നീല വസ്ത്രത്തില്‍ ആലിയയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന രണ്‍ബീറിന്റെ ചിത്രം ശ്രദ്ധ നേടുന്നു. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നീല ജാക്കറ്റും അതിന് ചേരുന്ന പാന്റും വെള്ള സ്‌നീക്കറുമാണ് രണ്‍ബീര്‍ ധരിച്ചിരിക്കുന്നത്. വെള്ളടോപ്പും അതിന് ചേരുന്ന ഡ്രൗസറും ഡെനിമിന്റെ ജാക്കറ്റുമാണ് ആലിയ തിരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം സ്ലീങ്ങ് ബാഗും വെളുത്ത സ്‌നിക്കറും ആലിയ ധരിച്ചിട്ടുണ്ട്. നീലനിറത്തിലുള്ള വസ്ത്രങ്ങളില്‍ ഇരുവരും വളരെ മനോഹരമായി കാണപ്പെട്ടു. രണ്‍വീര്‍ സിങ്ങിനൊപ്പം ആലിയ അഭിനയിച്ച റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന റൊമാന്റിക് ഡ്രാമയിലാണ് ആലിയ അടുത്തിെട അഭിനയിച്ചത്. ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ധര്‍മേന്ദ്ര, ജയ ബച്ചന്‍, ശബാന ആസ്മി എന്നിവരും പ്രധാന വേഷത്തില്‍ എത്തിരുന്നു. ആഗോളതലത്തില്‍ 200 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ ഇതുവരെ നേടിയത്. ഫര്‍ഹാന്‍ അക്തറിന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയ്ക്കും കത്രീന കൈഫിനുമൊപ്പം ആലിയ ഭട്ടും ഉണ്ട്.
