യുവാവിന്റെ മൂത്രസഞ്ചയില്‍ കുടുങ്ങിയ ഇലക്ട്രിക് വയര്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഇലക്ട്രിക് വയര്‍ പുറത്തെടുത്തത്. തിരുവനന്തപുരം സ്വദേശിയായ 25 വയസുകാരനാണ് ഇലക്ട്രിക് വയര്‍ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്.
ആശുപത്രിയിലെത്തുമ്പോള്‍ വയര്‍ മൂത്രസഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. യുവാവ് ഇതു ചെയ്തതിന്റെ കാരണം അജ്ഞാതമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പല കഷണങ്ങളായി മുറിച്ചാണ് ഇലക്ട്രിക് വയര്‍ പുറത്തെടുത്തത്. ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു.
ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.




