വെസ്റ്റിന്‍ഡീസിന്റെ സുനില്‍ നരേയ്‌നും ഐപിഎല്‍ മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്തയും തമ്മില്‍ വേര്‍പെടുത്താനാകാത്ത ബന്ധമുണ്ട്. 2012 മുതല്‍ കെകെആറില്‍ മാത്രം കളിക്കുന്ന നരൈന്‍, പുരുഷ ടി20യില്‍ 195 മത്സരങ്ങള്‍ കളിച്ച് മാറിയത് ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാനാരായിട്ടാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 208 വിക്കറ്റുകള്‍ താരം വീഴ്ത്തി.
ഒരു ടീമിനായി ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റുകള്‍ നേടുന്ന കാര്യത്തില്‍ നോട്ടിംഗ്ഹാംഷെയറിന്റെ സ്മിത്ത് പട്ടേലിന്റെ ലോകറെക്കോഡിനൊപ്പമാണ് നരേയ്ന്‍ എത്തിയത്. ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എക്കണോമിക്കായി പന്തെറിഞ്ഞു, നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോഴാണ് അദ്ദേഹം ലോകറെക്കോഡിനൊപ്പമെത്തിയത്. 195 മത്സരങ്ങളില്‍ നിന്നാണ് നരേയ്ന്‍ ഈ നേട്ടത്തിലെത്തിയത്.
നരെയ്‌ന്റെ 208 വിക്കറ്റുകളില്‍ 190 എണ്ണം 186 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നാണ്, ബാക്കി 18 എണ്ണം കെകെആറിനു വേണ്ടി ഒമ്പത് ചാമ്പ്യന്‍സ് ലീഗ് ടി20 മത്സരങ്ങളില്‍ നിന്നാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ 2025 മത്സരത്തില്‍ ഫാഫ് ഡു പ്ലെസിസിന്റെ പുറത്താക്കിയായിരുന്നു നരേയ്ന്‍ നേട്ടത്തിലെത്തിയത്. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 ലെ നാലാം വിജയത്തിലേക്ക് സുനില്‍ നരെയ്ന്‍ നയിച്ചു.
നോട്ടിംഗ്ഹാംഷെയറിനായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ സമിത് പട്ടേലിന്റെ 208 വിക്കറ്റുകള്‍ എന്ന ലോക റെക്കോര്‍ഡിനൊപ്പമാണ് നരേയ്ന്‍ എത്തിയത്. പുരുഷ ടി20 യില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മറ്റു താരങ്ങള്‍ 199 വിക്കറ്റ് നേടിയ ഹാംഷെയറിന്റെ ക്രിസ് വുഡ്, മുംബൈ ഇന്ത്യന്‍സിനായി 195 വിക്കറ്റ് നേടിയ ശ്രീലങ്കന്‍ താരം ലസിത് മലിംഗ, 193 വിക്കറ്റുകള്‍ വീഴ്ത്തിയ ഗ്‌ളൂസ്റ്റര്‍ ഷെയറിന്റെ ഡേവിഡ് പെയ്ന്‍ എന്നിവരാണ്. എന്നിരുന്നാലും 10 മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി കെകെആര്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.