Healthy Food

ഒരു അവോക്കാഡോ ടോസ്റ്റിന് 13,000 രൂപയോ! കാരണം ഇതോ!

പോഷകസമൃദ്ധമായ അവോക്കാഡോ ഉപയോഗിച്ച് സ്മൂത്തിയും ഗ്വാക്കമോളിയും സാലഡുമൊക്കെ ഉണ്ടാക്കാറുണ്ട്. അവോക്കാഡോയ്ക്ക് കുറച്ച് വില കൂടുതലാണ്. എന്നാല്‍ പതിനായിരിത്തിലധികം വില ഒരു അവോക്കോഡോ വിഭവത്തിന് വരുമോ? ഗുജറാത്തിലെ സൂറത്തിലെ അടുത്തിടെ വിറ്റ അവോക്കാഡോ ടോസ്റ്റിന് വില 13000രൂപയാണ്. ഇന്ത്യയിലെ ഇതുവരെ വിറ്റതില്‍വച്ച് വിലകൂടിയ അവോക്കാഡോ ടോസ്റ്റാണിത്. ഈ ടോസ്റ്റ് കാണിച്ചിരിക്കുന്നത് ‘foodie_addicted_’ എന്ന യൂസര്‍നെയിം ഉള്ള സുര്‍ത്തി മയൂര്‍കുമാര്‍ വസന്ത്‌ലാല്‍ എന്ന ബ്ലോഗര്‍ പങ്കിട്ട വീഡിയോയിലാണ്.

ഒലിവ് ഓയില്‍, സീസണിംഗ്, നാരങ്ങ നീര്, അരിഞ്ഞ അവോക്കാഡോ എന്നിവ ചേര്‍ത്ത് ഷെഫ് മിക്‌സ് തയ്യാറാക്കുന്നതായി വീഡിയോയില്‍ കാണാം.ഇറക്കുമതി ചെയ്ത ചീസാണ് ടോസ്റ്റിലെ താരം. പ്യൂള്‍ എന്ന പേരുള്ള അപൂര്‍വ്വയിനം ചീസാണിത്. ഇതാണ് വില കൂടാനായി കാരണമായത്. ബാള്‍ക്കന്‍ കഴുതകളുടെ പാലില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്.

ടോസ്റ്റിന് മുകളിലായി പ്യൂള്‍ ചീസ് വയ്ക്കുന്നു. ശേഷം നേരത്തെ തയ്യാറാക്കിയ അവോക്കാഡോ മിക്‌സ് വയ്ക്കുന്നു. മുകളില്‍ കുറച്ച് എള്ള് വിതറുന്നു. അങ്ങനെ അവോക്കാഡോ ടോസ്റ്റ് റെഡി.

ലോകത്തിലെ തന്നെ വില കൂടിയ ചീസ് എന്ന് അറിയപ്പെടുന്ന ഈ പ്യൂള്‍ ചീസിന് ഒരു കിലോഗ്രാമിന് വില വരുന്നത് 1300 യു എസ് ഡോളറാണ്. സെര്‍ബിയയിലെ സസാവിക്ക നേച്ചര്‍ റിസര്‍വിലാണ് ഇത് ഉത്പാദിപ്പിക്കുന്നത്. 100 ഓളം പെണ്‍കഴുതകള്‍കള്‍ മാത്രമേ ഈ വിഭാഗത്തിലുള്ളൂ. ഒരോ ദിവസവും 1.5- 2 ലീറ്റര്‍ പാല്‍ മാത്രമേ ഉത്പാദിപ്പിക്കൂ. ഒരു കിലോ ഗ്രാം ചീസിനായി 25 ലീറ്റര്‍ പാല്‍ വേണം. ഇതിനെ കറക്കാനായി പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ വേണം.

കഴുതപ്പാല്‍ വിറ്റാമിന്‍ കൊണ്ട് സമ്പുഷ്ടമാണ്. പുരാതന കാലം മുതല്‍ ബാള്‍ക്കന്‍ പ്രദേശങ്ങളില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ക്ലിയോപാട്ര കഴുതപ്പാലില്‍ കുളിച്ചതായും കഥകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *