Lifestyle

മനോഹരമായ ചര്‍മം ലഭിക്കണോ? എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ മറക്കരുത്

സുന്ദര ചര്‍മം എല്ലാവരുടെയും മോഹമാണ്. ചര്‍മ സംരക്ഷണത്തിനായി പല കാര്യങ്ങളും പരീക്ഷിക്കാറുമുണ്ട്. ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന പല ചര്‍മ സംരക്ഷണ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും നമ്മള്‍ കെമിക്കലുകളുടെ പുറകെയാണ് പോകാറുള്ളത്. വിപണയില്‍ ലഭ്യമാകുന്ന ക്രീമുകളൊക്കെ പുരട്ടാറുമുണ്ട് . ഒരോ ബ്രാന്‍ഡും മാറി മാറി പരീക്ഷിക്കാറുണ്ട്. എന്നാല്‍ ചര്‍മത്തില്‍ ഒരു ബ്രാന്‍ഡിന്റെ ക്രീമുപയോഗിച്ചതിന് ഫലം ലഭിക്കണമെങ്കില്‍ ഏതാണ്ട് രണ്ട് മൂന്ന് മാസമെങ്കിലും എടുക്കും.

രാവിലെയും രാത്രിയും മോസ്ചുറൈസുകള്‍ ഉപയോഗിക്കുക. ഈര്‍പ്പമുള്ള ചര്‍മം വളരെ നല്ലതാണ്. രാത്രി മോസ്ചുറൈസ് ചെയ്യുമ്പോള്‍ ദിവസം മുഴുവന്‍ നമ്മുടെ ചര്‍മം ഈര്‍പ്പം പുനസ്ഥാപിക്കും. ഇത് പതിവാക്കിയാല്‍ ആരോഗ്യമുള്ള ഒരു ചര്‍മം സ്വന്തമാക്കാനായി സാധിക്കും. ഒരോ തരത്തിലുള്ള ചര്‍മത്തിനും ഇണങ്ങുന്ന തരത്തിലുള്ള മോസ്ചെറൈസുകള്‍ ലഭ്യമാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാസ്‌ക് ഉപയോഗിക്കുക. എന്നാല്‍ ഇത് എന്നും ഉപയോഗിക്കുന്നത് ചര്‍മത്തിന് ദോഷം ചെയ്യും. ആഴ്ചയില്‍ ഒന്നോ മൂന്നോ തവണ മുഖം വൃത്തിയാക്കിയ ശേഷം മാസ്‌ക് ഉപയോഗിക്കാം.

വിപണിയില്‍ ഇപ്പോള്‍ കൈയ്കള്‍ക്കും കാലുകള്‍ക്കുമൊക്കെ ചേരുന്ന തരത്തിലുള്ള മാസ്‌കുകള്‍ ലഭിക്കും. തിളക്കമുള്ള ചര്‍മം സ്വന്തമാക്കുന്നതിനായി ചര്‍മ്മത്തിലെ നിര്‍ജീവ കോശങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്.ആഴ്ചയിലൊരിക്കല്‍ പാക് ഇടുന്നതും മസാജ് ചെയ്യുന്നതും ഒഴിവാക്കാതിരിക്കാനായി ശ്രദ്ധിക്കണം.

നിങ്ങളുടെ ചര്‍മത്തില്‍ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കാം.മുഖത്ത് മാത്രമല്ല കഴുത്തിലും കൈകളിലും ചര്‍മത്തിന്റെ എല്ലാ ഭാഗത്തും ഇത് ഉപയോഗിക്കാവുന്നതാണ്. രാത്രി മേക്കപ്പ് നീക്കം ചെയ്യുക. ചര്‍മത്തില്‍ മേക് അപ് അവശേഷിക്കുന്നത് ദോഷം ചെയ്യും.അതിനാല്‍ രാത്രി വീട്ടില്‍ എത്തിയാല്‍ ഉടന്‍ തന്നെ മേക് അപ്പ് നീക്കം ചെയ്യുക. അതിന് ശേഷം മുഖം വൃത്തിയായി കഴുകുക. അതിന് ശേഷം കോട്ടണ്‍ തുണി കൊണ്ട് തുടച്ച് വെള്ളം നീക്കം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *