മുഖരോമം നീക്കം ചെയ്യുന്നതിനുള്ള ചികിത്സ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, മനസ്സിൽ സൂക്ഷിക്കേണ്ട 5 കാര്യങ്ങൾ
Posted onAuthorAksaComments Off on മുഖരോമം നീക്കം ചെയ്യുന്നതിനുള്ള ചികിത്സ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, മനസ്സിൽ സൂക്ഷിക്കേണ്ട 5 കാര്യങ്ങൾ
സ്ഥിരമായ ത്രെഡിംഗ്, വാക്സിംഗ്, അല്ലെങ്കിൽ ഷേവിംഗ് എന്നിവയോട് വിടപറയാൻ ആഗ്രഹിക്കുന്നവർക്ക് ലേസർ മുഖത്തെ രോമം നീക്കം ചെയ്യൽ (Laser Facial Hair Removal) ഒരു മികച്ച പരിഹാരമായി മാറിക്കഴിഞ്ഞു. കാലക്രമേണ രോമങ്ങളുടെ വളർച്ച കുറയ്ക്കുന്നതിനായി ലേസർ ലൈറ്റ് ഉപയോഗിച്ച് രോമകൂപങ്ങളെ (hair follicles) ലക്ഷ്യമിടുന്ന ഒരു ചികിത്സാ രീതിയാണിത്. എന്നാല്‍, ഈ ചികിത്സ എല്ലാവർക്കും അനുയോജ്യമായെന്ന് വരില്ല. ചില ആളുകൾക്ക് ചുവന്നു വീര്‍ക്കല്‍, വീക്കം എന്നിവ അനുഭവപ്പെടാം. അപൂർവമായി, താൽക്കാലികമായ ചർമ്മത്തിലെ അസ്വസ്ഥതകളോ നിറം മാറ്റമോ (pigmentation) ഉണ്ടായേക്കാം – പ്രത്യേകിച്ച് ചർമ്മം സെൻസിറ്റീവോ അടുത്തിടെ ടാൻ ചെയ്തതോ ആണെങ്കിൽ.
ലേസർ ഹെയർ റിമൂവൽ (LHR) തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ വിഷയത്തെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഗുർവീൻ വരായ്ച്ച് അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ലേസർ വഴി മുഖത്തെ രോമം നീക്കം ചെയ്യുന്നതിന്റെ പാർശ്വഫലങ്ങളെക്കുറിച്ചും ചികിത്സക്ക് വിധേയമാകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവർ വീഡിയോയിൽ പറയുന്നു.
ഗുർവീൻ വരായ്ച്ച് പറയുന്നതിങ്ങനെ: “ഞാൻ പലപ്പോഴും ‘ വേണ്ട’ എന്ന് പറയുന്ന ഒരു ചികിത്സയാണ് മുഖത്തെ ലേസർ ഹെയർ റിമൂവൽ. മുഖത്തെ ലേസർ ഹെയർ റിമൂവലിൽ ഒരു ദശാബ്ദത്തിലേറെയുള്ള ഞങ്ങളുടെ അനുഭവത്തിൽ നിന്ന് ഞങ്ങൾ പഠിച്ചത്, മിക്ക ആളുകൾക്കും ഇത് ശരിക്കും ആവശ്യമില്ല എന്നതാണ്. ഇത് പലപ്പോഴും മുഖക്കുരു, വിപരീതമായി രോമവളർച്ച കൂടുക (paradoxical hair growth) തുടങ്ങിയ പാർശ്വഫലങ്ങളിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ ഫേസ് LHR യാത്ര തുടങ്ങുന്നതിന് മുമ്പ് ഈ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഓർക്കുക.”
LHR-ന് മുമ്പ് ഓർമ്മിക്കേണ്ട കാര്യങ്ങൾമികച്ച ഫലം ലഭിക്കാൻ ഡെർമറ്റോളജിസ്റ്റ് നൽകുന്ന ഉപദേശങ്ങൾ ഇവയാണ്:
കട്ടിയുള്ള രോമങ്ങളെ മാത്രം ലക്ഷ്യമിടുക: നിങ്ങളുടെ മുഖത്ത് കട്ടിയുള്ളതും പരുപരുത്തതുമായ രോമവളർച്ചയുള്ള സ്ഥലങ്ങൾ മാത്രം ലക്ഷ്യമിട്ട് ചികിത്സ നടത്തുക. താടിയിലും (chin region) സൈഡ് ലോക്കുകളിലും മാത്രമാണ് രോമം കട്ടിയുള്ളതെങ്കിൽ, മുഴുവൻ മുഖത്തും ചികിത്സ ചെയ്യുന്നത് ഒഴിവാക്കുക.
ചികിത്സാ പ്രദേശം കൃത്യമായി അടയാളപ്പെടുത്തുക: വിപരീത രോമവളർച്ച തടയാനായി, ചികിത്സാ പ്രദേശം ടെക്നീഷ്യൻ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടെന്നും ബാക്കി ഭാഗങ്ങൾ മറയ്ക്കുന്നുണ്ടെന്നും ഉറപ്പാക്കുക.
ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുക: ഏറ്റവും പുതിയ സാങ്കേതികവിദ്യയും പരിചയസമ്പന്നരായ ടെക്നീഷ്യൻമാരെയും തിരഞ്ഞെടുക്കാൻ ഗുർവീൻ വരായ്ച്ച് ഉപദേശിക്കുന്നു.
PCOD ഉണ്ടെങ്കിൽ ശ്രദ്ധിക്കുക: നിങ്ങൾക്ക് PCOD (പോളിസിസ്റ്റിക് ഓവറി ഡിസീസ്) ഉണ്ടെങ്കിൽ, അതിന് ആവശ്യമായ ജീവിതശൈലി മാറ്റങ്ങൾ (lifestyle modifications) പാലിക്കുക. കാരണം ഇത് നിങ്ങളുടെ ചികിത്സാ ഫലങ്ങളെ ബാധിച്ചേക്കാം.
കൃത്യമായ ഇടവേള പാലിക്കുക: മുഖത്തെ LHR-ന് അനുയോജ്യമായ ചക്രം 4-6 ആഴ്ച ഇടവേളകളിലായി ചെയ്യുന്ന ശരാശരി 8-10 സിറ്റിംഗുകളാണ്.
അവസാനമായി, ഓരോ വ്യക്തിക്കും മെയിന്റനൻസ് സിറ്റിംഗുകൾ (ചികിത്സക്ക് ശേഷമുള്ള തുടർ സിറ്റിംഗുകൾ) വ്യത്യാസപ്പെട്ടിരിക്കുമെന്നും ഡോക്ടർ എടുത്തുപറയുന്നു.
വെറും ഒരു ദിവസം മിക്സി പണിമുടക്കിയാല്‍ അന്നത്തെ ദിവസം മുഴുവന്‍ ആകെ കഷ്ടത്തിലാകും. മിക്സിയില്‍ മൂര്‍ച്ച ഇല്ലാത്ത ബ്ലേയ്ഡാണെങ്കില് പിന്നെ പറയുകയും വേണ്ട. എന്നാല്‍ കടയില്‍ പോകാതെ തന്നെ മിക്സിയുടെ ബ്ലേയ്ഡ് വീട്ടില്‍ തന്നെ മൂര്‍ച്ച കൂട്ടിയാല്‍ എങ്ങനെയുണ്ടാകുമെന്ന് നോക്കാം. ഇവിടുത്തെ താരം മറ്റാരുമല്ല ഫോയില്‍ പേപ്പറാണ്. മിക്സിയുടെ ജാറിലേക്ക് കത്രിക ഉപയോഗിച്ച് ഫോയില്‍ പേപ്പര്‍ ചെറുതായി മുറിച്ചിടാം. അത് ജാറിന്റെ പകുതിയോളം വേണം. മിക്സിയില്‍ രണ്ട് മൂന്ന് തവണ ഇത് അരയ്ക്കണം. അധികം വൈകാതെ മിക്സിയുടെ Read More…
ചിലപ്പോള്‍ നിങ്ങള്‍ക്ക് ബന്ധങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കണമെന്ന് സ്വയം തോന്നാറുണ്ടല്ലോ, എന്നാല്‍ ഇതിന് പല കാരണങ്ങളും ഉണ്ടായിരിക്കാം. ബന്ധങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കുക എന്നത് വഴക്കുകള്‍, വാഗ്വാദങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവയ്ക്ക് വഴി വെയ്ക്കാറുണ്ട്. ഇതില്‍ നിന്നൊക്കെ മോചിതരാകുക എന്നത് കുറച്ച് പാടുള്ള കാര്യമാണ്. നിങ്ങള്‍ക്ക് ബന്ധങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കാനും പങ്കാളിയെ ഇക്കാര്യം ബോധ്യപ്പെടുത്താനും ഇനി പറയുന്ന കാര്യങ്ങള്‍ പ്രയോജനപ്പെടും… Hashtagonline.in WhatsApp Group
രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവരാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്യു കുഴൽനാടൻ പറഞ്ഞത്. രാഷ്ട്രീയ പ്രവർത്തനം സെലിബ്രിറ്റികളുടെ കയ്യിൽ ഏൽപ്പിച്ചപ്പോൾ പ്രസ്ഥാനത്തെ സംരക്ഷിക്കാതെ വ്യക്തികളെ സംരക്ഷിക്കുന്ന വാണിജ്യചിന്തയിലേക്ക് വഴുതിപ്പോയി. രാഹുലിനെ ഉമ്മൻ ചാണ്ടിയോട് ഉപമിച്ചത് അസംബന്ധം. രാഹുലിനെ അറിയാതെ വളർത്തിയവർ തിരുത്തിയപ്പോഴും അറിഞ്ഞ് വളർത്തിയവർ മിണ്ടാതിരുന്നു. പാർട്ടിയേക്കാൾ മീഡിയ സ്വീകാര്യതക്ക് അവർ പ്രാധാന്യം നൽകിയെന്നും വിമർശനം. പോസ്റ്റിൻ്റെ പൂർണരൂപം രാഹുൽ മാങ്കൂട്ടം Read More…