ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തുന്നത് ഒരു മികച്ച നേട്ടമായി കണക്കാക്കപ്പെടുന്നുണ്ട്. അത് വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കൂ. എന്നാല്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഒരു ബൗളര്‍ 19 വിക്കറ്റുകള്‍ വീഴ്ത്തുന്ന പ്രകടനം നടത്തിയാലോ. അതും ഒരിന്നിംഗ്‌സിലെ 10 വിക്കറ്റുകള്‍ ഉള്‍പ്പെടെ. ഇംഗ്‌ളണ്ടിന്റെ മൂന്‍ ബൗളര്‍ മഹാനായ ജിം ലേക്കര്‍ ചെയ്തത് അതാണ്.
100 വര്‍ഷത്തിനിടെ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തല്‍ രണ്ട് തവണ മാത്രമേ ഉണ്ടായിട്ടുള്ളൂ. വലംകൈയ്യന്‍ ഓഫ് ബ്രേക്ക് ബൗളറായ ലേക്കര്‍, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 1946 മുതല്‍ 1959 വരെ സറെ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി കളിച്ച ലേക്കര്‍ 46 ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. 1956 ല്‍, മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഒരു ടെസ്റ്റ് മത്സരത്തിലായിരുന്നു ഈ പ്രകടനം.
ഇംഗ്ലണ്ടിന് ‘ലേക്കേഴ്സ് മാച്ച്’ എന്നറിയപ്പെടുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഇംഗ്‌ളണ്ട് പരാജയപ്പെടുത്തി. ‘ആദ്യ ഇന്നിംഗ്‌സില്‍ 37 റണ്‍സിന് ഒമ്പത് വിക്കറ്റുകളും രണ്ടാം ഇന്നിംഗ്‌സില്‍ 53 റണ്‍സിന് പത്ത് വിക്കറ്റുകളും വീഴ്ത്തിയ സറേ ഓഫ് ബ്രേക്ക് ബൗള റുടെ ശ്രദ്ധേയമായ പ്രകടനം കാരണം ഈ അവിസ്മരണീയ മത്സരം എപ്പോഴും ലേക്കേഴ്സ് മാച്ച് എന്നാണ് അറിയപ്പെടുന്നത്. ജിം ലേക്കറിനൊപ്പം പന്തെറിഞ്ഞ സ്പിന്‍ബൗളര്‍ ടോണി ലോക്കായിരുന്നു ഓസ്‌ട്രേലിയയുടെ ശേഷിച്ച ഒരു വിക്കറ്റ് വീഴ്ത്തിയത്.




