Crime

കെ.ജെ. ഷൈനിന്‌ എതിരേ അപവാദ പ്രചാരണം : സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ച്‌ കൈമാറാമെന്ന്‌ മെറ്റ

കെ.ജെ. ഷൈനിന്‌ എതിരേയുള്ള സൈബര്‍ ആക്രമണ കേസില്‍ പ്രതികളുടെ സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വരികയാണെന്ന്‌ മെറ്റ. വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഉടന്‍ കൈമാറും.

കേസില്‍ അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണു പോലീസ്‌. ഇതിന്റെ ഭാഗമായി സമീപ സ്‌റ്റേഷനുകളിലെ എസ്‌.എച്ച്‌.ഒമാരെയും അന്വേണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഗോപാലകൃഷ്‌ണന്റെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസും നല്‍കി.

ഗോപാലകൃഷ്‌ണനും കെ.എം ഷാജഹാനും പുറമേ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്ന നടപടികളിലേക്കും കടക്കുകയാണ്‌ അന്വേഷണസംഘം. കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക്‌ പ്രഫൈല്‍ ഉടമ യാസറിനെ മൂന്നാം പ്രതിയാക്കി കേസെടുത്തു. സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന നൂറിലധികം പ്രഫൈലുകള്‍ പരിശോധിച്ചു. ഷാജഹാന്റെയും ഗോപാലകൃഷ്‌ണന്റെയും പോസ്‌റ്റുകളില്‍ കമന്റിട്ടവരെ ആലുവ സൈബര്‍ പോലീസ്‌ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നുണ്ട്‌.