പണമില്ല, സ്വന്തം ബിരുദദാനച്ചടങ്ങിൽ സദസ്സിൽ വെറുമൊരാളായി യുവതി, കയ്യിൽ കൈക്കുഞ്ഞും, വൈറലായി വീഡിയോ
Posted onAuthorAksaComments Off on പണമില്ല, സ്വന്തം ബിരുദദാനച്ചടങ്ങിൽ സദസ്സിൽ വെറുമൊരാളായി യുവതി, കയ്യിൽ കൈക്കുഞ്ഞും, വൈറലായി വീഡിയോ
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്നാണ് ബിരുദദാന ചടങ്ങ്. ഗ്രാജ്വേഷൻ ഡ്രസൊക്കെ ധരിച്ച് സുഹൃത്തുക്കൾക്കൊപ്പം സ്റ്റേജിൽ നിൽക്കുകയും മാതാപിതാക്കളും പ്രിയപ്പെട്ടവരും സദസിൽ നിന്നും ആർപ്പുവിളിക്കുകയും ഒക്കെ ചെയ്യുന്നത് മിക്കവരും സ്വപ്നം കാണാറുണ്ട്. എന്നാൽ, കണ്ടന്റ് ക്രിയേറ്ററായ റാഷിക ഫസാലിക്ക് പറയാനുള്ളത് വേറൊരു കഥയാണ്. റാഷികയ്ക്കും തന്റെ ബിരുദദാനച്ചടങ്ങിനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, സാമ്പത്തിക പ്രശ്നങ്ങൾ കാരണം അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. അതേത്തുടർന്ന് അവൾ ആൾക്കൂട്ടത്തിൽ ഒരു അതിഥിയെ പോലെയാണ് തന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തത് എന്നാണ് പറയുന്നത്.
‘ഞാൻ എന്റെ തന്നെ ബിരുദദാനച്ചടങ്ങിൽ വെറും അതിഥിയായിട്ടാണ് പങ്കെടുത്തത്’ എന്ന് പറഞ്ഞുകൊണ്ടാണ് റാഷിക വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ചടങ്ങിന് വേണ്ടി പണം മുടക്കുന്നതിനേക്കാൾ വലുത് തനിക്ക് ഒരു മാസം കഴിഞ്ഞുപോവുക എന്നുള്ളതാണ് എന്നാണ് റാഷിക പറയുന്നത്. ‘എന്റെ സ്വന്തം ബിരുദദാന ചടങ്ങിൽ അതിഥിയായിട്ടാണ് ഞാൻ പങ്കെടുത്തത്. സാമ്പത്തികമായി എനിക്കത് താങ്ങാൻ കഴിയാത്തതായിരുന്നു. സ്റ്റേജിൽ കയറുന്നതിനേക്കാൾ പ്രധാനം ഒരു മാസം അതിജീവിക്കുക എന്നതായിരുന്നു’ എന്നാണ് റാഷിക കുറിച്ചിരിക്കുന്നത്.
എന്നാൽ, ഇങ്ങനെയൊരു വസ്ത്രത്തിൽ സ്റ്റേജിൽ താൻ നിന്നിട്ടില്ല. ഇത് ഒരേസമയം മധുരവും കയ്പ്പും നിറഞ്ഞ അനുഭവമാണ് എന്നും റാഷിക പറയുന്നു. താൻ ഒരു സിംഗിൾ മദറാണ് എന്നും ജോലി ചെയ്യുന്ന ഒരു അമ്മയാണ് എന്നും റാഷിക പറയുന്നു. നല്ല മാർക്കോടെ വിജയിച്ച ഒരാളെന്ന നിലയിൽ തനിക്ക് തന്നെ കുറിച്ചുള്ള അഭിമാനത്തെ കുറിച്ചും റാഷിക ക്യാപ്ഷനിൽ കുറിക്കുന്നുണ്ട്. വീഡിയോയിൽ അവൾക്കൊപ്പം അവളുടെ കുഞ്ഞിനേയും കാണാം. നിരവധിപ്പേരാണ് റാഷികയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കമന്റുകൾ നൽകിയിരിക്കുന്നത്. ശരിക്കും പ്രചോദനാത്മകമാണ് റാഷികയുടെ വീഡിയോ എന്ന് പലരും അഭിപ്രായപ്പെട്ടു.
“നിങ്ങളെ എനിക്ക് അറിയാമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പരിപാടിക്കുള്ള ചെലവ് ഞാൻ സന്തോഷത്തോടെ സ്പോൺസർ ചെയ്യുമായിരുന്നു. ഒരു ഉപകാരമായിട്ടോ സഹായമായിട്ടോ അല്ല, ഞാൻ ഒരു അമ്മയായതുകൊണ്ട് മാത്രമാണ്, ഇത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം.” ഒരാള്‍ കമന്റ് എഴുതി.
ഇന്ത്യൻ വീടുകളിൽ വേനൽക്കാലത്ത് സീലിംഗ് ഫാനുകൾ വലിയൊരു ആശ്വാസമാണ്. ചിലപ്പോൾ കടുത്ത ചൂടിൽ നിന്നും വിയർപ്പിൽ നിന്നും നമ്മെ രക്ഷിക്കുന്നത് ഈ ഫാനുകൾ മാത്രമായിരിക്കും. എയർ കണ്ടീഷണറുകളും കൂളറുകളും ഒക്കെ ഉണ്ടെങ്കിലും അവ എപ്പോഴും തുടർച്ചയായി പ്രവർത്തിപ്പിക്കുന്നത് വലിയ സാമ്പത്തികച്ചെലവ് ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, ഫാനിന്റെ സ്പീഡ് പരമാവധി കൂട്ടിയിട്ടിട്ടും ആവശ്യത്തിന് കാറ്റ് കിട്ടാതെ വരികയും ഫാൻ വളരെ പതുക്കെ കറങ്ങുകയും ചെയ്യുന്ന അവസ്ഥ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അപ്പോൾ ഫാൻ കേടായെന്നും പുതിയൊരെണ്ണം വാങ്ങാൻ സമയമായെന്നും നമ്മൾ Read More…
ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ യാത്രക്കാരനെ ക്യാബിൻ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറി. ഇന്നലെയായിരുന്നു സംഭവം. വിമാനയാത്രയിലെ പ്രോട്ടോക്കോൾ അനുസരിക്കാത്ത യാത്രക്കാരനെ കൊൽക്കത്തയിൽ എത്തിയതിനുപിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറിയതെന്ന് അധികൃതര്‍ അറിയിച്ചു. ക്യാബിൻ ക്രൂവിനോടും സഹ യാത്രികരോടും ഇയാൾ മോശമായി പെരുമാറിയ സംഭവം ഇങ്ങനെ: 31ഡി സീറ്റിലിരുന്ന യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇയാൾ വിമാനത്തിൽ കയറിയതിനുപിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വച്ചു. സഹയാത്രികരോടും ജീവനക്കാരോടും അഭിഭാഷകനായ ഇയാൾ തർക്കിച്ചു. Read More…
‘4ബി’ പ്രസ്ഥാനമെന്നത് അധികം പേര് കേള്‍ക്കാനിടയില്ല. വീട്ടിലെ പുരുഷന്മാര്ക്ക് സ്ത്രീകള്‍ ലൈംഗികത, വിവാഹം, പ്രസവം തുടങ്ങിയവയൊക്കെ നിഷേധിക്കുക ലക്ഷ്യമിടുന്ന സ്ത്രീകളുടെ കൂട്ടായ്മ ദക്ഷിണകൊറിയയ്ക്ക് പിന്നാലെ അമേരിക്കയിലും ശക്തമാകുകയാണ്. ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയം ഇഷ്ടപ്പെടാത്ത സത്രീകള്‍ ഒന്നടങ്കം ട്രംപ് വിജയിക്കാന്‍ കാരണം തങ്ങളുടെ വീട്ടിലിരിക്കുന്ന ഭര്ത്താക്കന്മാരാണെന്ന് ആരോപിച്ച് 4ബി പ്രസ്ഥാനത്തില്‍ ചേര്‍ന്നിരിക്കുകയാണ്. ദക്ഷിണ കൊറിയയില്‍ നിന്ന് ഉത്ഭവിച്ച 4 ബി പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ ലൈംഗികതയോ ബന്ധങ്ങളോ വിവാഹമോ പ്രസവമോ ഇല്ലെന്ന് പുരുഷന്മാരോട് പ്രതിജ്ഞ ചെയ്യുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ Read More…