Movie News

ഞാന്‍ വെറും പന്ത്രണ്ടാം ക്ലാസ്സ്; തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് തുറന്നു പറഞ്ഞ് ദീപിക പദുക്കോണ്‍

വിദ്യാഭ്യാസം പ്രധാന കാര്യമായി കണക്കാക്കുന്നവരാണ് ഭൂരിഭാഗമാള്‍ക്കാരും. എന്നാല്‍ മറ്റു ചിലരാകട്ടെ വിദ്യാഭ്യാസത്തെക്കാള്‍ കരിയറിനു പ്രധാന്യം നല്‍കും. നടി ഹേമമാലിനിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെ ദീപിക പദുക്കോണ്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കേള്‍വിക്കാരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തി. താന്‍ പന്ത്രണ്ടാംക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

നന്നേ ചെറുപ്പത്തില്‍തന്നെ മോഡലിംഗ് ജോലിയുടെ ഡല്‍ഹിയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യേണ്ടി വന്നതിനാല്‍ ബെംഗളൂരുവില്‍ 12 ക്ലാസ് പൂര്‍ത്തിയാക്കാനേ കഴിഞ്ഞുളളുവെന്ന് ദീപിക പറഞ്ഞു. ശേഷം ഡിഗ്രിയുടെ ഒരു വര്‍ഷവും പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. പിന്നീട് വിദൂര വിദ്യാഭ്യാസം തിരഞ്ഞെടുത്തു. എന്നാല്‍ അതും അവളുടെ ഷെഡ്യൂളുകള്‍ കാരണം പൂര്‍ത്തിയാക്കാനായില്ല. താന്‍ പന്ത്രണ്ടാം ക്ലാസ് പാസ്സായതിനാല്‍ മാതാപിതാക്കള്‍ക്ക് ഇത് വലിയ പ്രശ്നമായിരുന്നുവെന്നും പറഞ്ഞു.

കോളേജ് ബിരുദം നേടിയ ശേഷം മാത്രം മതി ജോലി എന്ന് അവര്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. ചെറുപ്പത്തില്‍തന്നെ മുന്‍നിര ബ്രാന്‍ഡുകളുടെ മോഡലായി മാറിക്കഴിഞ്ഞ ദീപികയ്ക്ക് അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായില്ല. എന്നാല്‍ നിലവില്‍ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ദീപിക. മാതാപിതാക്കളാകാനുള്ള തയ്യാറെടുപ്പിലാണ് ദീപിക പദുക്കോണും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങും

ബട്ടര്‍-യെല്ലോ ഫ്രോക്ക് ധരിച്ച് തന്റെ ബേബിബമ്പ് കാണിക്കുന്ന ദീപികയുടെ ചിത്രം രണ്‍വീര്‍ അടുത്തിടെ പങ്കിട്ടിരുന്നു.