ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികന് എന്ന നിലയില്‍ മുകേഷ് അംബാനി വളരെ പ്രശസ്തനാണ്. എന്നാല്‍ അയല്‍രാജ്യമായ പാകിസ്ഥാനിലെ ഏറ്റവും ധനികന് ഷാഹിദ് ഖാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഫോര്‍ബ്സ് പറയുന്നതനുസരിച്ച്, പാക്കിസ്ഥാന്-അമേരിക്കന്‍ വ്യവസായിയായ അദ്ദേഹത്തിന്റെ ആസ്തി 12 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,06,89,00,00,000 രൂപ) ആണെന്നാണ്.
ലോകത്തിലെ സമ്പന്നന്മാരുടെ പട്ടികയില്‍ 172-ാം സ്ഥാനത്ത് അദ്ദേഹം നിലകൊള്ളുന്നു. ഓട്ടോ പാര്‍ട്സ് വിതരണ ശൃംഖല, എന്‍എഫ്എല്ലിന്റെ ജാക്സണ്‍വില്ലെ ജാഗ്വാര്‍സ്, ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ടൊറന്റോ, 2026-ല്‍ തുറക്കുന്ന ജാക്സണ്‍വില്ലിലെ ഫോര്‍ സീസണ്‍സ് പ്രോപ്പര്‍ട്ടി എന്നിവ അദ്ദേഹത്തിന് സ്വന്തമാണ്.
അദ്ദേഹത്തിന്റെ മകള്‍ ഷന്ന ഖാന് സംരംഭകയും മനുഷ്യസ്നേഹിയുമായി പാകിസ്താനില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ധനികനായ ഷാഹിദ് ഖാന്റെ മകളായി, 1986-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലാണ് ഷന്ന ഖാന് ജനിച്ചത്. ഇല്ലിനോയിയിലെ യൂണിവേഴ്സിറ്റി ലബോറട്ടറി ഹൈസ്കൂളില്‍ പഠിക്കുകയും ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടുകയും ചെയ്തു. സംയോജിത ഓങ്കോളജി, മൃഗാരോഗ്യ പരിപാടികള്‍ക്കായി ഇല്ലിനോയിസ് യൂണിവേഴ്സിറ്റി വെറ്ററിനറി ടീച്ചിംഗ് ഹോസ്പിറ്റലിന് 123 കോടി രൂപ സംഭാവന നല്‍കിയതിന് ഷാന അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
അവരുടെ ഉദാരമായ സംഭാവന മനുഷ്യസ്നേഹത്തോടുള്ള സമര്‍പ്പണത്തെ കാണിക്കുന്നു. ആവശ്യമുള്ള യുവാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്കുന്ന ജാഗ്വാര്‍ ഫൗണ്ടേഷനു വേണ്ടിയും അവര്‍ പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ ഷാന്ന ഒരു വ്യവസായി കൂടിയാണ്. യുണൈറ്റഡ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ സഹ ഉടമയായ അവര്‍ ഏതാനും സ്വകാര്യ കമ്പനികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
ഷാഹിദ് ഖാന്റെ മകള്‍ എന്നതിലുപരി തനിക്കായി സ്വന്തമായി ഒരു ഐഡന്റിറ്റി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന് സുന്ദരി.
സ്വകാര്യ ജീവിതത്തില്‍ ഷന്ന ചിക്കാഗോയിലെ വുള്‍ഫ് പോയിന്റ് അഡൈ്വസേഴ്സ് മാനേജിംഗ് ഡയറക്ടറായ ജസ്റ്റിന് മക്കേബിനെ വിവാഹം കഴിച്ചു.
പൊതുസുഹൃത്തുക്കള്‍ വഴിയാണ് ദമ്പതികള്‍ പരിചയപ്പെട്ടത്, ജസ്റ്റിന് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിന്റെ നിമിഷമായിരുന്നു അത്. 2015 ഏപ്രിലില്‍ ഷാനയും ജസ്റ്റിനും മൂന്ന് ദിവസത്തെ ആഡംബര വിവാഹം നടത്തി. ഷാഹിദ് ഖാന് ആന്‍ കാള്സണ് ഖാനും ഷാന്നയെ കൂടാതെ ടോണി ഖാന് എന്നൊരു മകനുമുണ്ട്. ഷാഹിദിന്റെ മകന് ടോണി ഖാന് തന്റെ സംരംഭങ്ങള്‍ കൈകാര്യം ചെയ്യുന്നു.