അനന്ത് അംബാനിയുടെ ഗാരേജിലേക്ക് ‘സ്റ്റാർ ഓഫ് ഇന്ത്യ ഓറഞ്ച്’ റോൾസ് റോയ്സ് ഫാന്റം
Posted onAuthorAksaComments Off on അനന്ത് അംബാനിയുടെ ഗാരേജിലേക്ക് ‘സ്റ്റാർ ഓഫ് ഇന്ത്യ ഓറഞ്ച്’ റോൾസ് റോയ്സ് ഫാന്റം
അനന്ത് അംബാനി തന്റെ അസൂയാവഹമായ കാർ ശേഖരത്തിലേക്ക് വീണ്ടും ഒരു അംഗത്തേക്കൂടി കൂടി ചേർത്തിരിക്കുന്നു—അപൂർവവും രാജകീയവുമായ ‘സ്റ്റാർ ഓഫ് ഇന്ത്യ ഓറഞ്ച്’ നിറത്തിലുള്ള റോൾസ് റോയ്സ് ഫാന്റം VIII സീരീസ് II എക്സ്റ്റെൻഡഡ് മോഡലാണത്. ഏകദേശം ₹10.5 കോടി വിലവരുന്ന ഈ കാർ കേവലമൊരു ആഡംബരം മാത്രമല്ല; റോൾസ് റോയ്സ് ബ്രാൻഡുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധത്തിന്റെ തുടര്‍ച്ചകൂടിയാണിത്.
ഇന്ത്യയുടെ രാജകീയ വാഹന പാരമ്പര്യം
ഈ പ്രത്യേക ഓറഞ്ച് നിറം യാദൃശ്ചികമായ ഒരു തിരഞ്ഞെടുപ്പല്ല, ഇത് 1934-ലെ ഐതിഹാസികമായ റോൾസ് റോയ്സ് ഫാന്റം II-നോടുള്ള ഹൃദയസ്പർശിയായ ആദരവാണ്. യഥാർത്ഥത്തിൽ ഇത് “സ്റ്റാർ ഓഫ് ഇന്ത്യ” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. റോൾസ് റോയ്സിന്റെ വലിയ ആധാരകരില് ഒരാളായിരുന്ന രാജ്കോട്ടിലെ താക്കൂർ സാഹിബ് ധർമ്മേന്ദ്രസിംഹ്ജി ലഖാജിരാജ് ആണ് ഈ കാർ നിർമ്മിക്കാൻ നിർദ്ദേശം നൽകിയത്.
ത്രൂപ്പ് & മാബെർലി എന്ന കോച്ച് ബിൽഡർ നിർമ്മിച്ച ഈ ക്ലാസിക് മോഡലിന്, ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർ സഫയർ ആയ 563 കാരറ്റ് “സ്റ്റാർ ഓഫ് ഇന്ത്യ” സഫയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുങ്കുമവും വെള്ളിയും ചേർന്ന നിറമായിരുന്നു.
സ്റ്റിയറിംഗ് വീലിനൊപ്പം തിരിയുന്ന ഹെഡ്ലൈറ്റുകൾ പോലുള്ള കാലത്തേക്കാൾ മുന്നിലുള്ള സവിശേഷതകൾ ഇതിലുണ്ടായിരുന്നു. അത് അഡാപ്റ്റീവ് ലൈറ്റിംഗ് സിസ്റ്റങ്ങളുടെ സാങ്കേതികവിദ്യയാണ്. പതിറ്റാണ്ടുകൾക്ക് ശേഷം, മഹാരാജാവിന്റെ അനന്തരാവകാശിയായ യുവരാജ് മന്ധാതാസിൻഹ് ജഡേജ ഒരു ബ്രിട്ടീഷ് കളക്ടറിൽ നിന്ന് മൊണാക്കോ ലേലത്തിൽ ഈ യഥാർത്ഥ കാർ സ്വന്തമാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു.
അങ്ങനെ ഈ വാഹന ഐക്കൺ അതിന്റെ മാതൃരാജ്യത്തില്‍ വീണ്ടുമെത്തി. അനന്ത് അംബാനിയുടെ ഫാന്റം VIII സീരീസ് II എക്സ്റ്റെൻഡഡ് റോൾസ് റോയ്സിന്റെ പാരമ്പര്യത്തിന്റെയും പുതുമയുടേയും പ്രതീകമാണ്.
Kunwar Shri Dhananjay Singhji of Khimsar with Kunwarani Shri Mrigesha Kumariji of Khimsar (née Rajkumari of Rajkot) posing with 1934 Rolls-Royce Phantom II 'Star of India'@DS_Khimsarpic.twitter.com/KtV24VGhDF
കൈകൊണ്ട് നിർമ്മിച്ച 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിൻ, ഏതാണ്ട് ശബ്ദമില്ലാത്ത യാത്ര, അതുല്യമായ സൗകര്യം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. “സമയത്തിനപ്പുറമുള്ള ആഡംബരം” എന്ന ടാഗ് ലൈനിനുചേരുന്ന തുറന്ന സുഷിരങ്ങളുള്ള മരത്തിന്റെ വെനീറുകൾ, പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, ഇഷ്ടാനുസൃതം മാറ്റാവുന്ന സജ്ജീകരണങ്ങൾ എന്നിവയാൽ കാറിന്റെ ഉൾവശം ആഢംബരത്തിന്റെ ഉദാഹരണമാണ്.
സ്റ്റാർ ഓഫ് ഇന്ത്യ’ ഫാന്റം കമ്മീഷൻ ചെയ്യുന്നതിലൂടെ, അംബാനി ഇന്ത്യയുടെ രാജകീയ വാഹന ചരിത്രത്തെ ആദരിക്കുക മാത്രമല്ല, കരകൗശലവും സാംസ്കാരിക പൈതൃകവും തമ്മിലുള്ള ശാശ്വതമായ ബന്ധത്തിന് അടിവരയിടുകയും ചെയ്യുന്നു. ഈ ഗംഭീരമായ വാഹനം ഭൂതകാലത്തോടുള്ള ഒരു സമർപ്പണമായും ആധുനിക ഇന്ത്യൻ സമ്പന്നതയുടെ ആഘോഷമായും നിലകൊള്ളുന്നു.
തൃശൂര്‍: ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായി കണക്കാക്കപ്പെടുന്ന കെ.കെ സിമി തൃശൂരിലെ സൈമര്‍ ആശുപത്രിയില്‍ കുഞ്ഞിനു ജന്മം നല്കി. സിമിയുടെ ഉയരം വെറും 95 സെന്റീമീറ്ററും (3.1 അടി) ഗര്‍ഭധാരണത്തിന് മുമ്പുള്ള ഭാരം 34 കിലോഗ്രാമും ആയിരുന്നു. കുഞ്ഞിനെ ഗർഭം ധരിച്ച ആദ്യ ആഴ്ചതന്നെ നിന്നെക്കൊണ്ട് ഇത് താങ്ങില്ലെന്നും പറഞ്ഞ് ചുറ്റുമുള്ളവർ സിമിയെ നിരുത്സാഹപ്പെടുത്തി. പ്രസവചികിത്സക്ക് സമീപിച്ച ഡോക്ടർമാർ വരെ അവളെ മടക്കി. ഒരമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ വലുപ്പത്തെ ആർക്കാണ് അളന്നെടുക്കാനാകുന്നത്. ഒടുവില്‍ ആ അമ്മ പിറവിയെടുക്കുകതന്നെ Read More…
സാൻ ഫ്രാൻസിസ്കോയിൽ നടന്ന 52-ാമത് വേൾഡ് ചാംപ്യൻഷിപ്പ് പംകിൻ വെയ്-ഓഫിൽ (World Championship Pumpkin Weigh-Off) മത്സരത്തിൽ ഒരു കാലിഫോർണിയൻ എഞ്ചിനീയർ ഒന്നാം സമ്മാനം നേടി. 2,346 പൗണ്ട് (1,064 കിലോഗ്രാം) ഭാരമുള്ള ഈ ഭീമാകാരമായ മത്തങ്ങയ്ക്ക് ഏകദേശം ഒരു ചെറിയ കാറിന്റെയോ വലിയ കാട്ടുപോത്തിന്റെയോ വലുപ്പമുണ്ട്. റിവിയൻ ഓട്ടോമോട്ടീവിലെ മാനുഫാക്ചറിംഗ് എഞ്ചിനീയറായ ബ്രാൻഡൻ ഡോസൺ തിങ്കളാഴ്ച ഹാഫ് മൂൺ ബേയിൽ നടന്ന 52-ാമത് വേൾഡ് ചാംപ്യൻഷിപ്പ് പംകിൻ വെയ്-ഓഫിൽ വിജയിച്ചു. കഴിഞ്ഞ വർഷം, വെറും 6 Read More…
കാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരുന്ന ഏഴു വയസ്സുകാരി തന്റെ രാജ്യത്ത് ശത്രുരാജ്യത്തിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാന്-ഇസ്രായേല്‍ യുദ്ധ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരി ഇസ്രയേലിലെ ബാറ്റ് യാമില്‍ വെച്ച് ഇറാനിയന്‍ വ്യോമാക്രമണത്തില്‍ മരണമടഞ്ഞു. അവള് അമ്മയ്ക്കും മുത്തശ്ശിക്കും രണ്ട് യുവ കസിന്‍സിനും ഒപ്പം മരിച്ചു. റഷ്യയും യുക്രെയിനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ തകര്‍ന്ന യുക്രെയിനില്‍ നിന്നും രക്ഷപ്പെട്ട് അപൂര്‍വ്വമായ കാന്‍സര്‍രോഗത്തിന് ചികിത്സ ചെയ്യുന്ന ഏഴുവയസ്സുകാരി നാസത്യബുറിക്ക് കഴിഞ്ഞ ദിവസം ഇസ്രായേലില്‍ ആശുപത്രിക്ക് നേരെ Read More…