Health

തൊണ്ടയിലേക്ക് ബ്ലേഡ് കുത്തിയിറക്കുന്ന വേദന; കരുതിയിരിക്കാം കോവിഡിന്റെ പുതിയ വകഭേദം

രാജ്യത്ത് ദിനംപ്രതി കോവിഡ്കേസുകള്‍ വര്‍ധിച്ചു വരികയാണ്. നിംബസ് എന്ന വകഭേദമാണ് ഇപ്പോള്‍ കൂടുതലായി വ്യാപിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിംബസിന്റെ ലക്ഷണങ്ങള്‍ സാധാരണ കോവിഡ് നിന്നും വ്യത്യസ്തമാണ്. നേരത്തേ കണ്ട വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിലലക്ഷണങ്ങൾ കൂടി പുതിയ വകഭേദത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഒമിക്രോണിന്റെ ഒരു ഉപവകഭേദമാണ് ഇപ്പോഴത്തെ വൈറസ്. പുതിയ കോവിഡ് വകഭേദം ഇതിനകം തന്നെ വലിയ രീതിയില്‍ പടര്‍ന്നുപിടിച്ചു കഴിഞ്ഞു.

തൊണ്ടയിലേക്ക് ബ്ലേഡ് കുത്തിയിറക്കുന്നതു പോലെയുള്ള കടുത്ത വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണമെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. NB.1.8.1 അല്ലെങ്കില്‍ നിംബസ് എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ ലക്ഷണങ്ങളായ പനി, ചുമ, ക്ഷീണം, ചുമ, പേശി വേദന എന്നിവയ്‌ക്കൊപ്പം സഹിക്കാന്‍ കഴിയാത്ത തൊണ്ടവേദനയും അനുഭവപ്പെടുന്നു.മുന്‍പ് പടര്‍ന്നുപിടിച്ച ഒമിക്രോണില്‍ നിന്ന് വ്യത്യസ്തമായി ചെറിയ പനിയാണെങ്കില്‍കൂടി ഗ്ലാസോ ബ്ലേഡോ കുത്തിയിറക്കുന്നത്പോലെയുള്ള വേദന അനുഭവപ്പെടുന്നു.

കൂടാതെ ചെവിയുടെ പുറംവശത്തുണ്ടൈകുന്ന വേദനയും താടിയെല്ലിന്റെ വേദനയും അനുഭവപ്പെടും. പനിയോടൊപ്പംതന്നെ മൂക്കടപ്പും ഉണ്ടാകുന്നു. ഇത് ആഴ്ചകളോളം നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. മറ്റൊരു പ്രധാനലക്ഷണം വിശപ്പില്ലായ്മയാണ്. വയറിന്റെ പ്രശ്നങ്ങൾ കൊണ്ടോ, മനംപുരട്ടൽ കൊണ്ടോ അല്ലാതെ പെട്ടെന്ന് വിശപ്പില്ലായ്മ അനുഭവപ്പെടുന്നത് പുതിയ വകഭേദത്തിൽ കണ്ടുവരുന്നുണ്ട്. ദഹനസംബന്ധമായ മറ്റൊരു പ്രശ്നങ്ങളും ഉണ്ടായിരിക്കില്ല. കടുത്തക്ഷീണം, ശരീരവേദന എന്നിവയ്ക്കൊപ്പമാണ് വിശപ്പില്ലായ്മയും അനുഭവപ്പെടുക.

എന്നാല്‍ നിലവില്‍ ഈ വകഭേദം പേടിക്കേണ്ടതില്ലെന്നും ഗുരുതരാവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരുമായ ആളുകൾക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഇ വര്‍ഷം ആദ്യം ചൈനയിലാണ് ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.നിലവില്‍ രാജ്യത്തെ രോ​ഗവ്യാപനത്തിന് പിന്നിൽ ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ LF.7, XFG, JN.1, NB. 1.8.1 എന്നിവയാണെന്നും എന്നിരുന്നാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറലായ ഡോ. രാജീവ് ഭെൽ നേരത്തേ വ്യക്തമാക്കിയിരുന്നു