Hollywood

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സംവിധായകന്റെ ചിത്രം ; പ്രധാനവേഷത്തില്‍ ഇന്ത്യന്‍നടന്‍ മൃദുള്‍ ദാസും മലയാളി വേരുള്ള നവീന്‍ ആന്‍ഡ്രൂസും

ലോകത്തെ പ്രശസ്ത ഫ്രാഞ്ചൈസികളില്‍ ഒന്നായ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സംവിധായകന്‍ ജസ്റ്റിന്‍ ലിന്‍ ‘ലാസ്റ്റ് ഡേയ്‌സ്’ സിനിമയുടെ തിരക്കിലാണ്. സിനിമയുടെ കാസ്റ്റിംഗ് ഒക്കെ പൂര്‍ത്തിയാക്കി ഷൂട്ടിംഗിലേക്ക് അടുക്കുകയാണ്. ബെന്‍ റിപ്ലിയാണ് സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തായ്‌ലന്റില്‍ പൂര്‍ത്തിയായി കഴിയുകയും ചെയ്തു.

സിനിമയ്ക്ക് ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഒരു സര്‍പ്രൈസുണ്ട്. സിനിമയില്‍ നേരത്തേ നടത്തിയ കാസ്റ്റ് ആന്റ് ക്രൂവിനൊപ്പം അഞ്ച് പുതിയ നടീനടന്മാരെക്കൂറി ഉള്‍പ്പെടുത്തിയത് ടോബി വാലസ്, കെയ്‌റാ ബ്രാവോ, ക്‌ളെയര്‍ പ്രൈസ്, ഡ്യൂഡണ്‍ ഗാബോ, മാര്‍നി കെന്നഡി എന്നിവരാണ്. ടെമ്പിള്‍ അറ്റാക്ക്, ബോംബേഴ്‌സ്, ഡാംഗി എന്നിങ്ങനെയുള്ള സിനിമകളിലൂടെ അറിയപ്പെട്ട ഇന്ത്യന്‍ നടന്‍ മൃദുള്‍ ദാസിന്റെ ഹോളിവുഡ് അരങ്ങേറ്റം കൂടിയാണ് സിനിമ.

ജസ്റ്റിന്‍ ലിന്നിനൊപ്പമുള്ള ജോലിയിലൂടെ സ്വപ്‌നം സഫലമായെന്നാണ് മൃദുള്‍ തന്റെ എക്‌സൈറ്റ്‌മെന്റ് പങ്കുവെച്ചത്. ”കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ ഒരു ചുഴലിക്കാറ്റായിരുന്നു! എന്റെ സാധാരണ ജീവിതത്തില്‍ നിന്ന് ഹോളിവുഡിലേക്ക് പോകുന്നത് അതിശയകരമാണ്. യാഥാര്‍ത്ഥ്യമാണെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ഇപ്പോഴും എന്നെത്തന്നെ നുള്ളിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 20-25 ദിവസങ്ങളില്‍ ഞാന്‍ കടന്നുപോയത് ഇപ്പോഴും വിശ്വസിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” താരം പറഞ്ഞു. സിനിമയില്‍ ബോളിവുഡ് താരം രാധികാ ആപ്‌തേയും ബ്രിട്ടനില്‍ ജനിച്ച അമേരിക്കന്‍ വംശജനും മലയാളി വേരുകളുമുള്ള നടന്‍ നവീന്‍ ആന്‍ഡ്രൂസും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കേരളത്തില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ മാതാപിതാക്കളായ ലണ്ടനിലെ ലാംബെത്തില്‍ മനശാസ്ത്രജ്ഞ നിര്‍മ്മലയ്ക്കും വ്യവസായിയായ സ്റ്റാന്‍ലി ആന്‍ഡ്രൂസിനും ജനിച്ച മകനാണ് നവീന്‍. ദി ഇംഗ്ലീഷ് പേഷ്യന്റ് (1996), മൈറ്റി ജോ യംഗ് (1998), റോളര്‍ബോള്‍ (2002), ബ്രൈഡ് ആന്‍ഡ് പ്രിജുഡീസ് (2004), പ്ലാനറ്റ് ടെറര്‍ (2007), ദി ബ്രേവ് വണ്‍ (2007), ഡയാന (2013). തുടങ്ങിയ സിനിമകളില്‍ നവീന്‍ ആന്‍ഡ്രൂസ് അഭിനയിച്ചിട്ടുണ്ട്.