Healthy Food

ഏതാണ് കൂടുതല്‍ നല്ലത്? പച്ച ആണോ അതോ പര്‍പ്പിള്‍ നിറമുള്ള കാബേജോ?

കാബേജ് ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന കാബേജ് സാലഡിന് ഒപ്പമൊക്കെ നമ്മള്‍ ചേര്‍ക്കാറുണ്ട്. കാലറി വളരെ കുറവായതിനാല്‍ തന്നെ തടി കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉത്തമമായിരിക്കും. പോഷകങ്ങള്‍ കൊണ്ടും കാബേജ് സമ്പുഷ്ടമാണ്. വിപണിയില്‍ ഇപ്പോള്‍ പല തരത്തിലുള്ള കാബേജുകള്‍ ലഭിക്കാറുണ്ട്. പച്ചയും പര്‍പ്പിളും നിറങ്ങളിലുള്ള കാബേജുകളുണ്ട്. എന്നാല്‍ പച്ച നിറത്തിലെ കാബേജിനെക്കാള്‍ വില കൂടുതലാണ് പര്‍പ്പിള്‍ കാബേജിന്. എന്നാല്‍ പര്‍പ്പിള്‍ കാബേജിന് വിലക്കൊത്ത ഗുണങ്ങളുണ്ടോ?

പച്ച കാബേജിന് ചെറിയ മധുരമുള്ള രുചിയാണ്. എന്നാല്‍ പര്‍പ്പിള്‍ കാബേജിനാവട്ടെ ചെറിയ ചവര്‍പ്പും മണ്ണിന്റെ രുചിയും കാണും. ഇളം പച്ച മുതല്‍ ഇളം മഞ്ഞ വരെയാണ് പച്ച കാബേജിന്റെ നിറമെങ്കില്‍ പര്‍പ്പിള്‍ മുതല്‍ ചുവപ്പ് വരെയാണ് പര്‍പ്പിള്‍ കാബേജിന്റെ നിറം. മണ്ണിന്റെ പി എച്ച് അനുസരിച്ചാണ് നിറം വ്യത്യാസപ്പെടുന്നത്.

ഇനി പോഷകഗുണം നോക്കുകയാണെങ്കില്‍ രണ്ട് ഇനങ്ങളും പോഷക സമൃദ്ധമാണെങ്കിലും പര്‍പ്പിള്‍ കാബേജില്‍ ചില പോഷകങ്ങള്‍ കൂടുതലായിരിക്കും. ചുവന്ന കാബേജ് ആന്റിഒക്സിഡന്റുകള്‍ വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമാണ്.കാന്‍സറിനെ ചെറുക്കാനും സഹായകമാകും. ഓര്‍മശക്തിയും മെച്ചപ്പെടുത്തുന്നു. 100 ഗ്രാം വരുന്ന പച്ച കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്. പര്‍പ്പിള്‍ കാബേജില്‍ 57 മിലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യത്തിന്റെ അളവും പര്‍പ്പിള്‍ കാബേജില്‍ കൂടുതലാണ്. എന്നാല്‍ വിറ്റാമിന്‍ എ പച്ച കാബേജിലാണ് കൂടുതല്‍. ചുവന്ന കാബേജില്‍ പച്ചയെക്കാള്‍ 10 മടങ്ങ് വിറ്റാമിന്‍ എ അടങ്ങിയട്ടുണ്ട്.

അത്ര പെട്ടന്നൊന്നും കാബേജ് കേടാവില്ല. പക്ഷെ പോഷകങ്ങള്‍ നഷ്ടമാകാതിരിക്കാനായി കാബേജ് ശരിയായ രീതിയില്‍ സൂക്ഷിക്കേണ്ടതും അത്യവശ്യമാണ്. അതിനായി കാബേജ് പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രിഡ്ജിലെ ക്രിസ്പര്‍ ഡ്രോയറില്‍ വയ്ക്കുക. രണ്ട് മാസം വരെ കേടാകാതെ ഇരിക്കും.

Leave a Reply

Your email address will not be published. Required fields are marked *