Featured Good News

റോഡരികിൽ നിന്നും കിട്ടിയ സാധാരണ കല്ലിനെ മനോഹരമായ ക്ലോക്കാക്കി മാറ്റിയപ്പോള്‍ കിട്ടിയത് 5000 രൂപ! – വീഡിയോ

റോഡരുകില്‍ നിന്ന് കിട്ടിയ ഒരു സാധാരണ കല്ലിനെ ഒരു മനോഹരമായ ക്ലോക്കാക്കി മാറ്റിയ യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്. കല്ലിനെ ക്ലോക്കാക്കി മാറ്റുക മാത്രമല്ല 5000 രൂപയ്ക്ക് ഇത് വില്‍ക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നാണ് ഈ വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നത്. വീഡിയോയില്‍ യുവാവ് റോഡരികില്‍ നിന്നും ഒരു സാധാരണ കല്ല് എടുക്കുന്നത് കാണാം. പിന്നീട് ഈ കല്ല് ഒരാളെ സമീപിച്ച് ആ കല്ല് മുറിച്ച് രൂപപ്പെടുത്തുന്നു.

ഇതിന് ശേഷം കല്ലിനെ പെയിന്റ് ചെയ്ത് തിളക്കമുള്ളതാക്കി മാറ്റി ഫിനിഷിംഗ് നല്‍കുന്നു. തുടര്‍ന്ന്‌യുവാവ് ആ കല്ലിനെ ഒരു പ്രവര്‍ത്തിക്കുന്ന ഒരു ക്ലോക്കാക്കി മാറ്റി. ഇതിന് ശേഷം ഈ ക്ലോക്ക് വില്‍ക്കാനുള്ള ശ്രമം ആയിരുന്നു. കാണുന്നവരെല്ലാം യുവാവിന്റെ കഴിവിനെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ക്ലോക്ക് വാങ്ങാന്‍ ആരും തയ്യാറായില്ല. ഒരാള്‍ അത് എടുത്തു നോക്കിയെങ്കിലും പിന്‍ഭാഗം തുറന്നിരിക്കുന്നത് കാരണം വാങ്ങുന്നില്ല. അപ്പോള്‍ തന്നെ യുവാവ് അതിന്റെ തുറന്നിരിക്കുന്ന പിന്‍ഭാഗം അടച്ചുവയ്ക്കുന്നു. പിന്നീട് വീണ്ടും അത് വില്‍ക്കാന്‍ ശ്രമിക്കുന്നു.

ഇത്തവണ ഒരാള്‍ അത് വാങ്ങാന്‍ തയ്യാറായി വരുന്നുണ്ട്. വില എത്രയാണ് എന്ന് ചോദിക്കുമ്പോള്‍ 5000 രൂപ എന്ന് യുവാവ് പറയുന്നു. എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് 5000 രൂപയ്ക്ക് അയാള്‍ അത് വാങ്ങുകയും ചെയ്തു. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.