Oddly News

‘കളി’ കാര്യമായി, കളിച്ചുകൊണ്ടിരിക്കവേ യുവാവിനെ ആക്രമിച്ച് വളർത്തുനായ: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

ക്ലിനിക്കിൽ വെച്ച് ഒരു യുവാവിനെ അയാളുടെ വളർത്തുനായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്. ക്ലിനിക്കിനുള്ളിലെ സിസിറ്റിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നായ ആക്രമിക്കുന്നതിന്റെ വീഡിയോ @gharkekalesh എന്ന എക്സ് ഉപഭോക്താവാണ് പങ്കിട്ടത്.

വീഡിയോയുടെ തുടക്കത്തിൽ ഒരു ക്ലിനിക്കിനുള്ളിൽ ഒരു ഹസ്കി സോഫയിൽ ഇരിക്കുന്ന രണ്ട് പുരുഷന്മാരുമായി കളിക്കുന്നതാണ് കാണുന്നത്. എന്നാൽ തൊട്ടടുത്ത നിമിഷം നായ പെട്ടെന്ന് ആക്രമണകാരിയായി മാറുകയും പുരുഷന്മാരുടെ കൈകളിൽ കടിക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായിട്ടും, ആ യുവാവ് ശാന്തനായി തുടരുകയും നായയെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

https://twitter.com/gharkekalesh/status/1890361944139338161?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1890361944139338161%7Ctwgr%5E5e977ada175c43a674c6dd7b141b938886dc656b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.latestly.com%2Fsocially%2Findia%2Fnews%2Fpet-dog-suddenly-turns-violent-brutally-attacks-man-inside-clinic-viral-video-surfaces-6643857.html

അൽപ്പനേരത്തിനു ശേഷം, ഹസ്‌കി വീണ്ടും ശക്തമായി ആക്രമിക്കുന്നു. നായയുടെ ആക്രമണം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ യുവാവ് പരിഭ്രാന്തിയിലാക്കുകയും നായയെ ക്ലിനിക്കിന് വെളിയിലാക്കി കതക് അടക്കുകയും ചെയ്യുന്നു. തുടർന്ന് യുവാവിന്റെ കൈക്ക് പരിക്കേറ്റതായിട്ടാണ് മനസിലാകുന്നത്.

എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ വളർത്തുമൃഗങ്ങളുടെ പെരുമാറ്റത്തെയും സുരക്ഷയെയും കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായി.