ഭാവിയെ കുറിച്ച് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയാണ്. മറുക് നോക്കി ഭാഗ്യം പ്രവചിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ മറുക് നോക്കിയും ഭാവിയെ കുറിച്ച് പറയാം. നിങ്ങളുടെ ശരീരത്തിലുള്ള ചില മറുകുകള്‍ക്ക് സ്വഭാവത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പറയാനാകുമെന്ന് ലക്ഷണശാസ്ത്ര ജ്യോതിഷം പറയുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം.
വയറിലെ മറുക് – വയറിലുള്ള മറുക് സൂചിപ്പിക്കുന്നത് ഭക്ഷണത്തോടുള്ള താത്പര്യത്തെയാണ്.
കാല്‍ വിരലുകളിലുള്ള മറുക് – കാല്‍ വിരലുകളിലുള്ള മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ സാഹസികരും യാത്രചെയ്യാന്‍ താത്പര്യമുള്ളവരുമാണെന്നാണ്. നേതൃനിരയില്‍ ഇവര്‍ ശോഭിക്കും.
മാറിടത്തിലെ മറുക് – മാറിടത്തിലെ മറുക് ഭാഗ്യത്തെ സൂചിപ്പിക്കുന്നതാണ്. ഇവരുടെ കഠിനാധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കും.
നെറ്റിയുടെ മധ്യഭാഗത്ത് മറുക് – നെറ്റിയുടെ മധ്യഭാഗത്ത് മറുക് സൂചിപ്പിക്കുന്നത് ജീവിതം പ്രണയം നിറഞ്ഞതായിരിക്കുമെന്നാണ്.
കൈത്തണ്ടിലെ മറുക് – കൈത്തണ്ടില്‍ മറുകുള്ള സ്ത്രീകള്‍ കുടുംബജീവിതത്തെക്കാള്‍ ജോലിക്കാര്യങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം കൊടുക്കുക. പുരുഷന്‍മാര്‍ കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കാന്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും.
കഴുത്തിന് പിറകിലെ മറുക് – കഴുത്തിന് പിറകില്‍ മറുകുള്ളവര്‍ ജീവിതത്തില്‍ വിജയിക്കുന്നവരായിരിക്കും. പക്ഷേ, ആ വിജയം ജീവിതത്തില്‍ പ്രിയപ്പെട്ടവരില്‍ നിന്ന് അവരെ അകറ്റുന്നതായിരിക്കും
ചുണ്ടുകള്‍ – ചുണ്ടുകള്‍ക്ക് അടുത്ത് മറുകുണ്ടോ? സംസാരപ്രിയരായിരിക്കും പെട്ടെന്ന് വികാരഭരിതരാകുന്ന പ്രകൃതക്കാരാണ്. സാമ്പത്തികമായിട്ട് ഉന്നത നിലവാരം പുലര്‍ത്തും.
കാലിന്റെ തുടയിലെ മറുക് – കാലിന്റെ തുടയിലെ മറുക് സൂചിപ്പിക്കുന്നത് ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തെയാണ്, ജീവിതത്തില്‍ ധാരാളം ഭാഗ്യാനുഭവങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. കാല്‍മുട്ടിന് താഴെയാണ് മറുകെങ്കില്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുന്നവരാണ്. തീരുമാനങ്ങള്‍ എടുക്കാന്‍ ഇവര്‍ക്ക് മിക്കപ്പോഴും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു.