ക്രൈസ്തവ വിശ്വാസത്തില്‍ പ്രധാനമായി പരിഗണിക്കപ്പെടുന്ന മഹാപ്രളയത്തെക്കുറിച്ചുള്ള വ്യത്യസ്ത കാരണത്തിന്റെ വിവരണവുമായി 2,100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈബിളില്‍ നിന്ന് ഒഴിവാക്കപ്പെട്ട പുസ്തകം. ‘ജൂബിലികളുടെ പുസ്തകം’ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രന്ഥത്തില്‍ നോഹയുടെ കഥയിലെ സംഭവങ്ങളെക്കുറിച്ചുള്ള മറ്റൊരു തരം വിശദീകരണം ഉള്‍ക്കൊള്ളുന്നതാണ്.
1950 കളില്‍ കണ്ടെത്തിയ ഈ പുസ്തകത്തിലെ വിവരങ്ങള്‍ ഇപ്പോള്‍ നിക്ക് ഡി ഫാബിയോ എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ശ്രദ്ധനേടുന്നത്. മനുഷ്യവര്‍ഗം ദുഷ്ടരായിത്തീര്‍ന്നതിനാലാണ് വെള്ളപ്പൊക്കം സംഭവിച്ചതെന്നാണ് ഉല്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഒഴിവാക്കപ്പെട്ട പുസ്തകം പറയുന്നത് വീണുപോയ മാലാഖമാര്‍ മനുഷ്യ ഭാര്യമാരെ എടുക്കുകയും ഏറ്റവും മോശക്കാരായ സന്തതികള്‍ ജനിക്കുകയും ചെയ്തതിനാലാണ് ഇത് സംഭവിച്ചതെന്നാണ്.
സാത്താന്മാരും അവരുടെ പിന്‍ഗാമികളും അക്രമത്തെയും അഴിമതിയെയും കൊണ്ടുവന്നെന്നും ജൂബിലികളുടെ പുസ്തകം വിവരിക്കുന്നു, നരഭോജനം ഉള്‍പ്പെടെയുള്ള പാപങ്ങള്‍ ഭൂമിയില്‍ വ്യാപകമായ തിന്മയ്ക്ക് കാരണമായി. ജറുസലേമിന് ഏകദേശം 15 മൈല്‍ കിഴക്ക് ചാവുകടലിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള ഗുഹകളില്‍ നിന്നാണ് ജൂബിലി പുസ്തകം കണ്ടെത്തിയത്. ഉല്പത്തി, പുറപ്പാട് എന്നീ പുസ്തകങ്ങളെക്കുറിച്ച് അധ്യായങ്ങള്‍ വിവരിക്കുന്നുണ്ടെങ്കിലും, അമാനുഷിക ഘടകങ്ങളുടെയും ആത്മീയ ഉള്ളടക്കത്തിന്റെയും അപ്പോസ്തോലിക രചയിതാവിന്റെയും അഭാവം കാരണം ജൂത, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ പുസ്തകം കാനോനികമായി കണക്കാക്കിയില്ല.
എന്നാല്‍ സീനായ് പര്‍വതത്തില്‍ മോശയ്ക്ക് നേരിട്ട് നല്കിയ ദിവ്യ വെളിപ്പെടുത്തലാണിതെന്ന് ഈ പുസ്തകം അവകാശപ്പെടുന്നു. എന്നാല്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ നിന്നും വ്യത്യസ്തമായ കാര്യം സംസാരിക്കുന്ന പുസ്തകം മേശ എഴുതിയതല്ലെന്നു ഏകദേശം നാല് ദശലക്ഷം ആളുകള്‍ കണ്ട ഒരു പോസ്റ്റില്‍ ഡി ഫാബിയോ പറയുന്നു. മോശ ഇസ്രായേല്യരെ ഈജിപ്തില്‍ നിന്ന് പുറത്തുകൊണ്ടുവന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് ജൂബിലി ആരംഭിക്കുന്നത്. പക്ഷേ ജൂബിലിയില്‍ മോശയ്ക്ക് ‘നിയമത്തിന്റെയും സാക്ഷ്യത്തിന്റെയും എല്ലാ ദിവസങ്ങളുടെയും വിഭജനത്തിന്റെ മുന്‍കാല ചരിത്രവും പില്ക്കാല ചരിത്രവും’ എങ്ങനെ നല്കപ്പെട്ടുവെന്ന് വിശദീകരിക്കുന്നു.
ഉല്പത്തി പുസ്തകത്തില്‍ നിന്ന് വ്യത്യസ്തമായി, ജൂബിലീസ് പറയുന്നത് എട്ടാം ദിവസം ഹവ്വയെ ഏദന്‍ തോട്ടത്തിലേക്ക് കൊണ്ടുവന്നു എന്നാണ്. ആദ്യത്തേത് അവളുടെ സൃഷ്ടിക്ക് ഒരു പ്രത്യേക സമയക്രമം നല്‍കുന്നില്ല. മനുഷ്യര്‍ പെരുകാന്‍ തുടങ്ങിയ അഞ്ചാം അധ്യായത്തിലൂടെ അമാനുഷിക തീമുകള്‍ കഥയിലേക്ക് കടന്നുവരുന്നു, മാലാഖമാര്‍ ആകര്‍ഷിച്ച നിരവധി പെണ്മക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ”അവര്‍ തങ്ങള്‍ തിരഞ്ഞെടുത്ത എല്ലാവരെയും ഭാര്യമാരായി സ്വീകരിച്ചു, അവര്‍ക്കു പുത്രന്മാരെ പ്രസവിച്ചു, അവര്‍ അസന്മാര്‍ഗ്ഗികളായി.” ആദ്യ വാക്യം പറയുന്നു. ”ഭൂമിയില്‍ അധര്‍മ്മം പെരുകി, എല്ലാ മനുഷ്യരുടെയും ചിന്തകളുടെ എല്ലാ ഭാവനയും നിരന്തരം ദുഷ്ടമായിരുന്നു.”
”ഒന്നാം മാസത്തിലെ ‘അമാവാസിയില്‍’ നോഹ ഒരു പെട്ടകം നിര്‍മ്മിച്ചത് കാണുന്നതുവരെ ദൈവം ഭൂമിയെ നശിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പുസ്തകം അവകാശപ്പെടുന്നു. തുടര്‍ന്ന് ആകാശത്തിന്റെ ഏഴ് കവാടങ്ങള്‍ തുറക്കപ്പെട്ടു, ഏറ്റവും ഉയരമുള്ള പര്‍വതങ്ങളില്‍ നിന്ന് ’15 മുഴം’ ഉയര്‍ന്ന നിലയില്‍ വെള്ളം ‘അഞ്ച് മാസം – 150 ദിവസം നീണ്ടുനിന്നു.’ പുസ്തകത്തില്‍ പറയുന്നു.