Oddly News

അമ്മയ്ക്കു നേരെ ലൈംഗികാതിക്രമത്തില്‍ അന്ന് അറസ്റ്റ്; ഇന്ന്, കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന് ട്രാന്‍സ് വനിത

വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ 42 കാരിയായ ട്രാന്‍സ് വുമന്‍ ക്രിസ് ചാന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തനിക്കൊരു കുഞ്ഞ് പിറക്കാനായി പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തയാണ് പങ്കിട്ടിരിക്കുന്നത്. ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് വിവരം വെളിപ്പടുത്തിയത്.

കുഞ്ഞിനെപ്പറ്റി എപ്പോള്‍ വെളിപ്പെടുത്തുമെന്നായിരുന്നു ചോദ്യം. വരുന്ന വേനല്‍കാലത്ത് കുഞ്ഞതിഥി എത്തുമെന്നാണ് സൂചന നല്‍കിയിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി ക്രിസിനൊപ്പമുള്ള ഫ്ളട്ടര്‍ എന്ന 30 കാരിയാണ് ഇവരുടെ പങ്കാളി. എന്നാല്‍ ക്രിസിന്റെ ഭൂതകാലം കണക്കിലെടുത്ത് ക്രിസിന് കുഞ്ഞ് ജനിക്കുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ ആശങ്ക ഉണര്‍ത്തുന്നു.

ക്രിസ് ലൈംഗികാതിക്രമത്തിന് അറസ്റ്റിലായ വ്യക്തിയാണ്. സോണിച്ചു എന്ന കോമിക് സീരിസിലൂടെയാണ് പ്രശസ്തി നേടിയത്. ഇങ്ങനെ ഒരാള്‍ക്ക് കുഞ്ഞ് ജനിച്ചാല്‍ അതിന്റെ ഭാവി എന്താകുമെന്നാണ് പലവരും സംശയം പ്രകടിപ്പിക്കുന്നത്.

ക്രിസ്റ്റഫര്‍ വെസ്റ്റണ്‍ ചാന്‍ഡ്ലര്‍ എന്ന ക്രിസ് ആദ്യമായി ഇന്റര്‍നെറ്റ് ലോകത്തിലേക്ക് പ്രവേശിക്കുന്നത് 2007ലാണ്. ആളുകള്‍ ക്രിസിന്റെ രൂപത്തെ കളിയാക്കിയിരുന്നു. 2014ലാണ് താനൊരു ട്രാന്‍സ് വുമണാണെന്ന് ക്രിസ് വെളിപ്പെടുത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം പേരും മാറ്റി. 2021 ല്‍ വീണ്ടും ക്രിസ് മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടി. ഡിമെന്‍ഷ്യ ബാധിച്ച അമ്മയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലായിരുന്നു വലിയ വിവാദത്തിന് വഴിയൊരുക്കിയത്. തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു.2023ല്‍ കേസ് തള്ളികളയുകയും ക്രിസ് ജയില്‍ മോചിതയാവുകയും ചെയ്തു.

പിന്നാലെ ഫ്ളറ്ററുമായി സൗഹൃദത്തിലായി. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രണയബന്ധമില്ലായെന്നും അയാള്‍ പല ആവൃത്തി പറഞ്ഞു. ഇപ്പോള്‍ കുഞ്ഞുമായി ബന്ധപ്പെട്ട വെളിപ്പെടുത്തിലിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം വെറും സംശയമല്ലെന്ന് സോഷ്യല്‍ ലോകം വിധിയെഴുതി.