Healthy Food

അടുക്കളയില്‍ അത്യാവശ്യമായി ഉണ്ടാവണം ഈ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകള്‍

ആരോഗ്യകാര്യത്തില്‍ നമ്മള്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. വീട്ടിലുള്ള മുതിര്‍ന്നവരുടേയും കുട്ടികളുടേയുമൊക്കെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വെയ്ക്കേണ്ടതാണ്. അവര്‍ക്ക് ആവശ്യമായ മരുന്നുകളും നമ്മളുടെ വീട്ടില്‍ എപ്പോഴും ഉണ്ടായിരിയ്ക്കണം. ഇതോടൊപ്പം തന്നെ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളും നമ്മുടെ വീട്ടില്‍ ഉണ്ടായിരിയ്ക്കണം. നിങ്ങളുടെ അടുക്കളയില്‍ അത്യാവശ്യമായി ഉണ്ടാവേണ്ട പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളെ കുറിച്ച് അറിയാം….

  • വിറ്റാമിന്‍ സി – പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി ഉത്തമമാണ്. വിറ്റാമിന്‍ സിയുടെ ആവശ്യകത നിറവേറ്റുന്നതിന് നിങ്ങള്‍ക്ക് ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ ആഴ്ചയില്‍ രണ്ടുതവണ കഴിക്കാം. ഈ പഴങ്ങളുടെ ജ്യൂസും നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
  • കറുവപ്പട്ട – യീസ്റ്റ് അണുബാധയ്‌ക്കെതിരെ പോരാടുന്നതിന് കറുവപ്പട്ട ഗുണകരമാണെന്ന് അറിയപ്പെടുന്നു, കൂടാതെ നിങ്ങള്‍ക്ക് ദിവസവും കറുവപ്പട്ട കഴിക്കുന്നതിന് അത് ചായയില്‍ ചേര്‍ക്കുന്നതാണ് നല്ലത്. ഇത് രുചിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും.
  • തേന്‍ – ആന്റി ബാക്ടീരിയല്‍ ഭക്ഷണമാണ് തേന്‍. തേനില്‍ പ്രധാന ഘടകം പെറോക്സൈഡ് ആണ്, ഇത് ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നല്‍കുന്നു. മുറിവില്‍ പ്രയോഗിക്കുമ്പോള്‍ മുറിവ് ഉണക്കുന്ന സ്വഭാവത്തിനും ഇത് പേരുകേട്ടതാണ്.
  • വെളുത്തുള്ളി – ഇത് സലാഡുകളില്‍ ചേര്‍ക്കുന്നതുപോലെ പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്. ബാക്ടീരിയ, വൈറസ്, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്ന രോഗപ്രതിരോധ, രോഗശമന ഗുണങ്ങള്‍ ഇതിന് ഉണ്ട്.
  • ഇഞ്ചി – ജലദോഷവും പനിയും ഭേദമാക്കാന്‍ ഇഞ്ചി സഹായിക്കും. ഇത് ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്കെതിരെയും പോരാടുന്നു. ഇഞ്ചി ഒരു പ്രകൃതിദത്ത ആന്റിബയോട്ടിക്കാണ്. നിങ്ങളുടെ ചായയിലേക്കും സ്മൂത്തികളിലേക്കും ജ്യൂസുകളിലും ഇത് ചേര്‍ക്കാം അല്ലെങ്കില്‍ കറികളില്‍ ചെറിയ കഷണങ്ങളായി മുറിച്ച് ചേര്‍ക്കുകയും ചെയ്യാം.
  • പനിക്കൂര്‍ക്ക – ആന്റി ഓക്സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും പനിക്കൂര്‍ക്കയില്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ സലാഡുകളിലും സൂപ്പുകളിലും ഇവ കുറച്ച് ചേര്‍ക്കുന്നതും ഓറിഗാനോ ഓയില്‍ ദിവസേന ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുവാനും കഴിയുന്നതാണ്.
  • ഗ്രാമ്പൂ – കാലങ്ങളായി ദന്ത പ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഗ്രാമ്പൂ ഉപയോഗിക്കുന്നു. ഇ.കോളി, എസ്. ഓറിയസ് തുടങ്ങിയ ബാക്ടീരിയകളോട് പോരാടാനും ഇത് ഗുണകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *