ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവര്‍ക്ക് ഏതാണ്ട് 1056 കോടിയാണ് ആസ്തി. അതില്‍ കൂടുതല്‍ പങ്കും റിയല്‍ എസ്റ്റേറ്റിലാണ് ഇരുവരും നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് വീടുകള്‍ ഇരുവര്‍ക്കുമുണ്ട്. ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റില്‍ സ്ഥിതിചെയ്യുന്ന ആഡംബര വില്ലയും അതില്‍പ്പെടും.
2015ലാണ് സാങ്ച്വറി ഫോള്‍ഡ് എന്ന പോഷ് മേഖലയില്‍ സ്ഥിതിചെയ്യുന്ന വില്ല താരങ്ങള്‍ സ്വന്തമാക്കിയത്.16 കോടിയാണ് വില വരുന്നത്. ഹോം ഓട്ടോമേഷന്‍, ഹോം തിയറ്റര്‍, സ്വിമ്മിങ് പൂള്‍ തുടങ്ങിയവ ഇവിടെയുണ്ട്. റിസോര്‍ട്ടിന്റ മാതൃകയിലുള്ള 97 വില്ലകളാണ് സാങ്ച്വറി ഫോള്‍സ് പദ്ധതിയില്‍ ഉള്ളത്. ഷാറൂഖ് ഖാന്‍, ശില്‍പ ഷെട്ടി എന്തിന് പറയണം ആനന്ദ് അംബാനി വരെ ഈ വസതികള്‍ വാങ്ങിയിട്ടുണ്ട്.
മുംബൈയില്‍ മാത്രം ബച്ചന്‍ കുടുംബത്തിന്റെ 5 ആഡംബര ബംഗ്ലാവാണുള്ളത്. ബാന്ദ്ര -കുര്‍ഷ കോംപ്ലക്‌സില്‍ ഒരു പ്രോപ്പര്‍ട്ടിയും വര്‍ളിയിലെസ്‌കൈലാര്‍ക്ക് ടവേഴ്‌സിലും ബാന്ദ്രയിലെ സിഗ്നേച്ചര്‍ ഐലന്റിലും അപ്പാര്‍ട്ട്‌മെന്റുകളും ദമ്പതികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ അഭിഷേകും അമിതാഭ് ബച്ചനും ചേര്‍ന്ന് മുംബൈയിലെ മുലുന്ദ് മേഖലയില്‍ 24.95 കോടി രൂപ മുടക്കി 10 ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയിരുന്നു.