Lifestyle

കടുത്ത വേനലിലും മുഖം സുന്ദരമായിരിക്കണോ? കരുവാളിപ്പും ടാനുമെല്ലാം മാറ്റും

സാധാരണ വേനല്‍ക്കാലത്തേക്കാള്‍ ചൂട് കൂടിയിരിക്കുകയാണ് ഈ വേനലില്‍. ചൂടുകാലത്തിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുകയും വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. ആരോഗ്യ കാര്യത്തില്‍ മാത്രമല്ല, സൗന്ദര്യ കാര്യത്തിലും വേനല്‍ക്കാലത്ത് വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ഏതു കാലാവസ്ഥയിലും സുന്ദരിയായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചൂടും വിയര്‍പ്പും ചര്‍മത്തേയും വളരെ രീതിയില്‍ ബാധിയ്ക്കുന്നു. ചര്‍മത്തെ ദോഷകരമായി ബാധിയ്ക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിയ്ക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പല പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം….

  • റോസ് വാട്ടര്‍ – ചര്‍മ്മ സംരക്ഷണത്തിനായി റോസ് വാട്ടര്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും റോസ് വാട്ടര്‍ പരിഹാരം നല്‍കും. കൂടാതെ, ഇത് ചര്‍മ്മത്തിലെ അധിക എണ്ണമയ ഉത്പാദനത്തെയും നിയന്ത്രിക്കുന്നു. ചര്‍മ്മ സംരക്ഷണത്തിനായി റോസ് വാട്ടര്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും റോസ് വാട്ടര്‍ പരിഹാരം നല്‍കും. കൂടാതെ, ഇത് ചര്‍മ്മത്തിലെ അധിക എണ്ണമയ ഉത്പാദനത്തെയും നിയന്ത്രിക്കുന്നു.എണ്ണമയവും അഴുക്കും നീക്കം ചെയ്യാന്‍ കഴിയുന്ന ഒരു മികച്ച ക്ലെന്‍സറായും ടോണറായും ഇത് പ്രവര്‍ത്തിക്കുന്നു.
  • ഗ്രീന്‍ ടീ – ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ള ഗ്രീന്‍ ടീ ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ അകറ്റാന്‍ സഹായിക്കും. ഗ്രീന്‍ ടീയിലെ ടാന്നിന്‍സ് സുഷിരങ്ങള്‍ ചുരുക്കുകയും എണ്ണമയമുള്ള ചര്‍മ്മത്തെ സഹായിക്കുകയും ചെയ്യുന്ന രാസവസ്തുക്കളായിട്ടും ഉപയോഗിക്കുന്നു. ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണയായ സെബത്തിന്റെ സ്രവവും അവ കുറയ്ക്കുന്നു. അകാല വാര്‍ദ്ധക്യത്തിന്റെ പാടുകള്‍, ചുളിവുകള്‍, സൂര്യാഘാതം എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു.
  • കഞ്ഞിവെള്ളം – ഇതിന് വേണ്ടത് കഞ്ഞിവെള്ളം, റോസ് വാട്ടര്‍ , ഗ്രീന്‍ ടീ എന്നിവയാണ്. മുഖത്തെ കരുവാളിപ്പും വെയിലില്‍ പോയി വന്നാലുള്ള ടാനുമെല്ലാം മാറാനും ഉത്തമമായ വഴിയാണ് കഞ്ഞിവെള്ളം. കണ്ണിനു താഴെയുള്ള കറുപ്പകറ്റാനും ഇതു മികച്ചൊരു വഴിയാണ്. ഇത് ചര്‍മ സുഷിരങ്ങളെ ക്ലീന്‍ ചെയ്യുന്നു. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു തടയുന്നു. ഇതില്‍ അല്‍പം നാരങ്ങാനീരു പോലുള്ളവ ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. ഇതു പോലെ എസ്‌കിമ പോലുള്ള പ്രശ്നങ്ങള്‍ക്കും ചര്‍മത്തിലെ കുരുക്കള്‍ക്കുമെല്ലാം നല്ലൊരു പരിഹാരമാണിത്. ചര്‍മ്മത്തിലെ അഴുക്കിനെ പൂര്‍ണമായി അകറ്റി കൊണ്ട് നല്ല രീതിയില്‍ ടോണ്‍ ചെയ്യുന്നതിന് ഇതിലെ ഗുണങ്ങള്‍ സഹായിക്കും.