Oddly News

നിങ്ങൾ കേട്ടത് ശരി തന്നെ: കൊതുകുകള്‍ ഇല്ലാത്ത ഒരു രാജ്യമുണ്ട്

കൊതുകുകള്‍ പരത്തുന്ന രോഗം മൂലം രാജ്യത്ത് എത്ര അധികം പേരാണ് മരണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കൊതുകുകള്‍ ഇല്ലാത്ത ഒരിടമുണ്ടായിരുന്നെങ്കില്‍ എന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടാകാം. എന്നാല്‍ അങ്ങനെ ഒരു സ്ഥലമുണ്ട്. 3000 വ്യത്യസ്ത ഇനം കൊതുകളാണ് ഇപ്പോൾ നിലവിലുള്ളത്. അതൊന്നും ഈ മേല്‍ പറഞ്ഞ സ്ഥലത്തിന്റെ ഏഴ് അയലത്ത് വരില്ല.

ലോകത്തിലെ കൊതുകളില്ലാത്ത വളരെ കുറച്ച് രാജ്യങ്ങളിലൊന്നാണ് നോര്‍ത്ത് അറ്റ്‌ലന്റിക്ക രാജ്യമായ ഐസ് ലാന്‍ഡ്. കൊതുകുകള്‍ മാത്രമല്ല കേട്ടോ പാമ്പുകളും ഇല്ല . ചില ഇനം ചിലന്തികള്‍ ഇവിടെ കാണപ്പെടാറുണ്ടെങ്കിലും അവയൊന്നും മനുഷ്യര്‍ക്ക് ദോഷം വരുത്തില്ല. ഇതൊന്നു ഇവിടെ ഇല്ലാത്തതിന് ഒരു കാരണമുണ്ട് കൊതുകിനെയും ചെള്ളിനെയും പാമ്പിനെയും അകറ്റുന്ന തണുപ്പാണെന്നാണ് പൊതുവേയുള്ള വിശ്വാസം.

കൊതുകുകള്‍ക്ക് ആര്‍ട്ടിക് ശൈത്യകാലത്തെപ്പോലെ കുറഞ്ഞ താപനിലയെ നേരിടാന്‍ കഴിയുമെങ്കിലും, ഐസ്ലാന്‍ഡ് കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ അവയ്ക്ക് കഴിയാറില്ല. ഒരോ വര്‍ഷവും ഐസ് ലാന്‍ഡ് തടാകത്തില്‍ കൊതുകുകള്‍ മൂന്ന് തവണ മഞ്ഞ് മൂടാറുണ്ട്. ലൈംഗിക പക്വത കൈവരിക്കുന്നതിന് മുമ്പുതന്നെ അടുത്ത മഞ്ഞുകാലം എത്തും. ഇതോടെ വെള്ളം തണുത്ത് ഉറയുന്നു. ഇതിനാല്‍ കൊതുകുകളുടെ പ്രജനനത്തെ ബാധിക്കും.

ഐസ്ലാന്‍ഡിലെ ജലത്തിന്റെയും മണ്ണിന്റെയും പൊതു ആവാസവ്യവസ്ഥയുടെ രാസഘടന കൊതുകുകളുടെ ജീവിതത്തെ പിന്തുണയ്ക്കുന്നില്ല എന്നും പറയുന്നു. ഈ രാജ്യത്തിന് പുറമേ അന്റാര്‍ട്ടിക്കയിലും കൊതുകള്‍ ഇല്ല. കൊതുകുകള്‍ ഇല്ലെങ്കിലും ആഗോളതാപനത്തിന്റെ പാര്‍ശ്വഫലങ്ങളെന്ന നിലയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത പ്രാണികളെ രാജ്യത്ത് അടുത്തിടെ കാണുന്നു.
ഒരുപക്ഷെ ആഗോളതാപനം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഭാവിയില്‍ എപ്പോഴെങ്കിലും കൊതുകുകളും രാജ്യത്ത് അധിവസിച്ചേക്കാം.