ചിലരുടെ ദേഷ്യം കാണുമ്പോള്‍ നമ്മളൊക്കെ സ്വയം പറയുന്ന കാര്യമാണ് എന്തൊരു ദേഷ്യമാണ് ഇതെന്ന്. എന്ത് പറഞ്ഞാലും ചോദിച്ചാലും ദേഷ്യപ്പെടുന്ന സ്വഭാവമുള്ളവരോട് അടുപ്പം കാണിയ്ക്കാന്‍ തന്നെ പലര്‍ക്കും മടിയായിരിയ്ക്കും. ഇത്തരക്കാര്‍ സ്വയം ദേഷ്യം നിയന്ത്രിയ്ക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ പല സന്ദര്‍ഭങ്ങളിലും നിങ്ങളെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുന്നതിന് വരെ കാരണമായേക്കാം….
- അമിതമായ ദേഷ്യം പ്രകടിപ്പിക്കുന്നവര്‍ മാനസികമായി യഥാര്‍ഥത്തില്‍ വളരെ ദുര്‍ബലരാണ്. ഇത്തരക്കാരില്‍ ആത്മഹത്യാപ്രവണത വളരെ കൂടുതലായിരിക്കുമെന്ന് പഠനം തെളിയിക്കുന്നു.
- ദേഷ്യം അമിതമായാല്‍ മനസ്സിനെ ബാധിക്കുന്ന കാന്‍സര്‍ പോലെയാണ്. നിങ്ങളുടെ നല്ല ചിന്തകളെയും സ്വപന്ങ്ങളെയും അത് കാര്‍ന്നുതിന്നുകളയും. എത്രയും പെട്ടെന്ന് മുറിച്ചുമാറ്റേണ്ട ഒരു അവസ്ഥയാണ് കോപം എന്ന് ആദ്യം മനസ്സിലാക്കുക.
- ഒരു നിശ്ചിത പ്രായത്തിനുള്ളില്‍ നിങ്ങള്‍ക്ക് കോപം നിയന്ത്രിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നീടുള്ള ജീവിതകാലം കടുത്ത വിഷാദത്തിന് അടിമപ്പെട്ടേക്കാം.
- മനസ്സിനെ മാത്രമല്ല ശരീരത്തെയും ദേഷ്യം പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ രക്തസമ്മര്‍ദം ഉയര്‍ത്തുന്നു, ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നു എന്നു തുടങ്ങി സ്ട്രോക്കിനു വരെ ദേഷ്യം കാരണമായേക്കാം.
- ദേഷ്യം അമിതമായുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കുറവായിരിക്കും. പെട്ടെന്ന് രോഗങ്ങള്‍ക്ക് അടിമപ്പെടാന്‍ ഇത് കാരണമാകുന്നു.