വിചിത്രമായ പുഞ്ചിരിയോടെ ഭക്ഷണ പാനീയങ്ങളില്‍ നിഗൂഢ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്ന സ്ത്രീകള്‍. അമേരിക്കയിലെ ടിക് ടോക്. എക്സ് , യൂട്യൂബ് തുടങ്ങിയവയിലാണ് ഇത് വൈറലാവുന്നത്. ഈ വീഡിയോയിലൂടെ പ്രചരിക്കുന്ന ആശയം തീര്‍ത്തും ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും അപകടകരമായും ട്രെന്‍ഡാണെന്നും അധികാരികള്‍ പറയുന്നു. ട്രംപിന്റെ പ്രചരണ മുദ്രാവാക്യമായ ” മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍” പാരഡിയാണ് matga പ്രസ്ഥാനം. മേക്ക് അക്വാ ടോഫാന ഗ്രേറ്റ് എഗെയ്ന്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ഇത്. ഈ ട്രെന്‍ഡ് ഗര്‍ഭച്ഛിദ്ര അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകളോടുള്ള പ്രതികരണമായും മാറുന്നു. ടോഫിന്‍ Read More…
Author: Aksa
‘അടുത്ത 4വര്‍ഷം യുഎസിലെ ജീവിതം ഭയാനകമായരിക്കും’; അമേരിക്ക വിടുകയാണെന്ന് നടി ഇവാ ലോംഗോറിയ
ഹോളിവുഡിലെ ലൈംലൈറ്റും അമേരിക്കയിലെ ആഡംബരജീവിതവും ലോകത്തെ ഏതൊരു സെലിബ്രിട്ടിയുടേയും അപ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ അമേരിക്കയിലെ മാറിയ രാഷ്ട്രീയം കുറച്ചുപേരെയെങ്കിലും അമേരിക്കയില്‍ നിന്നും അകറ്റുകയാണ്. മേരി ക്ലെയറിന്റെ ‘ഏജ് ഇഷ്യു’ വിലുള്ള കവര്‍സ്റ്റോറിയില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഇവാ ലോംഗോറിയയാണ്. അമേരിക്കയ്ക്ക് പുറത്ത് ജീവിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞു. 49 കാരിയായ സംവിധായിക ഭര്‍ത്താവ് ജോസ് ബാസ്റണിനും ആറു വയസ്സുകാരന്‍ മകന്‍ സാന്റിയാഗോയ്ക്കും ഒപ്പം സ്പെയിനിനും മെക്സിക്കോയ്ക്കും ഇടയില്‍ വീട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുകയാണ് Read More…
പ്രമേഹം: ഗോതമ്പല്ലാതെ വേറെ ഭക്ഷണമുണ്ടോ? ഇതാ നാലു പകരക്കാര്‍
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം പൊതുവായ ആരോഗ്യ സംരക്ഷിക്കുന്നതിന് പ്രധാനമാണ്. പ്രത്യേകിച്ച് പ്രമേഹമുള്ളവരില്‍ . നിങ്ങള്‍ കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാര്‍ഗ്ഗമാണ്. പല ഭക്ഷണക്രമങ്ങളിലും ഗോതമ്പ് പ്രധാന ഘടകമാണെങ്കിലും, ഗോതമ്പും അതിന്റെ ഡെറിവേറ്റീവുകളായ ബ്രെഡ്, പാസ്ത, പേസ്ട്രികള്‍ എന്നിവ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് എല്ലായ്‌പ്പോഴും മികച്ച ഓപ്ഷനായിരിക്കില്ല. ഗോതമ്പ്, പ്രത്യേകിച്ച് സംസ്‌കരിച്ച ഗോതമ്പ് പെട്ടെന്ന് ദഹിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് ഉണ്ടാകാം. കൂടാതെ, ഗ്ലൂറ്റന്‍ ഗോതമ്പില്‍ അടങ്ങിയിരിക്കുന്ന ഒരു Read More…
സാറേ, ആനപ്പിണ്ടത്തില്‍ ചവിട്ടിയാല്‍ മുടി വളരുമോ? കൊച്ചുമിടുക്കരുടെ സംശയം തീര്‍ത്ത് അധ്യാപകന്‍
കുട്ടികള്‍ക്ക് സംശയങ്ങള്‍ അല്പം കൂടുതലായിരിക്കും. എന്നാല്‍ അതെല്ലാം ക്ഷമയോടെ കേട്ടിരുന്നു മനോഹരമായി പറഞ്ഞുകൊടുക്കുകയാണ് ഒരു ഉദ്യോഗസ്ഥന്‍. ആനയെകുറിച്ചാണ് കേട്ടോ കുട്ടികളുടെ സംശയം. സ്റ്റഡി ടൂറുമായി എത്തിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ആനയെക്കുറിച്ചുള്ള എല്ലാ സംശയവും കൃത്യമായി മറുപടി നല്‍കുന്ന ഒരു വീഡിയോ വയനാട് ഫോറസ്റ്റ് അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ആനവാല്‍ മോതിരത്തിനെ കുറിച്ച് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത് തന്നെ. ആനവാല്‍ മോതിരം കെട്ടിയാല്‍ പേടി മാറുമോയെന്നാണ് ചോദ്യം. ഉടനെ ആനവാല്‍ മോതിരം ബഷീറിന്റെ കഥയിലുണ്ടെന്ന് ഒരു Read More…
യുഎസിനെ നടുക്കിയ ടൽസ കൂട്ടക്കൊല; ഓർമകളുമായി അതിജീവിത, ലെസിക്ക് 110-ാം ജന്മദിനം
അമേരിക്കയെ പിടിച്ചുകുലുക്കിയ ടല്‍സ കൂട്ടക്കൊലയെ അതിജീവിച്ചവരില്‍ ഇന്ന് ജീവിക്കുന്ന രണ്ട് പേരിലൊരാളാണ് ലെസി റാന്‍ഡില്‍. ഇപ്പോല്‍ തന്റെ 110-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ലെസി. ജന്മദിനാഘോത്തില്‍ കൊച്ചുമക്കളും ബന്ധുക്കളുമെല്ലാം പങ്കെടുത്തു. 1000 ഡോളര്‍ ജസ്റ്റിസ് ഫോര്‍ ഗ്രീന്‍വുഡ് ഫൗണ്ടേഷന്‍ സമ്മാനമായി നല്‍കി. അമേരിക്കയിയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ കുപ്രസിദ്ധമായ സംഭവങ്ങളിലൊന്നിന്റെ ജീവിക്കുന്ന ഓര്‍മപ്പെടുത്തലാണ് ലെസി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഗ്രീന്‍വുഡ് എന്ന പ്രദേശത്ത് കറുത്തവര്‍ഗക്കാര്‍ താമസിച്ചുതുടങ്ങി . നഗരത്തിന്റെ തെക്കുവശത്ത് വെളുത്തവർഗക്കാരുടെ അധിവാസകേന്ദ്രമാണ്. അധിവാസകേന്ദ്രത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ഒരു Read More…
മൃതദേഹം ചിത്രീകരിച്ച യൂട്യൂബർ ഇന്ത്യയിൽ; യൂട്യൂബര്‍ ലോഗന്‍ പോള്‍ വിവാദ നായകനോ?
ലോകപ്രശസ്തനായ യൂട്യൂബര്‍ മിസ്റ്റര്‍ ബീസ്റ്റ് തന്റെ ബ്രാന്‍ഡായ ഫീസ്റ്റബിളിന്റെ ലോഞ്ചിനായി കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിനൊടോപ്പം ബ്രാന്‍ഡ് ലോഞ്ചിനായി ഇന്ത്യയിലെത്തിയ മറ്റൊരു യൂട്യൂബറാണ് ഇപ്പോളത്തെ ചര്‍ച്ചാ വിഷയം. സ്വന്തം ബ്രാന്‍ഡായ പ്രൈം ഇന്ത്യയില്‍ ലോഞ്ച ചെയ്യാനായി മിസ്റ്റര്‍ ബീസ്റ്റിനോടൊപ്പം എത്തിയത് അമേരിക്കന്‍ സ്വദേശിയായ ലോഗന്‍ പോളാണ്. വിവാദ വീഡിയോയിലൂടെ വിമര്‍ശനം നേരിട്ട വ്യക്തിയാണ് ഇദ്ദേഹം. റസ്ലിങ്ങലൂടെയാണ് 29 കാരനായി ലോഗന്‍ തുടക്കത്തില്‍ ശ്രദ്ധ നേടിയത് പിന്നീട് സമൂഹ മാധ്യമത്തിലൂടെ പ്രശസ്തനായി. 23.6 ദശലക്ഷം സബ്സ്‌ക്രൈബേഴ്സുമായി ലോഗന്‍ Read More…
ഈ ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നുണ്ടോ? ഹൃദയം തകരാറിലാകുന്നതിന്റെ സൂചനകളാവാം
ലോകമെമ്പാടുമുള്ള 56.2 ദശലക്ഷം ആളുകള്‍ക്ക് ഓരോ വര്‍ഷവും ഹൃദയസ്തംഭനം സ്ഥിരീകരിക്കുന്നു എന്നാണ് കണക്ക് . വിദഗ്ധരുടെ അഭിപ്രായത്തില്‍, ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയ്‌ലിയര്‍ എന്നും ഇത് അറിയപ്പെടുന്നു – ഹൃദയത്തിന് ആവശ്യത്തിന് രക്തം നിറയ്ക്കാന്‍ കഴിയാതെ വരികയും ശരിയായി പമ്പ് ചെയ്യാന്‍ കഴിയാത്തവിധം ദുര്‍ബലമാവുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. രക്തം കട്ടപിടിക്കുന്നത് പോലുള്ള ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാവുന്ന – ഗുരുതരമായതും ജീവന്‍ അപകടപ്പെടുത്തുന്നതുമായ സ്‌ട്രോക്കുകള്‍ അല്ലെങ്കില്‍ Read More…
ചെറുപ്രായത്തില്‍ പോളിയോ കുത്തിവയ്പ്പില്‍ കാലുകള്‍ തളര്‍ന്നു; സുവര്‍ണ നേട്ടങ്ങളുമായി സുവര്‍ണ രാജ്
സുവര്‍ണ രാജിന്റെ ജീവിതം വളരെ വിസ്മയങ്ങള്‍ നിറഞ്ഞതാണ്. ദേശീയ മെഡലുകള്‍ സ്വന്തമാക്കുന്നതിന് മുതല്‍ രാജ്യന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതു വരെ വൈകല്യം ഒരിക്കലും അവളുടെ ശരീരത്തിനെയോ മനസ്സിനെയോ തളര്‍ത്തിയിരുന്നില്ല. സുവര്‍ണ ഒരു പാരാ അത്ലീറ്റും ആക്സസിബിലിറ്റി അഭിഭാഷകയുമാണ്. സ്വന്തം ജീവിതം കൊണ്ടാണ് സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവരെ ഇവര്‍ പ്രചോദിപ്പിക്കുന്നത്. പോളിയോ ബാധിച്ച് തന്റെ ഇരുകാലുകളും തളര്‍ന്നിട്ടും വിവാഹിതയായി കുടുംബജീവിതം നയിക്കാനും ഒരു കായികതാരമായി ഇന്ത്യയ്ക്കുവേണ്ടി പല മത്സരങ്ങളില്‍ മെഡലുകള്‍ വാരികൂട്ടാനും സുവര്‍ണയെ സഹായിച്ചത് മനോധൈര്യമാണ്. രണ്ടാം വയസ്സില്‍ Read More…
തിളങ്ങുന്ന ചര്‍മ്മത്തിന് മഞ്ഞളിനൊപ്പം എന്താണ് ചേര്‍ക്കേണ്ടത്? അടുക്കളയില്‍ നിന്ന് 5 പ്രകൃതിദത്ത ചേരുവകള്‍
മഞ്ഞള്‍ സൗന്ദര്യഗുണങ്ങള്‍ക്കൊപ്പം ഔഷധ ഗുണങ്ങളും പ്രദാനം ചെയ്യുന്നു .മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന സജീവ സംയുക്തമാണ് കുര്‍ക്കുമിന്‍. മുഖക്കുരു, കറുത്ത പാടുകള്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍ എന്നിവയെ ഇത് ചെറുക്കുന്നു. ഇതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തെ തിളക്കം വര്‍ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഗണിക്കുകയും ചെയ്യും. മഞ്ഞള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് തിളക്കമുള്ള ചര്‍മ്മം നേടാന്‍ സഹായിക്കും . അടുക്കളയിലെ നിത്യേനയുള്ള ചില സാധനങ്ങളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ചര്‍മ്മത്തില്‍ അത്ഭുതകരമായ ഗുണങ്ങള്‍ Read More…









