Featured Hollywood

സൂപ്പര്‍മോഡല്‍ ഗിസെലേ ബണ്ട്‌ഷെന്‍ ടോപ്പലെസ്സാകുന്നു; നാല്‍പ്പത്തിമൂന്നാം വയസ്സില്‍ തിരിച്ചുവരവ്

ലോകം മുഴുവന്‍ അനേകം ആരാധകരുള്ള സൂപ്പര്‍മോഡലാണ് ബ്രസീലുകാരി ഗിസെലേ ബണ്ട്‌ഷെന്‍. മോഡലിംഗ് രംഗത്ത് നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയായിരുന്ന താരം വന്‍ തിരിച്ചുവരവ് ആസ്വദിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ടോപ്‌ലെസ്സ് പോസ് ശ്രദ്ധ നേടുകയാണ്. കാലിഫോര്‍ണിയന്‍ ഫാഷന്‍ ഹൗസ് ഫ്രെയിമിന്റെ പുതിയ വിന്റര്‍ 2023 കാമ്പെയ്നിനായി ബണ്ട്ചെന്‍ ചെയ്ത ടോപ്ലെസ് വ്യാപകമായ ശ്രദ്ധനേടി.

ഡെനിം ജീന്‍സ് മാത്രം ധരിച്ചുള്ള ബ്‌ളാക്ക് ആന്റ് വൈറ്റിലുള്ള മൂന്ന് പോസുകള്‍ വന്‍ ഹിറ്റാവുകയാണ്. 43 കാരിയായ ബ്രസീലിയന്‍ സുന്ദരി, പ്രശസ്ത ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ ഡേവിഡ് സിംസിന് മുന്നിലാണ് താരം പുതിയ പ്രൊഡക്ടിനായി ടോപ്‌ലെസ്സ് ആയത്. വ്യത്യസ്തമായ മൂന്ന് പോസിന്റെ ചിത്രങ്ങളുള്ള വീഡിയോ കമ്പനി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. മുന്‍ ഭര്‍ത്താവ് ടോം ബ്രാഡിയുമായുള്ള 13 വര്‍ഷത്തെ ദാമ്പത്യം വിടര്‍ത്തിയ ശേഷം താരം മോഡലിംഗിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്.

മുന്‍ വിക്ടോറിയ സീക്രട്ട് ഏഞ്ചല്‍ 2018 ഒക്ടോബറില്‍ മുന്‍ ഭര്‍ത്താവ് ടോം ബ്രാഡിയുമായി വേര്‍പിരിഞ്ഞെങ്കിലും 2022 ഒക്ടോബറിലായിരുന്നു ഗിസലേയുടെ വിവാഹമോചനവാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചത്. 13 വര്‍ഷത്തെ ദാമ്പത്യത്തില്‍ ഇവര്‍ക്ക് ബെഞ്ചമിന്‍, വിവിയന്‍ എന്നിങ്ങനെ 13,10 പ്രായത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്. എന്‍എഫ്എല്‍ താരത്തില്‍ നിന്ന് വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന്് മോഡലിംഗ് ലോകത്തേക്കുള്ള പുനഃപ്രവേശനം ആസ്വദിക്കുകയാണ് ഗിസലേ. അടുത്തിടെയാണ് ലൂയി വിറ്റണ്‍ കാമ്പെയ്നുകളില്‍ അവര്‍ അഭിനയിച്ചത്്. വോഗ് ഇറ്റാലിയയ്ക്ക് വേണ്ടിയും പോസ് ചെയ്തു. ഒരു അരെസ്സോ പരസ്യത്തിനായി മോഡല്‍ ചെയ്ത പോള്‍ നൃത്തവും ശ്രദ്ധിക്കപ്പെട്ടിരുന്നു.