സിനിമാതാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ഫുഡ് വ്ളോഗിങിന് കാഴ്ചക്കാര്‍ ഏറെയാണ്. ആ ഗ്രൂപ്പിലേയ്ക് കടന്നുവരുന്നതിനായി ഒരു ശ്രമം നടത്തിയിരിക്കുകയാണ് മൃണാള്‍ താക്കൂര്‍. ‘സീതാരാമം’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികള്‍ക്ക് ഈ നടി ഏറെ പരിചിതയാണ്. താരവും കൂട്ടുകാരും ചര്‍ന്ന് വ്ളോഗ് ചെയ്യാന്‍ ശ്രമിക്കുന്നതും അതിനിടെ ചിരി അടക്കാന്‍ കഴിയാതെ പാടുപെടുന്നതായുമൊക്കെ പുതിയ വീഡിയോയില്‍ കാണുന്നത്. ഇവര്‍ ഉണ്ടാക്കാനായി ശ്രമിക്കുന്നത് ഒരു മഹാരാഷ്ട്രിയന്‍ വിഭവമായ ‘തേച്ച’ യാണ്. ഇത് പച്ചമുളക് ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പ്രത്യേകതരം ചട്ണിയാണ്. വീഡിയോ ആരംഭിക്കുന്നത് തന്നെ ഇതിന്റെ ചേരുവകകള്‍ കാണിച്ചുകൊണ്ടാണ്.
ആദ്യമായി ഒരു പാനില്‍ ജീരകം , വെളുത്തുള്ളി, പച്ചമുളക് എന്നിവ റോസ്റ്റ് ചെയ്യുന്നു. എന്നാല്‍ അതൊന്നും പൂര്‍ണമായി കാണിക്കുന്നില്ല. തന്നെ ഇടയ്ക്ക് ഒരു ഷോര്ട്ടിനായി വിളിച്ചതാണെന്നും താരം പറയുന്നുണ്ട്. അതിനാല്‍ ബാക്കി ഭാഗം റെക്കോര്‍ഡ് ചെയ്യാനും പറ്റിയില്ല. അതിന് ശേഷം തേച്ചയുടെ ഫൈനല്‍ ലുക്ക് കാണിക്കുന്നുണ്ട്. എന്നാല്‍ ഈ വിഭവം തയ്യാറാക്കുന്നതിനായി ആവശ്യമായ നിലക്കടല ഉണ്ടായിരുന്നില്ല എന്നത് പിന്നീടാണ് മനസ്സിലായതെന്ന് മൃണാള്‍ പറയുന്നുണ്ട്. അതിന് ശേഷം ‘ചിവ്ഡ’ എന്ന് വിളിക്കുന്ന പലഹാരത്തില്‍ നിന്നും നുള്ളിയെടുത്താണ് ഇവ ചേര്‍ക്കുന്നത്.
തേച്ച വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ്. ഒരു പാന്‍ ചൂടാക്കി നിലക്കടല നിറം മാറുന്നത് വരെ വറുത്തെടുക്കുക അത് മാറ്റി വെക്കുക. പിന്നീട് ഒരു തവയില്‍ അരിഞ്ഞ പച്ചമുളക് ചേര്‍ത്ത് ചെറിയ തീയില്‍ അടച്ചുവെച്ച് വേവിക്കുക. ശേഷം വെളുത്തുള്ളി ചേര്‍ക്കുക, മുളകിനോടൊപ്പം 2 മിനിറ്റ് വഴറ്റുക. പിന്നീട് അത് ഒരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം അതിലേക്ക് മല്ലിയില, ജീരകം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മിക്സിയില്‍ ഇട്ട് ചതച്ചെടുക്കുക എന്നാല്‍ വല്ലാതെ അരഞ്ഞ് പോകാതിരിക്കാനായി ശ്രദ്ധിക്കുക. ഈ വിഭവം ഒരാഴ്ച്ച വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.