നെയ്യ് പോലുള്ള പരമ്പരാഗത ഭക്ഷണത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ് . നെയ്യിൽ നിന്നുള്ള ഒരു പ്രധാന പോഷകമായ വിറ്റാമിൻ കെ 2,
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രത്യേകിച്ച് എല്ലുകളുടെയും ഹൃദയത്തിന്റെയും. ഈ വിറ്റാമിൻ പ്രധാനമായും പുളിപ്പിച്ച ഭക്ഷണങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ നിന്നും ലഭിക്കുന്നു.
നെയ്യ് ഒരു രുചികരമായ പാചക കൊഴുപ്പ് മാത്രമല്ല. ഇവ പോഷകങ്ങൾ നിറഞ്ഞതുമാണ്. ഈ പരമ്പരാഗത പാചകരീതി ഭക്ഷണത്തിലെ പോഷകങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ വിഭവങ്ങൾക്ക് രുചി കൂട്ടുന്നു. ഓർത്തോപീഡിക് സർജനും മുംബൈയിലെ ന്യൂട്രിബൈറ്റ് വെൽനെസിന്റെ സഹസ്ഥാപകനുമായ ഡോ. മനൻ വോറ പറയുന്നത്, നെയ്യ് ദഹിക്കാൻ എളുപ്പമാണെന്നും എല്ലുകളുടെയും ഹൃദയത്തിന്റേയും ആരോഗ്യത്തെ സഹായിക്കുമെന്നുമാണ് .
വിറ്റാമിൻ കെ2വിന്റെ ഗുണങ്ങൾ
- എല്ലുകളെ ശക്തിപ്പെടുത്തുന്നു: കാൽസ്യം അസ്ഥികള്‍ക്ക് ബലം നല്‍കും. ഇത് അവയെ ശക്തമാക്കുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- ഹൃദയാരോഗ്യം സംരക്ഷിക്കുന്നു: ധമനികളിൽ നിന്ന് അധിക കാൽസ്യം നീക്കം ചെയ്യുന്നതിലൂടെ വിറ്റാമിൻ കെ 2 ഹൃദ്രോഗത്തെ തടയുകയും രക്തക്കുഴലുകളുടെ വഴക്കം നിലനിർത്തുകയും ചെയ്യുന്നു.
- ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നു: ധമനികളിൽ കാൽസ്യം അടിഞ്ഞുകൂടുമ്പോൾ, വിറ്റാമിൻ കെ 2 അവയെ ഒഴിവക്കാന്‍ സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കും.
- മൊത്തത്തിലുള്ള കാൽസ്യം സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുന്നു: വിറ്റാമിൻ കെ 2 ശരീരത്തിലെ ശരിയായ സ്ഥലങ്ങളിൽ കാൽസ്യം എത്തുന്നുവെന്ന് ഉറപ്പാക്കാൻ D3 പോലുള്ള മറ്റ് വിറ്റാമിനുകളുമായി ചേര്‍ന്ന് പ്രവർത്തിക്കുന്നു- പ്രധാനമായും അസ്ഥികൾ- ധമനികൾ പോലെയുള്ള മൃദുവായ ടിഷ്യൂകളിൽ അത് അടിഞ്ഞുകൂടുന്നത് തടയുന്നു.
പബ് മെഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആവശ്യത്തിന് വിറ്റാമിൻ കെ 2 കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത കുറവാണ്. കെ2 ഹൃദ്രോഗം തടയുകയും രക്തക്കുഴലുകളുടെ വഴക്കം നിലനിർത്തുകയും ചെയ്യുന്നു.
ഒടിവുകൾ തടയാൻ വിറ്റാമിൻ കെ 2 സഹായിക്കുമോ?
വിറ്റാമിൻ കെ 2 (മെനാറ്റെട്രെനോൺ) ഒടിവുകളെ ഫലപ്രദമായി തടയുന്നു. ഓസ്റ്റിയോപൊറോസിസ് രോഗികളിൽ വിറ്റാമിൻ കെ 2 ഒടിവുകൾ കുറയ്ക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.
- അസ്ഥികളുടെ ബലം: അസ്ഥികളുടെ ധാതുക്കളുടെ സാന്ദ്രത (ബിഎംഡി) വളരെയധികം വർദ്ധിക്കുന്നില്ലെങ്കിലും, അസ്ഥികളിലേക്ക് കാൽസ്യം കൊണ്ടുപോകാൻ ഇത് സഹായിക്കുന്നു, ഇത് അവയെ ശക്തമാക്കുകയും അസ്ഥികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- സിനർജസ്റ്റിക് ഇഫക്റ്റുകൾ: വിറ്റാമിൻ ഡി, കാൽസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളോടൊപ്പം വിറ്റാമിൻ കെ 2 കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
പശു നെയ്യിന്റെ ഗുണങ്ങൾ
- ഇത് ടി സെൽ ഉൽപ്പാദനം വർദ്ധിപ്പിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ കൊഴുപ്പുകളാൽ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
- നെയ്യ് ദഹനത്തെ സഹായിക്കുന്നു
- ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഒപ്പം വീക്കം കുറയ്ക്കുന്നു.
- കൂടാതെ, നെയ്യ് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.