പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് പറഞ്ഞത് സന്ദേശം മലയാളം സിനിമയില്‍ ശ്രീനിവാസനാണ്. എന്നാല്‍ ഒരു പോളണ്ടുകാരി മലയാളം പറഞ്ഞാലോ? കേരളത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഈ പോളിഷ് യുവതി മലയാളത്തിൽ സംസാരിച്ചത് കേട്ട് വിവാഹത്തിനെത്തിയ പെൺകുട്ടികൾ അമ്പരന്നുപോയി. കേരളത്തിൽ തന്നെ താമസിക്കുന്ന പോളിഷ് യുവതി വിവാഹച്ചടങ്ങിൽ മലയാളം സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ശ്രദ്ധ നേടി. എമിലിയ പിയറ്റ്‌സിക്ക് (Emilia Pietrzyk) എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പങ്കുവെച്ചത്. കേരളത്തിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിന് സൽവാർ Read More…
Author: Aksa
ബീഹാറിന്റെ സുന്ദരി ലേഡി സിംഹം, 22-ാം വയസ്സിൽ IPS; 28-ാം വയസ്സിൽ രാജിവച്ചു- എന്തിന്?
ഐപിഎസ് ഓഫീസറായ കാമ്യ മിശ്ര, സൗന്ദര്യവും ബുദ്ധിയും ഒരുമിച്ച് ചേർന്ന വ്യക്തിത്വത്തിന് ഉദാഹരണമാണ്. 22-ാം വയസ്സിൽ മികച്ച റാങ്കോടെ യുപിഎസ്‌സി പരീക്ഷ പാസായ അവർ, 28-ാം വയസ്സിൽ ആ ജോലി ഉപേക്ഷിച്ചു. എന്തിനാണ് അവർ രാജിവച്ചത്? ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നാണ് യൂണിയൻ സിവിൽ സർവീസ് പരീക്ഷ. പ്രിലിംസ്, മെയിൻസ്, ഇൻ്റർവ്യൂ എന്നിങ്ങനെ മൂന്ന് തലങ്ങളാണുള്ളത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഓഫീസർ തുടങ്ങിയ ഉന്നത പദവികളിലെ സർക്കാർ ജോലി നിരവധി യുവാക്കളുടെ സ്വപ്നമാണ്. ഓരോ വർഷവും Read More…
എന്താണ് നിങ്ങളുടെ ഇഷ്ടഭക്ഷണം? കംഫര്‍ട്ട് ഫുഡ് പറയും നിങ്ങളുടെ സ്വഭാവം, വ്യക്തിത്വം !
വിശപ്പകറ്റാന്‍ മാത്രമല്ല, എത്ര രുചിച്ചാലും മതിവരാത്തതും മനസ്സിനെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും കഴിയുന്ന ഒന്നാണ് കൺഫർട്ട് ഫുഡ് അല്ലെങ്കില്‍ ഇഷ്ടഭക്ഷണം. ഇത് നമുക്ക് ഗൃഹാതുരത്വമുണർത്തുന്ന ഒരു അനുഭവമാണ്. ആത്മാവിന് ആശ്വാസവും മനസ്സിൽ സമാധാനവും നൽകുന്ന ഒന്നാണ് കൺഫർട്ട് ഫുഡ്.എന്നാല്‍ നമ്മുടെ ഹൃദയത്തിലെ പല രഹസ്യങ്ങളും ഈ ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്നു! നമ്മൾ ഇഷ്ടപ്പെടുന്ന കൺഫർട്ട് ഫുഡ് നമ്മളെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിപ്പെടുത്തും. നമ്മുടെ സ്വഭാവം, ലക്ഷ്യങ്ങൾ, മാനസികാവസ്ഥ എന്നിവയെക്കുറിച്ച് ഇത് സൂചന നൽകുന്നു. നമ്മുടെ ഉള്ളിലുള്ള ആഗ്രഹങ്ങൾ, സന്തോഷമുള്ള നിമിഷങ്ങൾ, Read More…
ചെറിയ അളവിൽ ലെഡ് ഭക്ഷണത്തിൽ കലരും; നിങ്ങളുടെ പ്രഷർ കുക്കർ മാറ്റണോ? വൈറലായ ഡോക്ടറുടെ കുറിപ്പ്
ഒരു ഡോക്ടറുടെ വൈറൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. പഴക്കം ചെന്ന പ്രഷർ കുക്കറുകൾ മാറ്റി പുതിയത് ഉപയോഗിക്കണം എന്ന അദ്ദേഹത്തിന്റെ ഉപദേശമാണ് ചർച്ചകൾക്ക് കാരണം. ഇന്ത്യയിലെ അടുക്കളകളിൽ പ്രഷർ കുക്കർ വെറുമൊരു പാത്രം മാത്രമല്ല, അത് ഒരു നിത്യോപയോഗ സാധനമാണ്. അരി വേവിക്കുന്നതിനും പരിപ്പും കറികളും ഉണ്ടാക്കുന്നതിനും ദശാബ്ദങ്ങളായി പ്രഷർ കുക്കർ ഒരു വിശ്വസ്ത സഹായിയാണ്. എന്നാൽ, ഡോ. മണൻ വോറ എന്ന ഓർത്തോപീഡിക് സർജൻ, ആരോഗ്യപരമായ കാരണങ്ങളാൽ പഴയ പ്രഷർ കുക്കറുകൾ മാറ്റേണ്ടത് Read More…
ഹോർമോൺ ആരോഗ്യത്തിന് ഏറ്റവും മോശമായ പ്രഭാതഭക്ഷണം ഏതാണ്? ഹെൽത്ത് കോച്ച് പറയുന്നു
നിങ്ങള്‍ കഴിക്കുന്ന പ്രഭാതഭക്ഷണം ആരോഗ്യകരവും പോഷകസമൃദ്ധവും മിതവുമാണെന്ന് തോന്നിയേക്കാം. എന്നാല്‍ ചിലപ്പോഴത് പഞ്ചസാരയും പ്രോട്ടീനും കുറവായതിനാൽ ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ഊർജ്ജസ്വലത കുറയാൻ കാരണമാവുകയും ചെയ്യും. അതായത് നിങ്ങളുടെ ഹോർമോണുകളെ താളം തെറ്റിച്ചേക്കാമെന്ന് ആരോഗ്യ പരിശീലകയായ മങ്കിരത് കൗർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. ആരോഗ്യപരമായ രീതിയിൽ ഒരു സമീകൃത പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുന്നതിൽ ഇന്ത്യക്കാർ പൊതുവെ ശ്രദ്ധിക്കാറില്ല. അതിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നല്ല കൊഴുപ്പുകൾ എന്നിവ ഉണ്ടായിരിക്കേണ്ടതിന് പകരം, നമ്മൾ സാധാരണയായി പഴയ പോഹയോ അല്ലെങ്കിൽ വെറും Read More…
ലോകത്തിലെ ആദ്യത്തെ ‘ഹലാൽ AI’ സൗദി സ്റ്റാർട്ടപ്പ് പുറത്തിറക്കി; അറബി, ഇസ്ലാമിക സംസ്കാരങ്ങളിൽ പ്രാവീണ്യം
കൃത്രിമ ബുദ്ധി (AI) നമ്മുടെ ദൈനംദിന കാര്യങ്ങളിൽ ഒരു ആവശ്യകതയായി മാറിക്കൊണ്ടിരിക്കുകയാണ്. OpenAI-യുടെ ChatGPT, ഗൂഗിളിന്റെ ജെമിനി, അടുത്തിടെ പുറത്തിറങ്ങിയ xAI-യുടെ ഗ്രോക്ക് എന്നിവയെപ്പോലുള്ള ചാറ്റ്ബോട്ടുകൾ സമീപ വർഷങ്ങളിൽ കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. ഓരോ പ്രധാന രാജ്യവും തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് തദ്ദേശീയമായ വലിയ ഭാഷാ മോഡലുകളും (LLMs) AI ചാറ്റ്ബോട്ടുകളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിൽ ഏറ്റവും പുതിയ രാജ്യമാണ് സൗദി അറേബ്യ. രാജ്യത്തിന്റെ ആദ്യത്തെ AI ചാറ്റ്ബോട്ടായ ‘HUMAIN Chat’ പുറത്തിറക്കിയിരിക്കുകയാണ് അവർ. ഇസ്ലാമിക Read More…
കരഞ്ഞാല്‍ ഇത്രയും ആരോഗ്യ ഗുണങ്ങളോ? നിങ്ങളെ കൂടുതൽ ശക്തനാക്കും
നമ്മുടെ വികാരങ്ങൾ ചിലപ്പോൾ നാം പൂർണ്ണമായി മനസ്സിലാക്കാത്ത ചില വഴികളിലൂടെ പ്രകടിപ്പിക്കാറുണ്ട്. ചില കാര്യങ്ങൾ നമ്മെ വളരെയധികം സ്വാധീനിക്കുമ്പോൾ മനസ്സ് സമ്മർദ്ദം പുറത്തുവിടാൻ ഒരു സ്വാഭാവിക വഴി തേടുന്നു. അത് കരയുന്നതിലൂടെ സാധ്യമാകുന്നു. അതെ, കണ്ണുനീർ പുറത്തുവിട്ടതിന് ശേഷം ഒരു ഭാരം ഇറക്കിവെച്ചതുപോലെ നമുക്ക് തോന്നാറുണ്ട്. പ്രായഭേദമന്യേ, മനുഷ്യരെല്ലാം ഈ പ്രകൃതിദത്തമായ പ്രക്രിയയിലൂടെ കടന്നുപോകുന്നു. ചിലർ നിശ്ശബ്ദമായി കരയുമ്പോൾ, മറ്റു ചിലർ നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലുള്ള വൈകാരികമായ പൊട്ടിത്തെറിയിലൂടെ കടന്നുപോകുന്നു. ഈ പ്രവൃത്തിക്ക് നമ്മുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതിനപ്പുറം Read More…
ഒരു ജിമ്മിലും പോകണ്ട ! ഫിറ്റ്നസ് നിലനിർത്താൻ ഏറ്റവും എളുപ്പമുള്ള വ്യായാമം, എവിടെയും ചെയ്യാം
പണ്ട് കൂട്ടുകാരുമായി കളിക്കുമ്പോൾ കയറിൽ തട്ടാതെ ആർക്ക് കൂടുതൽ നേരം ചാടാൻ കഴിയുമെന്നതിലായിരുന്നോ നിങ്ങളുടെ ശ്രദ്ധ? കളിസ്ഥലത്തെ അതേ വിനോദം ഇന്ന് ഏറ്റവും ഫലപ്രദമായ ഫിറ്റ്നസ് ദിനചര്യകളിൽ ഒന്നായി മാറിയിരിക്കുന്നു. ചാടുന്ന കയറുപയോഗിച്ചുള്ള വ്യായാമം (Skipping) കുട്ടികൾക്ക് മാത്രമുള്ളതല്ല. കായിക താരങ്ങളും ബോക്സർമാരും ഫിറ്റ്നസ് പ്രേമികളുമെല്ലാം അവരുടെ പരിശീലനത്തിൽ ഇത് ഉൾപ്പെടുത്താറുണ്ട്. കാരണം ഇത് അവരുടെ കരുത്ത് വർദ്ധിപ്പിക്കുകയും കൊഴുപ്പ് ഇല്ലാതാക്കുകയും ഒപ്പം മാനസിക ശ്രദ്ധ കൂട്ടുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതിനായി വിലയേറിയ Read More…
മൊബൈൽ ചതിച്ചാശാനേ…! പ്ലേറ്റിനു പകരം ഭക്ഷണം തറയിൽ വിളമ്പുന്ന ഭാര്യ ! പിന്നെ സംഭവിച്ചത് !- വീഡിയോ വൈറല്‍
മൊബൈലിൽ ശ്രദ്ധിച്ച് ഭര്‍ത്താവിന് ഭക്ഷണം വിളമ്പിയ ഭാര്യക്ക് പറ്റിയ അമളി കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മൊബൈലിൽ ശ്രദ്ധിച്ചുകൊണ്ട് മറ്റ് ജോലികള്‍ ചെയ്യുമ്പോള്‍ പലപ്പോഴും വലിയ അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഭാര്യയുടെ പ്രവർത്തി കണ്ട ഭർത്താവ് ദേഷ്യപ്പെടുന്നതും പിന്നീട് അവരെ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. ഭർത്താവും ഭാര്യയും ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. രണ്ട് പാത്രങ്ങളാണ് അവർക്ക് മുന്നിലുള്ളത്. മൊബൈലിൽ നോക്കിക്കൊണ്ട് ഭാര്യ ആദ്യം ഭർത്താവിന്റെ പാത്രത്തിലേക്ക് ചോറും കറിയും വിളമ്പുന്നു. അതിനിടയിൽ Read More…









