ചെന്നൈ: സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ അടുത്ത ചിത്രവും ആക്ഷന്‍ത്രില്ലര്‍. സിനിമയ്ക്ക് ‘ഹിറ്റ്ലര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ നേരത്തേ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഏകാധിപത്യത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്ന വിഷയമെന്നും അതുകൊണ്ടാണ് താന്‍ സിനിമയ്ക്ക് ഈ പേരിട്ടതെന്നും സംവിധായകന് ധാന പറയുന്നു. ”ഒരു വ്യക്തിയ്ക്കപ്പുറത്ത് ഈ സിനിമയുടെ പേര് സൂചിപ്പിക്കുന്നത് ഏകാധിപത്യത്തെക്കുറിച്ചാണ്. നമ്മള് പേരുകൊണ്ട് ജനാധിപത്യത്തില്‍ ആണെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിവിധ പേരില്‍, വിവിധ ഘട്ടത്തില്‍ വിവിധ രീതിയിലുള്ള ഏകാധിപത്യത്തിന് കീഴിലേക്ക് പോകും. ഈ സിനിമ സംസാരിക്കുന്നത് അത്തരം കാര്യമാണ്.” സംവിധായകന് പറയുന്നു. എന്നിരുന്നാലും സിനിമ രാഷ്ട്രീയം അല്ലെന്നും ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണെന്നും വാനം കൊട്ടെട്ടും സംവിധായകന് പറയുന്നു.വിജയ് ആന്റണിക്ക് വേണ്ടി കഥയൊരുക്കുകയായിരുന്നില്ല എന്നും എന്നാല്‍ കഥാപാത്രത്തിന് പറ്റിയ ആള് എന്ന നിലയില്‍ വിജയ് ആന്റണിയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നെന്നും മണിരത്നത്തിന്റെ മുന്‍ അസിസ്റ്റന്റ് കൂടിയായിരുന്ന സംവിധായകന് പറയുന്നു. റിയാ സുമനാണ് സിനിമയിലെ നായിക. സംവിധായകന് ഗൗതം മേനോനും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിജയ് ആന്റണി കൈവിലങ്ങില്‍ കറുത്ത മുഖംമൂടി കൊണ്ട് മൂടിയിരിക്കുന്ന നിലയിലുള്ള പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. വിജയ് ആന്റണി അവസാനമായി അഭിനയിച്ചത് കൊലൈയിലാണ്. താരത്തിന്റെ മറ്റൊരു സിനിമയായ രത്തത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വിജയ് ആന്റണിയുടെ മകള്‍ ആത്മഹത്യ ചെയ്തത്. അതിന്റെ ദു:ഖത്തില്‍ നിന്നും താരം മോചിതനാകുന്നതേയുള്ളൂ.
Related Reading
ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ്ങ് ലഭിച്ച ചിത്രങ്ങള്‍ ഇവയാണ്
മികച്ച ബോക്സ് ഓഫീസ് ഓപ്പണിങ്ങ് ലഭിക്കുക എന്നത് ഓരോ സംവിധായകന്റെയും അഭിനേതാക്കളുടെയും സ്വപ്നമായിരിക്കും. ബിഗ് ബജറ്റ് ചിത്രങ്ങള്‍ എപ്പോഴും മികച്ച ഒരു ഓപ്പണിങ്ങിനായി ശ്രമിക്കുന്നുണ്ടാകും. മികച്ച ഓപ്പണിങ്ങ് ലഭിച്ചതുകൊണ്ട് മാത്രം ഒരു ചിത്രം വിജയിക്കണമെന്നില്ല. എന്നാല്‍ വളരെ മികച്ച ഒരു ഓപ്പണിങ്ങ് തീര്‍ച്ചയായും ചിത്രത്തിന്റെ കാഴ്ചക്കാരെ വര്‍ധിപ്പിക്കുക തന്നെ ചെയ്യും. അത്തരത്തില്‍ എക്കാലത്തേയും മികച്ച ഓപ്പണിങ്ങ് ലഭിച്ച ചിത്രങ്ങളെ അറിയാം. ഷാരുഖ് ഖാന്റെ ജവാന് മികച്ച തുടക്കം ലഭിച്ച ചിത്രമായിരുന്നു. ജവാന് ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റായി. 63.87 Read More…
വെട്രിമാരന് അജിത്തുമായും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്; സംവിധായകന് താരത്തോട് കഥ പറഞ്ഞു
തമിഴ്സിനിമയിലെ ഏറ്റവും പ്രശസ്തമായ പേരുകളില്‍ ഒന്നായി മാറിയിരിക്കുന്ന സംവിധായകന് വെട്രിമാരന് അജിത്തുമായി സഹകരിക്കന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിടുതലൈ 2 ന്റെ ജോലിയില്‍ നില്ക്കുന്ന വെട്രിമാരന് അജിത്തുമായി കഥ സംബന്ധിച്ച ചര്‍ച്ച നടത്തിയതായിട്ടാണ് വിവരം. വിടുതലൈയ്ക്ക് ശേഷം, സൂര്യയെ നായകനാക്കി വാടിവാസല്‍ എന്ന ചിത്രത്തിനായി സംവിധായകന് അടുത്തതായി സൂര്യയുമായി പ്രവര്‍ത്തിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ വിടുതലൈയുടെ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ നിര്‍ദേശപ്രകാരം വെട്രിമാരന് അജിത് കുമാറിനോട് ഒരു കഥ പറഞ്ഞതായി അടുത്തിടെ യൂട്യൂബ് ചാനല്‍ വലൈ പെച്ചു വെളിപ്പെടുത്തിയിരുന്നു. ഇത് Read More…
ഗൊരഖ്പൂര്‍ വിഷയം ചിത്രീകരിച്ചതില്‍ ഷാരുഖ് ഖാന് ഡോക്ടര്‍ കഫീല്‍ ഖാന്റെ അഭിനന്ദന കത്ത്
ഷാരുഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ജവാന് സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രതിപാദിക്കുന്ന ഒരു പ്രശ്നത്തിന് ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമത്തില്‍ കുട്ടികള്‍ മരിച്ച സംഭവവുമായി സാമ്യവുമുണ്ട്. സംഭവത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഫില് ഖാന് എന്ന ഡോക്ടര്‍ സംഭവത്തിന് ശേഷം ചര്‍ച്ചകളില്‍ നിറയുകയും ഭരണകൂടത്തിന്റെ പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധയമാക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഷാരുഖ് ഖാന് അഭിനന്ദനക്കത്തയച്ചിരിക്കുകയാണ് ഡോക്ടര്‍ കഫീല്‍ ഖാന്. വിഷയം ചര്‍ച്ച ചെയ്തതില്‍ നടനെ ഡോക്ടര്‍ അഭിനന്ദിച്ചു. ജവാനില്‍ സന്യ മല്‍ഹോത്രയാണ് Read More…