Lifestyle

10-ാമത്തെ വിമാനം സ്വന്തമാക്കി മുകേഷ് അംബാനി; വില 1000 കോടി രൂപ, അകത്ത് ആഡംബര സൗകര്യങ്ങള്‍

ഇന്ത്യയിലെ ആദ്യ ബോയിങ് 737 മാക്സ് 9 സ്വകാര്യ ഉടമയായി മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി. 1000 കോടിയോളം രൂപ മുടക്കിയാണ് ഈ ജെറ്റ് വിമാനം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയിലെ ബിസിനസുകാരുടെ വിലയേറിയ സ്വകാര്യ ജെറ്റ് മുകേഷ് അംബാനിക്ക് സ്വന്തമായി.

ഇതിന് പുറമേ ഏതാണ്ട് 9 ജെറ്റ് വിമാനത്തിന് ഉടമയാണ് അംബാനി. പുതിയ ജെറ്റ് വിമാനം ഇന്ത്യയിലേക്ക് എത്തിയതാവട്ടെ പല മോഡിഫിക്കേഷനുകള്‍ക്കും പരീക്ഷണ പറക്കലിനും ശേഷമാണ്. വിമാനത്തിന്റെ ഉള്‍ഭാഗത്തിന്റെ ചിത്രങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ആഡംബരത്തിന് ഒട്ടും കുറവില്ലായിരിക്കുമെന്ന് ഉറപ്പിക്കാം.

2023 ഏപ്രില്‍ 13 മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു ഈ വിമാനം. നടത്തിയതാവട്ടെ 6 പ്രധാന പരീക്ഷണ പറക്കലുകളും . ബാസല്‍, ജനീവ , ലണ്ടന്‍ ലുട്ടണ്‍ എന്നീ വിമാനത്താവളങ്ങളിലായിരുന്നു പരീക്ഷണം. 9 മണിക്കൂറുകൊണ്ട് വിമാനം ഏതാണ്ട് 6,234 കിലോമീറ്ററാണ് മറികടന്നത്. ഓഗസ്റ്റ് 28ന് രാത്രി 7.18ന് വിമാനം ഡല്‍ഹി വിമാനത്താവളത്തിലിറങ്ങി.

രണ്ട് CFMI LEAP-1B എന്‍ജിനുകളാണ് ബോയിങ് 737 മാക്‌സ് 9ന്റെ കരുത്ത്. 8401 എന്ന MSN നമ്പറുള്ള ഈ വിമാനത്തിന് ഒറ്റപറക്കലില്‍ 11,770 കീലോമീറ്റര്‍ ദൂരം വരെ മറികടക്കാനാവും. ജെറ്റ് വിമാനത്തിന്റെ വില വരുന്നതാവട്ടെ 118.5 ദശലക്ഷം ഡോളറാണ്. ബോയിങ് മാക്‌സ് 8നെ അപേക്ഷിച്ച് കൂടുതല്‍ വലിയ കാബിന്‍, ചരക്ക് വിഭാഗം മാക്‌സ് 9നുണ്ട്. നിലവില്‍ ബോയിങ് 737 മാക്സ് 9 നിര്‍ത്തിയിട്ടിരിക്കുന്നതാവട്ടെ ഡല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലിന് സമീപത്താണ്. എന്നാല്‍ വിമാനത്തിലെ ഭാവി യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വൈകാതെ മുംബൈയിലേക്ക് വിമാനം കൊണ്ടുപോകും.

കഴിഞ്ഞ 18 വര്‍ഷമായി റിലയന്‍സിനൊപ്പമുള്ള എയര്‍ബസ് എ319 എസിജെ അടക്കമുള്ള വിമാനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. രണ്ട് ബൊംബാര്‍ഡിയര്‍ ഗ്ലോബല്‍ 5000, രണ്ട് ദസോള്‍ട്ട് ഫാല്‍ക്കണ്‍ 900,.ബൊംബാര്‍ഡിയര്‍ ഗ്ലോബല്‍ 6000 എന്നിവയും റിലയന്‍സിന്റെ വിമാന ശേഖരത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *