മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തന്റേതായ ഇടം നേടിയ നടിയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമൊക്കെ ഒരുപാട് ഉയര്‍ച്ച താഴ്ചയിലൂടെയാണ് താരം കടന്നു പോയത്. ആദ്യ വിവാഹ വിവാഹമോചനവുമൊക്കെ താരത്തിന്റെ കരിയറിനെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് അമല സിനിമകളില്‍ സജീവമായി. സുഹൃത്ത് ജഗത്ത് ദേശായിയുമായുള്ള അമലയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.
പ്രൊപ്പോസല്‍ വീഡിയോ പങ്കുവെച്ചു കൊണ്ട് ജഗദ് തന്നെയാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് ആരാധകരെ അറിയിച്ചത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹശേഷമുള്ള ഇരുവരുടേയും ആദ്യത്തെ വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് ജഗദ്.
തു ഹായ് കഹന്‍ എന്ന ഹിന്ദി പാട്ടിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമൊരു വീഡിയോ ആണ് ജഗദ് പങ്കുവെച്ചത്. വീഡിയോയില്‍ അമലയും ജഗദും പ്രണയാദ്രരായി നില്ക്കുന്നതും കെട്ടിപ്പിടിയ്ക്കുന്നതും ചുംബിയ്ക്കുന്നതുമാണ് കാണുന്നത്. ‘സിനിമയിലെ എന്നതുപോലെ ഫീല്‍ ചെയ്യുന്നു’ എന്നാണ് വീഡിയോയ്ക്ക് ജഗദ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുമായി ആരാധകരും എത്തിയിട്ടുണ്ട്.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/Cz3-H-sojmy/?utm_source=ig_web_copy_link