Oddly News

ഇരകളെ തറയിലിടിച്ച് കൊത്തിത്തിന്നും! മൂന്ന് കണ്‍പോളകള്‍, 4 അടി പൊക്കം; ഭീകരന്‍മാരായ സെക്രട്ടറിപ്പക്ഷി

പ്രശസ്തമായ റോയല്‍ സെസൈറ്റി പബ്ലിഷിങ് ഫോട്ടോഗ്രഫി മത്സരത്തിന്റെ ഇത്തവണത്തെ വിജയികളിലൊരാളുടെ ചിത്രം വളരെ വിചിത്രമായി തോന്നിക്കാം. ഇരപിടിക്കുന്നതിനിടെ കണ്ണടയ്ക്കുന്ന പക്ഷിയുടെ ചിത്രം കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. ഈ പക്ഷിയുടെ പേര് സെക്രട്ടറി ബേര്‍ഡ് എന്നാണ്. സജിറ്റേറിയസ് സെര്‍പന്റോറിയസ് എന്ന ശാസ്ത്രനാമമാണുള്ളത്.

ഈ പക്ഷികള്‍ ഫാല്‍ക്കണ്‍ പക്ഷികളുമായി സാമ്യമുള്ളവരാണ്. പ്രാണികള്‍, പല്ലികള്‍, ചെറിയ ഉഭയജീവികള്‍ എന്നിവയൊക്കെയാണ് ഭക്ഷണം. പറന്നിറങ്ങി ഇവരെ ഭൂമിയിലേക്ക് ഇടിച്ചുകൊന്നാണ് ഇവ ഭക്ഷിക്കുന്നത്. ഈ പക്ഷികള്‍ക്ക് ഏതാണ്ട് 4 അടിവരെ പൊക്കം വെയ്ക്കും. കഴുകന് സമാനമായ ശരീരവും കൊക്കുകളുടെ ആകൃതിയുള്ള കാലുകളും ഇവയ്ക്കുള്ളത്. പറക്കാനായി സാധിക്കുമെങ്കിലും പുല്‍മേടിലൂടെ ഭക്ഷണം തിരഞ്ഞ് നടക്കുന്നതാണ് രീതി.

മൂന്നാമത്തെ ഒരു കണ്‍പോള കൂടി ഇതിനുണ്ട്.കണ്ണിനെ പൊടിയില്‍ നിന്നും കാറ്റില്‍നിന്നുമൊക്കെ രക്ഷിക്കാനാണിത്. ഈ പക്ഷികളെ 1779ലാണ് കണ്ടെത്തിയത്. ഭീകരന്മാരൊക്കെണെങ്കിലും വാസസ്ഥലം നശിക്കുന്നതുകാരണം സെക്രട്ടറി പക്ഷികളുടെ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

സുഡാന്റെ ദേശീയ ചിഹ്നത്തിലും ദക്ഷിണാഫ്രിക്കയുടെ കോട്ട് ഓഫ് ആംസിലുമൊക്കെ ഈ പക്ഷികളെ കാണാം. ആഫ്രിക്കന്‍ സ്റ്റാമ്പുകളിലും ഇതിനെ കാണാനായി സാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *