Health

അമിതമായ ഉത്കണ്ഠയുണ്ടോ? തൈറോയ്ഡ് കാൻസറിനു വഴിയൊരുക്കിയേക്കാം

ലോകത്താകമാനം അതിവേഗം വർധിച്ചുവരുന്ന ഒന്നാണ് തൈറോയിഡ് കാൻസർ. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ മാനസികാരോഗ്യ അവസ്ഥകളിൽ ഒന്നാണ് ഉത്കണ്ഠാ വൈകല്യങ്ങൾ. പരസ്പരം ബന്ധമില്ലാത്തതായി തോന്നുമെങ്കിലും,ഉത്കണ്ഠയും തൈറോയ്ഡ് കാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.

തൈറോയ്ഡ് ഗ്രന്ഥി കഴുത്തിന്റെ അടിഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രന്ഥിയാണ്. തൈറോക്സിൻ (T4), ട്രയോഡൊഥൈറോണിൻ (T3) തുടങ്ങിയ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ ഇത് ഉപാപചയം, മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്നു. ഈ ഹോർമോണുകളിലെ അസന്തുലിതാവസ്ഥ മാനസിക അസ്വസ്ഥതകൾ, വിഷാദം, ഉത്കണ്ഠ എന്നിവയുൾപ്പെടെ നിരവധി ശാരീരികവും വൈകാരികവുമായ ലക്ഷണങ്ങൾക്ക് കാരണമാകും.

കൂടാതെ അസ്വസ്ഥത, വർദ്ധിച്ച ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾക്ക് ഇത് കാരണമാകും – അവയിൽ മിക്കതും ഉത്കണ്ഠയോട് സാമ്യമുള്ളതാണ്. ഹൈപ്പോതൈറോയിഡിസം, അല്ലെങ്കിൽ പ്രവർത്തനരഹിതമായ തൈറോയ്ഡ് രോഗം, ക്ഷീണം, വിഷാദം, മസ്തിഷ്ക പ്രശ്നങ്ങൾ എന്നിവയുണ്ടാക്കുന്നു . തിരിച്ചറിയപ്പടാത്ത തൈറോയ്ഡ് തകരാറുകൾ ആളുകളെ വിട്ടുമാറാത്ത ഉത്കണ്ഠയിലേക്ക് നയിച്ചേക്കാം. ഉത്കണ്ഠ തൈറോയ്ഡ് ക്യാൻസറിനു സാധ്യതയുള്ള ഒരു അപകട ഘടകമാണ്.

ഉത്കണ്ഠ തൈറോയ്ഡ് കാൻസറിനുള്ള നേരിട്ടുള്ള കാരണമല്ലെങ്കിലും, വിട്ടുമാറാത്ത സമ്മർദ്ദവും ഉത്കണ്ഠയും രോഗം വികസിക്കാനുള്ള സാധ്യതയുമായി പരോക്ഷമായി ബന്ധപ്പെട്ടിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

  1. ഹോർമോൺ അസന്തുലിതാവസ്ഥ

ഉത്കണ്ഠയും വിട്ടുമാറാത്ത സമ്മർദ്ദവും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് ഉത്തേജിപ്പിക്കുന്നു, ഇത് കാലക്രമേണ ഉയർന്നാൽ, തൈറോയ്ഡ് പ്രവർത്തനത്തെയും രോഗപ്രതിരോധ പ്രതികരണത്തെയും തടസ്സപ്പെടുത്തുകയും ക്യാൻസർ ഉൾപ്പെടെയുള്ള അസാധാരണമായ കോശ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും.

  1. വീക്കം

വിട്ടുമാറാത്ത ഉത്കണ്ഠയുമായി ബന്ധപ്പെട്ടതാണ് വീക്കം എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പല തരത്തിലുള്ള ക്യാൻസറുകൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമായി കണ്ടെത്തിയിട്ടുണ്ട്.

  1. വൈകിയുള്ള രോഗനിർണയം

ഉത്കണ്ഠയുള്ള വ്യക്തികൾ കഴുത്തിൽ വീർത്ത ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. ശബ്ദത്തിൽ വ്യതിയാനം , ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് ഇവയൊക്കെ ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. വൈകി രോഗനിർണയം നടത്തുന്നത് തൈറോയ്ഡ് കാൻസർ കൂടുതൽ വഷളായ ഘട്ടത്തിലേക്ക് നീങ്ങുന്നതിന് കാരണമാകും

ആർക്കാണ് ഏറ്റവും കൂടുതൽ അപകടസാധ്യത?

ആർക്കും തൈറോയ്ഡ് കാൻസർ വരാൻ സാധ്യതയുണ്ടെങ്കിലും, ചില ഘടകങ്ങൾ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു.

ജനിതകഘടന : നിങ്ങളുടെ കുടുംബത്തിലെ തൈറോയ്ഡ് രോഗങ്ങളുടെയോ ക്യാൻസറിന്റെയോ ചരിത്രം.

ലിംഗഭേദം: പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് തൈറോയ്ഡ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

റേഡിയേഷൻ എക്സ്പോഷർ: മുമ്പ് ഉണ്ടായ റേഡിയേഷൻ പ്രത്യേകിച്ച് കുട്ടിക്കാലത്ത്.

അയോഡിന്റെ കുറവ്: അയോഡിൻന്റെ കുറഞ്ഞ അളവ് തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കും.

വിട്ടുമാറാത്ത സമ്മർദ്ദവും ഉത്കണ്ഠയും: മാനസിക സമ്മർദ്ദം തുടർച്ചയായി രോഗപ്രതിരോധ വ്യവസ്ഥയെയും ഹോർമോൺ നിയന്ത്രണത്തെയും ബാധിച്ചേക്കാം .

അതിനാൽ തന്നെ ഉത്കണ്ഠയുടെ ലക്ഷണങ്ങളും തൈറോയിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും ഉണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക . നേരത്തെയുള്ള രോഗനിർണയവും നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തോടുള്ള സമതുലിതമായ സമീപനവും അപകടസാധ്യതകൾ കുറയ്ക്കുന്നതിന് സഹായിക്കും .

Leave a Reply

Your email address will not be published. Required fields are marked *