Celebrity

താന്‍ സിംഗിളാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കീര്‍ത്തി ; അത് ആരെക്കുറിച്ചാണെന്ന് ആരാധകര്‍

തെന്നിന്ത്യന്‍ നായികമായിരില്‍ സുന്ദരിയായ കീര്‍ത്തി സുരേഷിന് ഇപ്പോള്‍ അവസരങ്ങളുടെ കുത്തൊഴുക്കാണ്. സൗന്ദര്യവും അഭിനയമികവും കൊണ്ട് അനേകം ആരാധകരുടെ പ്രിയപ്പെട്ട നായികയായി മാറിയിട്ടുള്ള താരം ‘രഘു താത്ത’യുടെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ്. അടുത്തിടെ നടി പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ചും അവ തന്റെ ജീവിതത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നും സൂചിപ്പിച്ചത് ആരാധകരെ അമ്പരപ്പിലാക്കിയിരിക്കുകയാണ്. താരം തമാശയ്ക്ക് നല്‍കിയ ഒരു സൂചന ഇപ്പോള്‍ ആരാധകരെയും അമ്പരപ്പിച്ചിട്ടുണ്ട്.

എസ്എസ് മ്യൂസിക്കുമായുള്ള ഒരു സംഭാഷണത്തിനിടെ, കീര്‍ത്തി സുരേഷിനോട് മനസ്സിലുള്ള ഭാവി പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷ പറയാന്‍ ആവശ്യപ്പെട്ടിരുന്നു. അത്തരം ബന്ധങ്ങള്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധത്തിന് സമാനമായിരിക്കണമെന്നായിരുന്നു നടിയുടെ മറുപടി. പരസ്പരം മനസ്സിലാക്കുന്ന രണ്ട് നല്ല സുഹൃത്തുക്കള്‍. അങ്ങോട്ടുമിങ്ങോട്ടുമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ പോലെ ആയിരിക്കണം.

പ്രണയത്തെക്കുറിച്ചുള്ള നടിയുടെ നിര്‍വചനത്തെക്കുറിച്ച് ചോദ്യം വന്നു. തനിക്ക് പ്രണയമെന്നാല്‍ ജീവിതകാലം മുഴുവന്‍ സന്തോഷമാണെന്നായിരുന്നു നടിയുടെ മറുപടി. സ്വന്തം റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെകുറിച്ചും ചോദ്യം വന്നു. സിംഗിളായിരിക്കുന്നതില്‍ വിഷമമുണ്ടോയെന്ന ചോദ്യത്തിന് താന്‍ സിംഗിളാണെന്ന് ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. നടിയുടെ പ്രതികരണം തീര്‍ച്ചയായും ആരാധകരെ ഞെട്ടിച്ചു. ഏതെങ്കിലും ഒരു സുന്ദരനെക്കുറിച്ചുള്ള സൂചനയാണോ നടി നല്‍കിയതെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം.

ബോളിവുഡിലേക്കും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് കീര്‍ത്തി. വരുണ്‍ ധവാനൊപ്പം ബേബി ജോണിലൂടെ നടി ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കും. തമിഴ് ചിത്രമായ തെരിയുടെ റീമേക്കാണ് ഈ ചിത്രം, ഒറിജിനലില്‍ സാമന്ത റൂത്ത് പ്രഭു അവതരിപ്പിച്ച നായിക കഥാപാത്രത്തെ കീര്‍ത്തി വീണ്ടും അവതരിപ്പിക്കും. തെറിയിലെ സാമന്ത റൂത്ത് പ്രഭു ചെയ്ത കഥാപാത്രം ചെയ്യാന്‍ ഉത്കണ്ഠയുണ്ടോ എന്ന ചോദ്യത്തിന് ”ഒരു റീമേക്ക് ചെയ്യാന്‍ പൊതുവെ ഭയമാണ്, പക്ഷേ ബേബി ജോണിനെ സംബന്ധിച്ചിടത്തോളം, കഥാപാത്രം തന്നെ മനോഹരമായി ചെയ്തതിനാല്‍ എനിക്ക് ഭയമില്ല.” കന്നിവേദി, റിവോള്‍വര്‍ റീത്ത എന്നിവയാണ് കീര്‍ത്തിയുടെ വരാനിരിക്കുന്ന മറ്റ് പ്രോജക്ടുകള്‍.