്മ പി​റ​വി​യെ​ടു​ക്കു​ക​ത​ന്നെ Read More…

Featured Oddly News

ഒന്നിച്ച് താമസം, മൂന്ന് മക്കള്‍; ഭാര്യയോട് ഒരക്ഷരംപോലും സംസാരിക്കാതെ ഈ മനുഷ്യൻ ജീവിച്ചത് 20 കൊല്ലം, കാരണം വിചിത്രം !

സ്വന്തം പങ്കാളിയോട് ഒരാൾക്ക് എത്ര ദിവസം സംസാരിക്കാതിരിക്കാൻ കഴിയും? രാത്രി ഉറങ്ങും മുമ്പ് പിണക്കം തീര്‍ത്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കുന്നവരാണ് അധികം പേരും. എന്നാൽ നീണ്ട 20 വർഷം വരെ ഭാര്യയോട് ഒരക്ഷരംപോലും സംസാരിക്കാതെ ജീവിച്ച ഒരു ജപ്പാൻകാരന്റെ ജീവിതമാണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. ജപ്പാനിലെ നാരയിൽ നിന്നുളള ഒട്ടോ കതയാമ എന്ന മനുഷ്യൻ തന്റെ ഭാര്യയായ യുമിയോട് 20 വർഷം സംസാരിച്ചിട്ടേയില്ല. ഇരുവരും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇക്കാലയളവിൽ തന്നെ ഒട്ടോ കതയാമ മൂന്ന് കുട്ടികളുടെ Read More…

Crime

10 വർഷത്തിന് ശേഷം കാണാൻ സന്യാസിവേഷം ധരിച്ചെത്തിയ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

സൗത്ത് ഡൽഹിയിലെ നെബ് സരായിയിൽ ബുധനാഴ്ച രാത്രി 50 വയസ്സുള്ള ഒരു സ്ത്രീയെ അവരുടെ ഭർത്താവ് കൊലപ്പെടുത്തി. ഒരു സന്യാസിയുടെ വേഷത്തിലെത്തിയ പ്രതി, ചുറ്റികകൊണ്ട് തലക്കടിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ട കിരൺ ഝാ വീട്ടുജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ഭർത്താവിൽ നിന്ന് മാറി മകനും മരുമകളും പേരക്കുട്ടിക്കുമൊപ്പം അവർ താമസിച്ചു വരികയായിരുന്നു. പ്രമോദ് ഝാ എന്ന പ്രതി (60) ബുധനാഴ്ച പുലർച്ചെ വീട്ടിൽ വെച്ച് ഭാര്യ കിരൺ ഝായെ ആക്രമിക്കുകയായിരുന്നു. ഇതൊരു ആസൂത്രിത Read More…

Featured Fitness

വ്യായാമം നിങ്ങളുടെ ജീവനെടുക്കാതിരിക്കാൻ; ജിമ്മിൽ പോകും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ജിമ്മില്‍ വ്യയാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെയായി വര്‍ധിക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും, അത് സുരക്ഷിതമായി ചെയ്യേണ്ടത് അത്യാവശ്യമാണ്. ജിമ്മിൽ പോകാൻ തുടങ്ങുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ: ഹൃദയാരോഗ്യം വിലയിരുത്തുക: വ്യായാമം തുടങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കുക. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ ഒരു ഹൃദയ പരിശോധന നടത്തുന്നത് നല്ലതാണ്. ഡോക്ടറുടെ നിർദ്ദേശം തേടുക: പരിശോധനയിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തുകയാണെങ്കിൽ, വ്യായാമം Read More…

Crime

മകളുടെ വിവാഹത്തിന്‌ 2 ദിവസം മുന്‍പ് കാണാതായ സിന്ധുവിന്റെ തിരോധാനവും പുനരന്വേഷണത്തിലേക്ക്‌

അതിരമ്പുഴ സ്വദേശിനി ജൈനമ്മയുടെ തിരോധാന കേസ്‌ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്‌ കടക്കുന്നതിനിടെ ചേര്‍ത്തലയില്‍ നിന്ന്‌ കാണാതായ സിന്ധുവിന്റെ തിരോധാനവും പുനരന്വേഷണത്തിലേക്ക്‌. ജൈനമ്മയുടെ തിരോധാന കേസില്‍ അറസ്‌റ്റിലായ സെബാസ്‌റ്റ്യന്‌ ചേര്‍ത്തലയില്‍ നിന്ന്‌ കാണാതായ മറ്റ്‌ രണ്ട്‌ സ്‌ത്രീകളുമായും ബന്ധമുണ്ടെന്ന്‌ അന്വേഷണ സംഘത്തിന്‌ സൂചന ലഭിച്ച സാഹചര്യത്തിലാണിത്‌. ചേര്‍ത്തല തെക്ക്‌ പഞ്ചായത്ത്‌ 13-ാം വാര്‍ഡില്‍ വള്ളാകുന്നത്ത്‌ വെളി സിന്ധു(43)വിനെ 2020 ഒക്‌ടോബര്‍ 19 നാണു കാണാതായത്‌. വൈകിട്ട്‌ ക്ഷേത്രദര്‍ശനത്തിനായി പോയ ഇവര്‍ പിന്നീട്‌ തിരിച്ചു വന്നില്ല. ഫോണ്‍ എടുക്കാതെയായിരുന്നു യാത്ര. Read More…

Crime

ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി, നവവധു ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് അഞ്ചാം മാസം യുവതി ജീവനൊടുക്കി. മധു സിങ് എന്ന മുപ്പത്തിരണ്ടുകാരിയാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവ് അനുരാഗ് സിങ് അറസ്റ്റിലായി. സ്ത്രീധനം ആവശ്യപ്പെട്ട് മധുവിനെ അനുരാഗ് പീഡിപ്പിച്ചിരുന്നെന്നും ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയിരുന്നെന്നും കുടുംബം ആരോപിച്ചു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മധുവും ഹോങ് കോങ് ആസ്ഥാനമായ കപ്പല്‍കമ്പനിയിലെ ജീവനക്കാരനായ അനുരാഗും വിവാഹിതരായത്. വിവാഹവേളയില്‍ 15 ലക്ഷംരൂപ സ്ത്രീധനമായി അനുരാഗ് ആവശ്യപ്പെട്ടിരുന്നു. ഇത് വ്യക്തമാക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകള്‍ മധുവിന്റെ കുടുംബം പുറത്തുവിട്ടിട്ടുണ്ട്. വിവാഹശേഷവും അനുരാഗ് സ്ത്രീധനം Read More…

Healthy Food

ഫലവര്‍ഗങ്ങള്‍ വിഷമില്ലാതെ എങ്ങനെ കഴിക്കാം ? ദാ ഇങ്ങനെ ചെയ്തു നോക്കൂ…

കീടനാശിനി വിമുക്തമായ പച്ചക്കറികള്‍ ലഭിക്കണമെങ്കില്‍ സ്വയം കൃഷി ചെയ്യേണ്ട അവസ്ഥയാണ്. എന്നാല്‍ വീടുകളില്‍ സര്‍വസാധാരണമായി ചെയ്യാവുന്ന ചില പ്രാഥമിക പാചക നടപടിക്രമങ്ങള്‍ കീടനാശിനികള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനു സഹായകരമാകും. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത കീടനാശിനികളാകും പഴങ്ങളിലും പച്ചക്കറികളിലും തളിക്കുക. ചിലത് പൂക്കുന്നതിനു മുന്‍പ് പ്രയോഗിക്കുമെങ്കില്‍ മറ്റു ചിലത് കായ്കള്‍ വളരുന്ന ഘട്ടത്തിലാകും. ഇനി ചിലതാകട്ടെ വിളവെടുത്തതിനു ശേഷമായിരിക്കും. അതായത് ഒരേയിനം പഴമായാലും പച്ചക്കറിയായാലും എത്രത്തോളം കീടനാശിനി അടങ്ങിയിരിക്കുന്നു എന്നത് വ്യത്യസ്തമായിരിക്കും. കഴുകി വൃത്തിയാക്കല്‍, പുറംതൊലി കളയല്‍, ചൂടുവെള്ളത്തില്‍ Read More…

Celebrity

പേളി മാണി ചെയ്ത ‘സ്റ്റിലെറ്റോ ചാലഞ്ച്’; ചെയ്യാന്‍ നോക്കി ഇന്‍ഫ്ലുവന്‍സര്‍; നടുവൊടിഞ്ഞു! വീഡിയോ

ഹൈഹീല്‍ ചെരുപ്പു് ധരിച്ച് ഒറ്റക്കാലില്‍ മറ്റേക്കാല്‍ കയറ്റി വച്ച് ബാലന്‍സ് ചെയ്ത് പേളി മാണി ഇരിക്കുന്നതിന്റെ വീഡിയോ കണ്ട് മലയാളി അന്തംവിട്ടിട്ട് ദിവസങ്ങളായില്ല.. ഇതൊക്കെ എങ്ങനെ സാധിച്ചുവെന്നായിരുന്നു വൈറല്‍ വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകള്‍. ഇപ്പോഴിതാ സമാനമായ ചലഞ്ച് അനുകരിക്കാന്‍ ശ്രമിച്ച് റഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ നട്ടെല്ല് തകര്‍ന്നു. View this post on Instagram A post shared by Мариана | материнства | живу жизнь (@mariana_vasiuc) മരിയാന ബറുത്കിനയെന്ന മുപ്പത്തിരണ്ടുകാരിയാണ് Read More…