Lifestyle

‘പണ്ടൊക്കെ ജീവിതം എന്തൊരു രസമായിരുന്നു’; ഇങ്ങനെ ചിന്തിക്കുന്നവരാണോ നിങ്ങള്‍? കാരണമിതാണ്

പണ്ടൊക്കെ ജീവിതം എത്ര മനോഹരമായിരുന്നുവെന്ന് ചിലപ്പോഴെങ്കിലും തോന്നിട്ടില്ലേ? ഭൂതകാലത്തിലെ ഓര്‍മ്മകളെ താലോലിച്ചിരിക്കാനായി ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ അധികവും. നമ്മുടെ ചെറുപ്പകാലത്തിലെ സുഹൃത്തുക്കള്‍ ജീവിത സാഹചര്യം എല്ലാം എത്ര നല്ലതായിരുന്നുവെന്ന് ചിന്തിച്ചിരിക്കുന്നവരാണ് അധികവും.

ഡോണാള്‍ഡ് ട്രംപ് അമേരിക്കയോട് പറഞ്ഞ് ലോകമെമ്പാടും തരംഗം സൃഷ്ടിച്ച ഒരു വാചകമുണ്ട്. ‘ മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍ ? എന്നാണ് അത്. പണ്ട് അമേരിക്ക ഇപ്പോഴെത്തേക്കാള്‍ മനോഹരമായിരുന്നുവെന്ന ബോധ്യത്തോടെയാണ് അദ്ദേഹം അത്തരത്തിലുള്ള ഒരു വാചകം പറഞ്ഞത്.

2023 ല്‍ പ്യു റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വെയില്‍ പത്തില്‍ 6 അമേരിക്കക്കാരും 50 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലമാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു.
യൂഗവ് യുകെയില്‍ നടത്തിയ സര്‍വെയില്‍ 70 ശതമാനം പേരും ഭൂതകാലത്തെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തി. ലോകത്തുള്ള എല്ലാവര്‍ക്കും ഇത്തരത്തിലുള്ള ചിന്തയുണ്ടെന്നാണ് വാസ്തവം.

എന്നാല്‍ ശരിക്കും നമ്മുടെ ഭൂതകാലം ഇത്ര മനോഹരമായിരുന്നോ? സ്വയം ചോദിക്കാം. ഭൂതകാലത്തോടുള്ള ആ അടങ്ങാത്ത ആത്മബന്ധം മനുഷ്യ മസ്തിഷ്‌കത്തിന്റെ ഒരു കബളിപ്പിക്കലാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തിലുള്ള ചിന്ത വരാനായി കാരണമാകുന്നത് നമ്മുടെ മസ്തിഷ്‌കത്തിലെ സെലക്ടീവ് മെമ്മറിയാണ്.

ഭൂതകാലത്തിനെക്കുറിച്ച് നമ്മുക്ക് എപ്പോഴും ഓര്‍മ വരുന്നത് നല്ല ഓര്‍മകളാണ്. .വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നമ്മൾ മറന്നു കളയുകയോ മനസ്സിലേക്ക് വരാതിരിക്കുന്നതുമാണ് സത്യം. ലോസ്റ്റ് അവേര്‍ഷന്‍ എന്നാണ് മനശാസ്ത്രജര്‍ ഇതിനെ വിളിക്കുന്നത്.

സ്റ്റാറ്റസ്‌കോ ബയാസ് എന്ന് വിളിക്കപ്പെടുന്ന ഒരു അവസ്ഥയും പഴയ കാര്യങ്ങള്‍ നല്ലതാണെന്ന് തോന്നാനായി കാരണമാകുന്നുവെന്നാണ് വാര്‍കിക് ബിസിനസ് സ്‌കൂളിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ നിക്ക് ചാര്‍ച്ചർ പറയുന്നത്. നിലവില്‍ വരുന്ന അവസ്ഥയില്‍ മാറ്റം വരുന്നതെന്തും നല്ലതായാലും മോശമായാലും അത് നഷ്ടമായി നമ്മള്‍ കണക്കാക്കുന്നതിനെയാണ് സ്റ്റാറ്റസ്‌കോ ബയാസ് എന്ന് വിളിക്കുന്നത്.