Celebrity

നാല്‍പ്പത്തൊന്‍പതാം വയസില്‍ കറുത്ത വസ്ത്രത്തില്‍ മനംമയക്കുന്ന സൗന്ദര്യത്തില്‍ ഐശ്വര്യ

പ്രായം വെറും നമ്പറാണെന്ന പ്രയോഗം ഐശ്വര്യറായിയെ സംബന്ധിച്ച് പൂര്‍ണമായും യോജിക്കുന്നതാണ്. അവരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ നോക്കു. അടുത്ത മാസം 50 വയസാകും ഐശ്വര്യ റായിക്ക് എന്നാല്‍ അവര്‍ സ്വന്തം സൗന്ദര്യത്തിലും ആരോഗ്യത്തിലും കാണിക്കുന്ന ശ്രദ്ധ അനുകരണിയമാണ്. ഫാഷന്‍ ലോകത്ത് എല്ലാക്കാലത്തും അവര്‍ അസാധ്യമായ പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. അടുത്തിടെ പാരീസ് ഫാഷന്‍ വീക്കിന്റെ റാമ്പില്‍ എത്തിയ ഐശ്വര്യയെ ആരാധകര്‍ കണ്ണെടുക്കാതെയായിരുന്നു നോക്കിനിന്നത്.

കഴിഞ്ഞ ദിവസം മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നടന്ന ലോറിയല്‍ ഇവന്റില്‍ ഐശ്വര്യ പങ്കെടുത്തത് ഏറെ ശ്രദ്ധയമായി. കറുത്ത നിറത്തിലുള്ള വസ്ത്രത്തില്‍ ഐശ്വര്യ അതിമനോഹരിയായിരുന്നു എന്ന് പറയാതെ വയ്യ. സ്‌കൂപ്പ്ഡ് നെക്ക്‌ലൈനോടുകൂടിയ കറുത്ത ഗൗണായിരുന്നു അവര്‍ ധരിച്ചിരുന്നത്. വസ്ത്രത്തിന്റെ ഇരുകൈകളിലും പുഷ്പ്പാലംകൃതമായ അതിമനോഹരമായ എംബ്രോയിഡറികള്‍ കൊണ്ട് നിറച്ചിരുന്നു. കൂടാതെ സമൃദ്ധമായ ബീഡ്‌വര്‍ക്കുകള്‍ കൊണ്ടും വസ്ത്രം അലങ്കരിച്ചിരുന്നു. കൂടാതെ വസ്ത്രത്തിന്റെ താഴ്ഭാഗത്തും എംബ്രോയിഡറികള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.

ആഭരണങ്ങളുടെ കൂട്ടത്തില്‍ ഒരുജോഡി സ്പാര്‍ക്കലി സ്‌റ്റേറ്റമെന്റ് കമ്മലുകളും അതിന് അനുയോജ്യമായ മോതിരവും അവര്‍ ധരിച്ചിരുന്നു. കറുത്ത വസ്ത്രത്തിലും അനുയോജ്യമായ ആഭരണങ്ങളലും ആ രാത്രി അവര്‍ അതിസുന്ദരിയായി കാണപ്പെട്ടു. പതിവായി ഐശ്വര്യ തിരഞ്ഞെടുക്കുന്ന ചെറുചുരുളുകളാക്കി അഴിച്ചിടുന്ന മുടിയുടെ സ്‌റ്റെയില്‍ ഇക്കുറിയും അവര്‍ തിരഞ്ഞെടുത്തു. പതിവുപോലെ കവിള്‍തടങ്ങള്‍ ഹൈലൈറ്റ് ചെയ്തിരുന്നു. കടും ചുവപ്പു നിറത്തിലുള്ള ലിപ്‌സ്റ്റിക്കും മനോഹരമായ മസക്കാരയും അവര്‍ ധരിച്ചിരുന്നു.