ഉറങ്ങുന്ന സമയത്ത് വായില്‍ നിന്ന് ഉമിനീര് ഒലിച്ചിറങ്ങുന്നത് പലരുടെയും വലിയ പ്രശ്നമാണ്. ചിലര്‍ക്ക് രാത്രി ഉറങ്ങുമ്പോഴും ഉമിനീര് വായില്‍ ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. ഇത് പിന്നീട് നിര്‍ജലീകരണം അസ്വസ്ഥത, വായ്നാറ്റം എന്നിവയ്ക്കെല്ലാം കാരണമാകും. ഇത് മോശം ആരോഗ്യത്തിന്റെ ലക്ഷണമാണ്. താഴെ പറയുന്ന രോഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
വായില്‍നിന്ന് ഉമിനീര് ഒലിക്കലും വായില്‍ കുടിയുള്ള ശ്വാസോച്ഛാസവുമെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന അവസ്ഥയാണ് സ്ളീപ് അപ്നിയ. ഉറക്കെയുള്ള കൂര്‍ക്കംവലി, ദിവസം മുഴുവനുള്ള ക്ഷീണം എന്നിവയെല്ലാമാണ് ഇതിന്റെ മറ്റ് ലക്ഷണങ്ങള്‍.
ശരീരത്തില്‍ എതെങ്കിലും തരത്തിലുള്ള അണുബാധയോ അലര്‍ജിയോ ഉള്ളപ്പോള്‍ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനായി വലിയ തോതില്‍ ശരീരം ഉമിനീര് ഉത്പാദിപ്പിക്കും. ഇതുംഉമിനീര് ഒലിക്കുന്നതിന് കാരണമാകും. തുമ്മല്‍, മൂക്കൊലിപ്പ്, കണ്ണിന് ചൊറിച്ചില്‍ എന്നിവയെല്ലാം അലര്‍ജി മൂലമാകാം. തലച്ചോറിന് സംഭവിക്കുന്ന ക്ഷതം , പക്ഷാഘാതം . തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കല്‍ എന്നിവയെല്ലാം അമിതമായ ഉമിനീര് ഉത്പാദനം ഉണ്ടാക്കാം.
ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ റീഫ്ളക്സ് ഡിസോഡര്‍ എന്നതിന്റെ ചുരുക്കമാണ് ജെര്‍ഡ്. ഈ ദഹനപ്രശ്നം അന്നനാളിയുടെ ഉള്ളിലെ ആവരണത്തിന് ക്ഷതമേല്‍പ്പിക്കുന്നത് വഴി വയറിലെ വസ്തുക്കള്‍ അന്നനാളിയിലൂടെ തിരികെ കയറി വരാന്‍ ഇടയാക്കുന്നു.
മൂക്കിനും കണ്ണുകള്‍ക്കും ചുറ്റുമുള്ള അസ്ഥികള്‍ക്കിടയിലെ ശൂന്യമായ അറകാളിലാണ് സൈനസുകള്‍. ജലദോഷം അലര്‍ജി എന്നിവയെല്ലാം സൈനസില്‍ അണുബാധയുണ്ടാക്കാം.ഇത് സൈനസില്‍ ബ്ലോക്കുണ്ടാക്കുന്നതും വായില്‍ നിന്ന് തുപ്പല് ഒലിക്കുന്നതിനും കാരണമാകും.