Celebrity

ശോഭിത ധൂലിപാല ഒരു ചിത്രത്തിന് ഈടാക്കുന്നത് 1കോടി രൂപ വരെ; ആഡംബര വീടും കാര്‍ശേഖരവും സ്വന്തം

സാമന്ത റൂത്ത് പ്രഭുവിന്റെ മുന്‍ ഭര്‍ത്താവും പ്രമുഖ നടനുമായ നാഗ ചൈതന്യ രണ്ടാമതും വിവാഹിതനായിരിയ്ക്കുകയാണ്. തെന്നിന്ത്യന്‍ താരം ശോഭിത ധൂലിപാലയെ ആണ് നാഗ ചൈതന്യ വിവാഹം കഴിച്ചിരിയ്ക്കുന്നത്. നാഗ ചൈതന്യയും സാമന്ത റൂത്ത് പ്രഭുവും 2021-ലാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഇരുവരും എന്തുകൊണ്ടാണ് വേര്‍പിരിയുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

വിവാഹമോചനത്തിന് ശേഷം 2022 നവംബറില്‍ ലണ്ടനിലെ ഷെഫ് സുരേന്ദര്‍ മോഹനൊപ്പമുള്ള നാഗ ചൈതന്യയുടെ ചിത്രം ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഫോട്ടോയില്‍ ഇരുവര്‍ക്കുമൊപ്പം ശോഭിത ധൂലിപാലയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. ആന്ധ്രാപ്രദേശിലെ തെനാലിയിലാണ് ശോഭിത ധൂലിപാല ജനിച്ചത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ശോഭിത. അവളുടെ പിതാവിന്റെ പേര് വേണുഗോപാല്‍ റാവു, അമ്മ ശാന്ത റാവു. ശോഭിതയ്ക്ക് സാമന്ത എന്ന ഒരു അനുജത്തിയുമുണ്ട്. 2013-ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് പട്ടം നേടിയ അവര്‍ അതേ വര്‍ഷം തന്നെ മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി.

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ശോഭിത ധൂലിപാല. നാഗ ചൈതന്യയുമായുള്ള ബന്ധത്തിന്റെ പേരിലാണ് അവര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ശോഭിതയ്ക്ക് ഏഴു കോടി മുതല്‍ 10 കോടി രൂപ വരെ ആസ്തിയുള്ളതായി കണക്കാക്കപ്പെടുന്നു. മുംബൈയിലെ ഒരു ആഡംബര വീട്ടിലാണ് ശോഭിത താമസിക്കുന്നത്. മനോഹരമായ ഇന്റീരിയറുകള്‍ക്കും കലാപരമായ ചാരുതയ്ക്കും ഈ വീട് പേരുകേട്ടതാണ്.

സിനിമകളിലും വെബ് സീരീസുകളിലും പരസ്യങ്ങളിലും അഭിനയിക്കുന്നതിന് 70 ലക്ഷം മുതല്‍ 1 കോടി രൂപ വരെയാണ് അവര്‍ ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാഗ ചൈതന്യയുടെ അച്ഛന്‍ നാഗാര്‍ജുന വിവാഹ സമ്മാനമായി ദമ്പതികള്‍ക്ക് 2.5 കോടി രൂപ വിലമതിക്കുന്ന അതിമനോഹരമായ മെറൂണ്‍ ലെക്‌സസ് എല്‍എം എംപിവി സമ്മാനിച്ചിരുന്നു. നാഗാര്‍ജുന ആഡംബര വാഹനം ഓടിക്കുന്നതിന്റെ ഒരു വീഡിയോ ഇതിനകം വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *