Hollywood

ഹോളിവുഡിലെ ഐഡിയല്‍ കപ്പിള്‍സ് ! വില്‍സ്മിത്തുമായുള്ള ദാമ്പത്യത്തെക്കുറിച്ച് ജാഡയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഹോളിവുഡിലെ ഐഡിയല്‍ കപ്പിള്‍സ് എന്നാണ് നടന്‍ വില്‍സ്മിത്തിനെയും പാട്ടുകാരി ജാഡ പിങ്കറ്റ് സ്മിത്തിനെയും പുറത്തറിയുന്നത്. 1997 ല്‍ വിവാഹിതരായ ഇവര്‍ 25 വര്‍ഷമായി ഭാര്യയും ഭര്‍ത്താവുമാണ്. എന്നാല്‍ 2016 മുതല്‍ താനും ഭര്‍ത്താവും വേര്‍പെട്ടാണ് ജീവിക്കുന്നതെന്ന ജാഡയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വേര്‍പിരിയല്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നേയുള്ളെന്നും പറഞ്ഞു.

52 കാരനായ പിങ്കറ്റ് സ്മിത്തും 55 കാരനായ സ്മിത്തും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. 2020 ജൂലൈയില്‍, ഗായകന്‍ ആഗസ്റ്റ് അല്‍സിന തനിക്ക് പിങ്കറ്റ് സ്മിത്തിനോട് പ്രണയം തോന്നുന്നതായി തുറന്നു പറഞ്ഞിരുന്നു. ”റെഡ് ടേബിള്‍ ടോക്കില്‍” തന്റെ ഭര്‍ത്താവുമായുള്ള ഒരു എപ്പിസോഡിനിടെ അക്കാരം പിങ്കറ്റും സമ്മതിച്ചിരുന്നു. ‘ആഗസ്റ്റുമായി ഞാന്‍ ഒരു കെണിയിലായി.’ പിങ്കറ്റ് പറഞ്ഞു.

സൂപ്പര്‍സ്റ്റാര്‍ ദമ്പതികള്‍ ഈ സമയത്ത് വളരെ പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോയിരുന്നെന്ന സൂചനയായിരുന്നു അത്. പിരിയുകയാണെന്നും നല്ല രസത്തിലല്ല കാര്യങ്ങള്‍ പോകുന്നതെന്നും നാട്ടുകാരെ അറിയിക്കാനുള്ള വിഷമമായിരുന്നു ഇത്രയൂം ദൂരം പോകാന്‍ കാരണമായതെന്നും നടി പറയുന്നു. ഹോഡ കോട്ബുമായുള്ള തന്റെ വരാനിരിക്കുന്ന എന്‍ബിസി ന്യൂസ് പ്രൈംടൈം സ്പെഷ്യലില്‍ നിന്നുള്ള ഒരു ക്ലിപ്പിലാണ് ഇരുവരും പ്രണയത്തിലല്ല കഴിയുന്നതെന്ന വിവരം പിങ്കറ്റ് പറഞ്ഞിരിക്കുന്നത്.

ദാമ്പത്യം തകരാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് പിങ്കറ്റ് സ്മിത്ത് പറയുന്നത്. ദാമ്പത്യത്തിലെ പ്രശ്‌നം പരിഹരിക്കാനും മുമ്പോട്ട് പോകാനുമുള്ള ശ്രമങ്ങള്‍ 2016 ല്‍ എത്തിയപ്പോഴേയ്ക്കും പൂര്‍ണ്ണമായും കൈവിട്ടെന്നും പറഞ്ഞു. 2022 ലെ അക്കാദമി അവാര്‍ഡ് വേളയില്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയത് വലിയ വിവാദമായിരുന്നു. ഇതിനെക്കുറിച്ചും പിങ്കറ്റ് പറഞ്ഞു.

മുടികൊഴിച്ചിലിന് കാരണമായ അലോപ്പീസിയ എന്ന രോഗമാണ് അവള്‍ അനുഭവിക്കുന്നുണ്ട്. ഇതിനിടയിലാണ് ക്രിസ് പിങ്കറ്റ് കഷണ്ടിയാണെന്ന് വേദിയില്‍ തമാശ പറഞ്ഞത്. വേദിയിലേക്ക് ഇരച്ചുകയറിയ സ്മിത്ത് ഭാര്യയെ അപമാനിച്ച അവതാരകനെ തല്ലുകയായിരുന്നു. തന്റെ വരാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പായ ‘യോഗ്യന്‍’ എന്ന പുസ്തകത്തില്‍ പിങ്കറ്റ് സ്മിത്ത് തന്റെ വിവാഹം, കരിയര്‍, ആദ്യകാല ജീവിതം എന്നിവയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നുണ്ട. ഒക്ടോബര്‍ 17നാണ് പുസ്തകം പുറത്തിറങ്ങുന്നത്.