Oddly News

അഴുകിയ മാംസത്തിന്റെ ഗന്ധം, ലോകത്ത് ഏറ്റവും ഉയരമുള്ള വിചിത്രപുഷ്പം വിരിഞ്ഞു- വീഡിയോ

ലോകത്തിലെ ഏറ്റവും ഉയരംകൂടിയതെന്ന് കണക്കാക്കപ്പെടുന്ന അപൂര്‍വ പുഷ്പമായ സുമാത്രന്‍ ടൈറ്റന്‍ ആരം ലണ്ടനിലെ കീ ഗാര്‍ഡന്‍സില്‍ വിരിഞ്ഞു. ഇത് അല്‍പ്പ സമയം മാത്രം നിലനില്‍ക്കുന്ന അപൂര്‍വ്വ ഇനം പുഷ്പമാണ്.ഒന്നോ രണ്ടോ ദിവസത്തിന് ശേഷം അത് കൊഴിഞ്ഞുണങ്ങി നശിക്കും. അഴുകിയ മാംസത്തിന്റെ പോലെ തോന്നുക്കുന്ന ഗന്ധമാണ് ഇതിനുള്ളത്.

ഇത് സാധാരണയായി ഇന്തോനെഷ്യയിലെ സുമാത്രന്‍ ദ്വീപുകളിലുള്ള മഴക്കാടുകളില്‍ മാത്രമാണ് സാധാരണ കാണപ്പെടുന്നത്.അമോര്‍ഫോഫാലസ് ടൈറ്റാനീയം എന്നാണ് ഇതിന്റെ മറ്റൊരു പേര്. പത്ത് മീറ്റര്‍ വരെ ഈ പൂവിന് പൊക്കം വെയ്ക്കും.

പരാഗണത്തിനായി പ്രാണികളെ ആകര്‍ഷിക്കുന്നതിനാണ് ഈ പൂവ് ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇവയില്‍ പരാഗണം നടത്തുന്നതാവട്ടെ മാംസം തിന്നുന്ന ഈച്ചകള്‍, ചില വിട്ടിലുകളെന്നിവയാണ്. രാസവസ്തുവായ ഡൈമീഥൈല്‍ ട്രൈ സള്‍ഫൈഡ് പുറന്തള്ളുന്നതിനാലാണ് ഈ ഗന്ധം പൂവില്‍ നിന്നുയരുന്നത്. പരാഗണത്തിന് ശേഷം ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പ് നിറത്തുലുള്ള കായകള്‍ ഇതില്‍ പിടിക്കും.