Celebrity

നിത അംബാനിയ്ക്ക് മുകേഷ് സമ്മാനിച്ച സ്വകാര്യ ജെറ്റ്;  അത്യാഢംബര ബെഡ്റൂം മുതല്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനിയുടേത് ആഢംബര ജീവിതം കൊണ്ട് ശ്രദ്ധേയമാണെന്ന് പറയാം. അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനി ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സ്ഥാപകയും, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ പിന്നിലെ വ്യക്തിത്വവുമാണ്.

നിതയുടെ അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍, മുകേഷ് അംബാനി അവര്‍ക്ക് ഒരു ആഢംബര സ്വകാര്യ ജെറ്റ് സമ്മാനിച്ചിരുന്നു. 2007-ല്‍, നിത അംബാനിയുടെ ജന്മദിനത്തില്‍, മുകേഷ് അംബാനി അവരെ അമ്പരപ്പിച്ചു കൊണ്ട് കസ്റ്റം-ഫിറ്റ് ചെയ്ത എയര്‍ബസ് 319 എന്ന സ്വകാര്യ ജെറ്റ് അവര്‍ക്ക് സമ്മാനിച്ചു. 230 കോടിയ്ക്കാണ് മുകേഷ് അംബാനി ഈ ജെറ്റ് സ്വന്തമാക്കിയത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിയ്ക്കുമ്പോള്‍ ഒരാള്‍ക്ക് വേണ്ട എല്ലാ ആഢംബര സൗകര്യങ്ങളും ഈ ജെറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.

നിതയുടെ സ്വകാര്യ ജെറ്റില്‍ 10-12 അതിഥികള്‍ക്കുള്ള ഇരിപ്പിടങ്ങളും അതുപോലെ തന്നെ അറ്റാച്ച്ഡ് ബാത്ത്‌റൂമോടു കൂടിയ ഒരു മാസ്റ്റര്‍ ബെഡ്റൂമും ഉണ്ട്. ദൈര്‍ഘ്യമേറിയ യാത്രയില്‍ വിശ്രമിയ്ക്കാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഇതില്‍ ഉണ്ട്. പ്രൈവറ്റ് ജെറ്റ് പോലെ തന്നെ നിത അംബാനി തന്റെ ആഭരണ കളക്ഷന്‍ കൊണ്ടും ശ്രദ്ധേയ ആണ്. മുഗള്‍ രാജവംശത്തില്‍ നിന്നുള്ള ആഭരണങ്ങള്‍ പല വിശേഷപ്പെട്ട അവസരങ്ങളിലും നിത ധരിയ്ക്കാറുണ്ട്.