പോപ്പ് സംഗീതജ്ഞന് ജസ്റ്റിന് ബീബര്‍ പിതാവാകുന്നു. ഭാര്യ ഹെയ്ലി ബീബര്‍ ഗര്‍ഭിണിയാണെന്നും തങ്ങള്‍ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കുകയാണെന്നും ഹവായിയില്‍ അവധിക്കാലം ചെലവഴിക്കുന്ന ദമ്പതികള്‍ വെളിപ്പെടുത്തുന്നു. 27 കാരിയായ മോഡലും 30 കാരനായ ഗായകനും ഗര്‍ഭകാലത്തെ സന്തോഷം പ്രഖ്യാപിക്കുന്ന മനോഹരമായ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
2018 സെപ്തംബറിലായിരുന്നു ജസ്റ്റിനും ഹെയ്ലിയും വിവാഹിതരായത്. ഹെയ്ലി ആറ് മാസം ഗര്‍ഭിണിയാണെന്നാണ് വിവരം. 2009-ല്‍ ജസ്റ്റിന്റെ നെവര്‍ സേ നെവര്‍ എന്ന ഡോക്യുമെന്ററിയുടെ പ്രീമിയറില്‍ ഹെയ്ലിയുടെ പിതാവ് സ്റ്റീഫന്‍ ബാള്ഡ്വിന് ആണ് ജസ്റ്റിനെയും ഹെയ്ലിയെയും ആദ്യമായി കണ്ടുമുട്ടാന്‍ അവസരമൊരുക്കിയത്. പാട്ടുകാരിയും ഹോളിവുഡ് നടിയുമായ സെലീന ഗോമസുമായി ഒരു ദശാബ്ദക്കാലത്തെ പ്രണയത്തിന് ശേഷമാണ് ജസ്റ്റിന് ഹെയ്ലിയില്‍ ആകൃഷ്ടനാകുന്നതും അവരെ വിവാഹം കഴിക്കുകയും ചെയ്തത്.
ജസ്റ്റിന് 2011 മുതല്‍ 2014 വരെ സെലീന ഗോമസുമായി വളരെ പ്രചാരം നേടിയ ഒരു പ്രണയത്തിലായിരുന്നു. 2018 മെയ് മാസത്തിലായിരുന്ന സെലീന ഗോമസുമായി ജസ്റ്റിന്ബീബര് പിരിഞ്ഞതായി റിപ്പോര്‍ട്ട് വന്നത്. 2009 ലെ അവരുടെ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം ജസ്റ്റിന് ബീബറും ഹെയ്ലിയും സമാനമായ സോഷ്യല്‍ സര്‍ക്കിളുകളില്‍ ഇടയ്ക്കിടെ തമ്മില്‍ കണ്ടിരുന്നു. എന്നാല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. 2016 ല്‍ ഒരു ആന്റിഗ്വയിലേക്കുള്ള ഒരു അവധിക്കാല യാത്രയില്‍ ഹെയ്ലിയും ജസ്റ്റിനും ഒരുമിച്ചു. അവിടെ ചുംബനം പങ്കിടുന്ന ഫോട്ടോ ജസ്റ്റിന് പോസ്റ്റ് ചെയ്തു.
ഇതിന് പിന്നാലെയായിരുന്നു സെലീനഗോമസുമായി വേര്‍പിരിഞ്ഞതായി വാര്‍ത്ത വന്നത്. ജസ്റ്റിനും ഹെയ്ലിയും പിന്നീട് 2018-ല്‍ പരസ്പരം ഡേറ്റിംഗ് ആരംഭിച്ചു. അവരുടെ പ്രണയം പുനഃസ്ഥാപിച്ച് ഒരു മാസത്തിലേറെയായി, ദമ്പതികള്‍ വിവാഹനിശ്ചയം നടത്തി. ബഹാമാസിലേക്കുള്ള ഒരു റൊമാന്റിക് യാത്രയ്ക്കിടെ ഒരു വലിയ വജ്രമോതിരവുമായി ജസ്റ്റിന് ഹെയ്ലിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി.