യൂറോപ്പിലും ഏഷ്യയിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു കുമിളാണു ഫോമെസ് ഫോമെന്റേറിയസ് . ടിന്‍ഡര്‍ ഫംഗസ് എന്നും കുതിരക്കുളമ്പിന്റെ ആകൃതിയുള്ളതിനാല്‍ ഹൂഫ് ഫംഗസ് എന്നും അറിയപ്പെടുന്നു. ഇത്തരത്തിലുള്ള കുമിള്‍ ആദിമ മനുഷ്യര്‍ക്കിടയില്‍ വളരെ പ്രശസ്തമായിരുന്നത്രേ. അവര്‍ തീ ഉണ്ടാക്കുന്നതിനായി ഇത് ഉപകരിച്ചിരുന്നു.
സമുദ്ര സഞ്ചാരികളായ വൈക്കിങ്ങുകള്‍ ഈ കുമിളിനെ ജ്വലനയോഗ്യമാക്കാനായി പുതിയ വിദ്യ കണ്ടെത്തി. ഈ കുമിള്‍ എടുത്ത് പുറന്തോട് ചീന്തിക്കളഞ്ഞതിന് ശേഷം അകത്തുള്ള ഭാഗം ചെറിയ കഷണങ്ങളാക്കുന്നു ഈ രീതി. പിന്നാലെ ഇവയെ കല്ലുപയോഗിച്ച് ഇടിച്ച് മൃദുവാക്കുന്നു. ശേഷം താപോര്‍ജം നല്കി ഇവയ്ക്ക് രാസപരിണാമം വരുത്തും. അതിന് പിന്നാലെ മൂത്രത്തിലിട്ട് തിളപ്പിക്കും.
ഇത്തരത്തിലുണ്ടാക്കിയെടുക്കുന്ന വസ്തു കത്താതെ പുകഞ്ഞുകൊണ്ടിരിക്കാനായി യോഗ്യമാണ്. എവിടെയും ഇത് കൊണ്ടുപോകാം. പെട്ടെന്ന് തീ കത്തിക്കുന്നതിനായി ഈ വിദ്യ ഉപയോഗിച്ചവര്‍ വൈക്കിങ് വംശജരായിരുന്നുവെങ്കിലും അല്ലത്തവരും ഇത്തരത്തിലുള്ള കുമിള്‍ ഉപയോഗിച്ചിരുന്നു. ഓറ്റ്സി എന്ന പ്രാചീന മനുഷ്യന്റെ സാധനസാമഗ്രികളില്‍ നിന്നും ഇതിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചട്ടുണ്ട്. 5000 വര്‍ഷം പഴകമുള്ള മൃതശരീരമായിരുന്നു ഓറ്റ്സിയുടേത്. കല്ലിലുരച്ചാല് വേഗം കത്തുമെന്നതായിരുന്നു ഈ കുമിളിന്റെ പ്രത്യേകത. അതിനാല്‍ തന്നെ ഇത് പ്രാചീന മനുഷ്യര്‍ക്കിടയില്‍ വ്യാപകമാകുകയായിരുന്നു.