Lifestyle

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; മനോഹരമായ ചര്‍മത്തിന് ചില കൊറിയന്‍ സ്‌കിന്‍ കെയര്‍ ടിപ്സ്

ചര്‍മ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ആണുങ്ങളും ഒട്ടും പുറകിലല്ല. ഇപ്പോഴിതാ പുതിയ ട്രെന്റായി കൊറിയന്‍ ചര്‍മ സംരക്ഷണം പുരുഷന്മാരുടെയും ദിനചര്യകളിലേക്ക് കടന്നു വന്നിരിക്കുന്നു. അതില്‍തന്നെ ക്ലെന്‍സിങിന് വളരെ അധികം പ്രാധാന്യമുണ്ട്. കാരണം ഇത് നിങ്ങളുടെ ചര്‍മത്തിലെ അഴുക്ക് , എണ്ണ, മാലിന്യങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്യുന്നു. ചര്‍മത്തിന്റെ തരത്തിന് അനുയോജ്യമായ ഒരു ഫോം ക്ലെന്‍സറോ കുറഞ്ഞ പിഎച്ച് ക്ലെന്‍സര്‍ തിരഞ്ഞെടുക്കുന്നതിനു മുമ്പ് നിങ്ങളുടെ ഡെര്‍മാറ്റോളജിസ്റ്റുമായി ചര്‍ച്ച ചെയ്യുന്നതും വളരെ നല്ലതാണ്.

പുരുഷന്മാര്‍ക്കും ഷീറ്റ് മാസ്‌ക് ചര്‍മത്തിന് ഏറെ മികച്ചതാണ്. ചര്‍മത്തി ജലാംശം വര്‍ധിപ്പിക്കുന്നതിനും പ്രത്യേക ചര്‍മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഷീറ്റ് മാസ്‌കുകള്‍ ആഴ്ച്ചയിന്‍ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ സ്‌കിനിന്റെ തരം മനസ്സിലാക്കി അത് തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം.

സണ്‍സ്‌ക്രീന്‍ സൗന്ദര്യ സംരക്ഷണത്തില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. എസ് പി ഫെ് 30 അല്ലെങ്കില്‍ അതിലധികമുള്ള ബ്രോഡ് -സ്പെക്ട്രം സണ്‍സ്‌ക്രീനുകള്‍ തിരഞ്ഞെടുക്കുക. ദോഷകരമായ അല്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഇത് സഹായകരമാണ്. അകാല വാര്‍ദ്ധക്യവും തടയുന്നു.

കണ്ണുകളുടെ ഡാര്‍ക്ക് സര്‍ക്കില്‍സ് കുറയ്ക്കുന്നതിനായി ഐ ക്രീമുകളോ സെറമോ ഉപയോഗിക്കാം. സ്ലീപ്പിങ് മാസ്‌കുക്കള്‍ അല്ലെങ്കില്‍ ഓവര്‍നൈറ്റ് ക്രീമുകള്‍ എന്നിവ ദിനചര്യത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും. ഈര്‍പ്പം തടയുന്നതിന് സഹായകമാകും. എല്ലാത്തിനും ഉപരിയായി സ്ഥിരതയാണ് വേണ്ടത്. നിങ്ങളുടെ ചര്‍മത്തിന്റെ തരത്തിന് അനുയോജ്യമായ രീതിയിലുള്ള ദിനചര്യ പിന്തുടരുകയും അത് പാലിക്കുകയും ചെയ്യണം. ഉടനടി ഫലം പ്രതീക്ഷിക്കരുത്. മെച്ചപ്പെടലുകള്‍ ക്രമേണ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.