Health

ഈ അഞ്ച് ഇടങ്ങളില്‍ നീര്‍ക്കെട്ടുണ്ടോ? എങ്കില്‍ അറിയുക

ഭക്ഷ്യസംസ്‌കാരണം, അണുബാധകള്‍ പ്രതിരോധിക്കല്‍, രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ വേര്‍തിരിക്കല്‍ തുടങ്ങി ശരീരത്തിലെ നിര്‍ണായക പ്രവര്‍ത്തികള്‍ ചെയ്യുന്ന അവയവമാണ് കരള്‍. അതുകൊണ്ട് തന്നെ കരളിന് ഉണ്ടാകുന്ന തകരാര്‍ ശരീരത്തിലെ മുഴുവന്‍ പ്രവര്‍ത്തനത്തെയും താളം തെറ്റിക്കും. കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന ഫാറ്റി ലിവര്‍ എന്ന അവസ്ഥ ഇന്ന വളരെയധികം ആളുകളില്‍ കാണുന്നുണ്ട്.

മോശം ഭക്ഷണക്രമം, അമിതഭാരം, വ്യായാമക്കുറവ്, തുടങ്ങിയ പലകാരണങ്ങള്‍ കൊണ്ടും ഫാറ്റിലിവര്‍ സംഭവിക്കാം. അമേരിക്കയിലെ മയോക്ലിനിക്കിലെ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഫാറ്റിലിവര്‍ ഉള്ളവരില്‍ കാലുകള്‍, കണങ്കാല്‍, കാല്‍പാദങ്ങള്‍, വയര്‍, വിരലുകളുടെ അറ്റം എന്നിവിടങ്ങില്‍ നീര്‍വീക്കം ഉണ്ടാകാം. കരള്‍ വീക്കം മൂലം വയറില്‍ ദ്രാവകാം അടിയുന്ന രോഗവസ്ഥായായ അസ്‌കൈറ്റസ് ഉള്ളവരില്‍ ഗര്‍ഭണിയുടേതിന് സമാനാമായ വയര്‍ രൂപപ്പെടാം.

ക്ഷീണം, പെട്ടെന്നുള്ള രക്തസ്രാവം, വിശപ്പില്ലായ്മ, ഓക്കാനം, ഭാരനഷ്ടം, ചൊറിച്ചില്‍, മഞ്ഞപ്പിത്തം, തൊലിപ്പുറത്ത് എട്ടുകാലിയുടെ രൂപത്തില്‍ രക്തകോശങ്ങള്‍ കാണെപ്പടല്‍, കൈവെള്ളയിലെ ചുവപ്പ്, നിറം മങ്ങിയെൈ കവിരലുകള്‍, ആര്‍ത്തവ പ്രശ്നങ്ങള്‍, ലൈംഗീക ഉത്തേജനമില്ലായ്മ, ആശയക്കുഴപ്പം, കുഴഞ്ഞ സംസാരം, എന്നിവയെല്ലാം കരള്‍ രോഗത്തിന്റെ മറ്റ് ചില ലക്ഷങ്ങളാണ്. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഡോക്ടറെ സമീപിക്കേണ്ടതാണ്.